Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിഎസ്‌കെ ക്യാംപില്‍ പരിശീലനം, പിന്നാലെ വിരമിക്കല്‍, നാടകീയമായ 'മഹേന്ദ്രജാലം'

അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ധോണിയുടെ മടങ്ങിവരവ് കാത്തിരുന്ന ആരാധകരെ കണ്ണീരണിയിച്ചാണ് എംഎസ് ധോണി തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിടുന്നത്. എല്ലാവരുടെയും ചിന്തകള്‍ക്കപ്പുറം ചിന്തിക്കുന്ന ധോണിയുടെ കരിയറിലെ നാടകീയത അദ്ദേഹം വിരമിക്കലിലും കാണിച്ചു. ആരും പ്രതീക്ഷിക്കാത്ത സമയത്ത് അപ്രതീക്ഷിതമായി ഒരു വിടവാങ്ങല്‍. ഐപിഎല്ലിനായി ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം പരിശീലനം പുനരാരംഭിച്ചതിന് ശേഷമുള്ള ആദ്യ രാത്രിയില്‍ത്തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ച ധോണിയുടെ നീക്കത്തെ എന്തുപറഞ്ഞ് വിശേഷിപ്പിക്കും?

സിഎസ്‌കെ ക്യാംപില്‍ പരിശീലനം, പിന്നാലെ വിരമിക്കല്‍, നാടകീയമായ മഹേന്ദ്രജാലം

ഐപിഎല്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാനിരിക്കുകയാണ്. ടീമുകളെല്ലാം ആഗസ്റ്റ് 20ന് ശേഷമാവും യുഎഇയിലേക്ക് പോവുക. അതിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ചെന്നൈയില്‍ അഞ്ച് ദിവസത്തെ മിനി ക്യാംപ് വെച്ചിരുന്നു. കോവിഡ് പരിശോധനയ്ക്ക് ശേഷം ഫലം നെഗറ്റീവായതോടെ സ്വാതന്ത്ര്യ ദിനത്തില്‍ ധോണി സിഎസ്‌കെ ക്യാംപിലെത്തി. ടീമിലെ പരിശീലക സംഘത്തിന്റെ നേതൃത്വത്തില്‍ പരിശീലനവും ആരംഭിച്ചു. ഇതോടെ ധോണിയുടെ മടങ്ങിവരവ് സ്വപ്‌നം കണ്ട ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് പിന്നീട് എത്തിയത്. വൈകീട്ടത്തെ പരിശീലനത്തിന് ശേഷം അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഇനിയുള്ള അവശേഷിക്കുന്ന ക്രിക്കറ്റ് ജീവിതം ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെ കളിച്ച് തീര്‍ക്കാന്‍ ധോണി തീരുമാനിച്ചതോടെ അവസാനിക്കുന്നത് ഏറെ നാളത്തെ അഭ്യൂഹമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം എവിടെ പോയാലും ധോണിയുടെ വിരമിക്കല്‍ ചോദ്യങ്ങള്‍ കോലിയുള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങളെയും രവി ശാസ്ത്രി ഉള്‍പ്പെടെയുള്ള പരിശീല സംഘത്തെയും തേടിയെത്തിയിരുന്നു. പലപ്പോഴും ഈ ചോദ്യത്തിന് ഇവര്‍ ഉത്തരമില്ലാതെ ഒഴിഞ്ഞ് മാറുകയായിരുന്നു. ഇപ്പോഴിതാ ധോണി തന്നെ തന്റെ കരിയറിന് വിരാമമിട്ടതായി അറിയിക്കുന്നതോടെ ആ വലിയ അഭ്യൂഹത്തിനും കൂടിയാണ് വിരാമമാകുന്നത്.

2022 വരെ ധോണി ചെന്നൈയ്ക്കുവേണ്ടി കളിക്കുമെന്ന് സിഎസ്‌കെ സിഇഒ ബ്രിജേഷ് പട്ടേല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അദ്ദേഹം ഈ പരാമര്‍ശം നടത്തി ഒരു ദിവസം പിന്നിടുമ്പോഴേക്കും ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയിരിക്കുന്നു. ഇന്ത്യന്‍ ടീമിലെ ഏറ്റവും കായിക ക്ഷമതയുള്ള താരത്തെ ഓടിത്തോല്‍പ്പിക്കുന്നിടത്തോളം കളി തുടരുമെന്ന് പറഞ്ഞ ധോണി പക്ഷേ ആ പരീക്ഷണത്തിനായി കാത്തുനില്‍ക്കാതെ പാഡഴിച്ചിരിക്കുന്നു. ഇനിയുള്ള രണ്ട് സീസണില്‍ക്കൂടി ധോണിയുടെ ബാറ്റിങ് ഐപിഎല്ലിലൂടെ കാണാമല്ലോയെന്ന് തല്‍ക്കാലം ആശ്വസിക്കാം. ജീവിതത്തിലും കരിയറിലും കാത്ത് സൂക്ഷിച്ച നാടകീയത വിരമിക്കലിലും കൈവിടാത്ത ധോണി...നിങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റ് തീര്‍ച്ചയായും മിസ് ചെയ്യും.

Story first published: Saturday, August 15, 2020, 22:32 [IST]
Other articles published on Aug 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+