ധോണി ഇന്ന് വിരമിക്കില്ല, വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ബിസിസിഐ
മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ഇന്ന് വിരമിക്കുമോ? ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് വലിയ കോലാഹലം നടക്കുകയാണ് സമൂഹ മാധ്യമങ്ങളില്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോലി ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പ് പുതിയ അഭ്യൂഹങ്ങള്‍ക്ക് വിത്തുപാകി. 'ഒരിക്കലും മറക്കില്ല ആ രാത്രി. ഫിറ്റ്‌നെസ് ടെസ്റ്റിനെന്നപോലെ ഈ മനുഷ്യന്‍ എന്നെ ക്രീസില്‍ ഓടിച്ചു', ധോണിക്കൊപ്പമുള്ള ചിത്രം ചൂണ്ടിക്കാട്ടി കോലി കുറിച്ചു.

2016 ട്വന്റി-20 ലോകകപ്പില്‍ ധോണിക്കൊപ്പം പൊരുതി നേടിയ ജയമാണ് ഇന്ത്യന്‍ നായകന്‍ പൊടിതട്ടിയെടുത്തത്. ഇതുകണ്ടതോടെ ധോണി വിരമിക്കാന്‍ പോവുകയാണെന്ന അഭ്യൂഹം ഒരിക്കല്‍ക്കൂടി പൊട്ടിപ്പുറപ്പെട്ടു. വൈകീട്ട് ഏഴു മണിക്ക് ധോണി വാര്‍ത്താസമ്മേളനം വിളിച്ചുച്ചേര്‍ക്കുമെന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തുമെന്നും തരത്തിലുള്ള വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി.
എന്തായാലും വിഷയത്തില്‍ വ്യക്തത വരുത്തി ബിസിസിഐ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് രംഗത്തുവന്നിരിക്കുകയാണ്.

ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ തെറ്റാണെന്നു പ്രസാദ് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി. വിരമിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മഹേന്ദ്ര സിങ് ധോണി ബിസിസിഐയെ അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഇംഗ്ലണ്ടില്‍ വെച്ച് ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്തായപ്പോഴും ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സെമിയില്‍ ന്യൂസിലാന്‍ഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്.

മത്സരത്തില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ കൂടാരം കയറിയപ്പോള്‍ വാലറ്റത്തെ കൂട്ടുപിടിച്ച് ജയം പിടിച്ചെടുക്കാന്‍ ധോണി ശ്രമിച്ചെങ്കിലും നടന്നില്ല. നിര്‍ണായക നിമിഷത്തില്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ ധോണിയെ റണ്ണൗട്ടാക്കുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ വിജയ പ്രതീക്ഷകളും അസ്തമിച്ചു.
ലോകകപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ധോണി വിരമിക്കുമെന്നായിരുന്നു ക്രിക്കറ്റ് ലോകം പിന്നാലെ കേട്ട വാര്‍ത്ത. പക്ഷെ ഇതിനോട് പ്രതികരിക്കാന്‍ ധോണി തയ്യാറായില്ല.
ഇനിയും രാഹുലിനെ സഹിക്കണോ? ഇതു തന്നെ ബെസ്റ്റ് ടൈം, ടെസ്റ്റിലും ഹിറ്റ്മാന്‍ മതി... പറഞ്ഞത് മുന്‍ താരം

വിന്‍ഡീസ് പര്യടനത്തില്‍ നിന്നും പിന്മാറിയ ധോണി, രണ്ടുമാസക്കാലം അവധിയെടുത്ത് സൈനിക സേവനം നടത്താനാണ് തീരുമാനിച്ചത്. ഇതോടെ അഭ്യൂഹങ്ങളും കെട്ടടങ്ങി. അവധിയില്‍ നിന്നും തിരിച്ചെത്തിയെങ്കിലും നടക്കാനിരിക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയില്‍ നിന്നും താരം സ്വമേധയാ മാറിനില്‍ക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications