Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ റോളില്‍ 2019ലെ ലോകകപ്പ് കളിക്കണമെന്നത് ധോണിയുടെ സ്വപ്‌നമെന്ന് മാനേജര്‍

ഇത് ധോണിയുടെ സ്വപ്‌നമെന്ന് മാനേജര്‍ | Oneindia malayalam

ദില്ലി: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ മുന്‍ ക്യാപറ്റന്‍ എംഎസ് ധോണി കളിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. വരാനിരിക്കുന്ന ഏകദിന മത്സരങ്ങളിലെ പ്രകടനത്തിന്റെകൂടെ അടിസ്ഥാനത്തിലായിരിക്കും ധോണിയുടെ സാന്നിധ്യം വ്യക്തമാകുക. എന്നാല്‍, ലോകകപ്പ് കളിക്കണമെന്നത് ധോണിയുടെ നീണ്ടനാളത്തെ സ്വപ്‌നമാണെന്ന് താരത്തിന്റെ മാനേജര്‍ അരുണ്‍ പാണ്ഡെ വെളിപ്പെടുത്തി.

ധോണിയെപ്പോലെ ഇത്രയും പരിചയ സമ്പന്നനായ ഒരു കളിക്കാരന്‍ ടീമിലുണ്ടാകുന്നത് ഗുണം ചെയ്യുമെന്ന് പരിശീലകന്‍ രവി ശാസ്ത്രിയും നേരത്തെ പറഞ്ഞിരുന്നു. ബാറ്റിങ്ങില്‍ തിളങ്ങിയില്ലെങ്കിലും വിക്കറ്റ് കീപ്പിങ്ങിലും നിര്‍ണായക സമയങ്ങളില്‍ തീരുമാനമെടുക്കുന്നതിലും മുന്‍ ക്യാപ്റ്റനെ കവച്ചുവെക്കാന്‍ മറ്റൊരാളില്ല. ലോകകപ്പില്‍ ധോണി ആഗ്രഹിക്കുന്നതും ഈ റോള്‍ തന്നെയാണ്.

dhoni

ഇന്ത്യന്‍ ടീമിന്റെ മാര്‍ഗദര്‍ശിയായി ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാന്‍ ധോണി ആഗ്രഹിക്കുന്നുണ്ടെന്ന് അരുണ്‍ പാണ്ഡെ പറഞ്ഞു. നീണ്ടകാലത്തെ ധോണിയുടെ സ്വപ്‌നമാണത്. ഏകദിന ക്രിക്കറ്റില്‍ ക്യാപ്റ്റന്‍സി ഒഴിഞ്ഞതുമുതല്‍ ധോണി ലോകകപ്പ് സ്വപ്‌നം കൊണ്ടുനടക്കുന്നുണ്ട്. വിരാട് കോലിക്ക് ഉയര്‍ന്നുവരാന്‍ വേണ്ടിയാണ് ധോണി ക്യാപ്റ്റന്‍സി ഒഴിവാക്കിയത്, അത് ശരിയായ തീരുമാനമായിരുന്നെന്നും മാനേജര്‍ പറഞ്ഞു.

ധോണി ലോകകപ്പ് ടീമിലുണ്ടാകുമെന്നാണ് പരിശീലകന്‍ രവി ശാസ്ത്രിയും മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദും സൂചിപ്പിക്കുന്നത്. ധോണി ടീമിലുണ്ടാകണമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കറും പറഞ്ഞിരുന്നു. കോലിക്ക് ഉപദേശം നല്‍കാന്‍ ധോണിക്ക് കഴിയുമെന്നാണ് ഗാവസ്‌കറുടെയും അഭിപ്രായം. 2011ല്‍ ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച ധോണി 2019ലെ ലോകകപ്പോടെ വിരമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Sunday, November 18, 2018, 11:39 [IST]
Other articles published on Nov 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+