വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രജനീകാന്തിനെ അനുകരിച്ച് ധോണിയും...സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍!

By Kishor

സിനിമാ ആരാധകര്‍ക്ക് സ്‌റ്റൈല്‍ മന്നനാണ് മെഗാ സ്റ്റാര്‍ രജനീകാന്ത്. പുതിയ ചിത്രമായ കബാലിയിലും രജനീകാന്തിന്റെ ഗെറ്റപ്പ് തന്നെയായിരുന്നു ഏറ്റവും വലിയ ആകര്‍ഷണം. സ്വദേശത്തും വിദേശത്തുമുള്ള ഒരുപാട് പേര്‍ രജനിയുടെ കബാലി സ്‌പെഷല്‍ ഡയലോഗ് ആയ കബാലി ഡാ പറഞ്ഞു. ചിത്രം സൂപ്പര്‍ ഹിറ്റായതിന് പോലെ തന്നെ ഈ ഡയലോഗും പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി.

Read Also: പെറ്റ 'ഭാരത് മാതാ' പോലും സഹിക്കില്ല... സംഘികളുടെ 'കവച കുണ്ഡലത്തിന്' അമ്മാതിരിയല്ലേ ട്രോളുകള്‍!

ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയും കബാലിയിലെ രജനീകാന്തിനെ അനുകരിച്ച് രംഗത്തെത്തിയിരിക്കുന്നു. കബാലിയില്‍ രജനീകാന്ത് ഇരിക്കുന്ന ശൈലിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അനുകരിച്ചിരിക്കുന്നത്. ചിത്രം ധോണി തന്നെയാണ് ആരാധകര്‍ക്കായി ഷെയര്‍ ചെയ്തത്. സംഭവം എന്തായാലും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വലിയ ഹിറ്റായിക്കഴിഞ്ഞു. സ്വയം രജനീ ഫാൻ എന്ന് വിശേഷിപ്പിച്ചാണ് ധോണി ചിത്രം ഷെയർ ചെയ്തത്.

dhoni-as-rajinikanth

തമിഴ്‌നാട്ടുകാരുമായി വളരെയധികം അടുത്ത ബന്ധമുണ്ട് എം എസ് ധോണിക്ക്. ഐ പി എല്ലിന്റെ ആദ്യത്തെ എട്ട് വര്‍ഷങ്ങളും ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടിയാണ് കളിച്ചത്. തന്റെ രണ്ടാം വീട് എന്നാണ് ധോണി ചെന്നൈയെ വിശേഷിപ്പിക്കാറുളളത്. തമിഴ്‌നാട്ടുകാരാകട്ടെ ധോണിയെ സ്‌നേഹത്തോടെ തല എന്നാണ് വിളിക്കുന്നത്. ടെസ്റ്റില്‍ നിന്നും വിരമിച്ച എം എസ് ധോണി ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും ക്രിക്കറ്റ് കളിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍.

Story first published: Monday, August 22, 2016, 12:19 [IST]
Other articles published on Aug 22, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X