Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റന്‍സിയില്‍ ധോണിയുടെ കാലം കഴിഞ്ഞു, സാഹചര്യങ്ങള്‍ മനസ്സിലാക്കി സ്വയം ഒഴിയണം: ഇയാന്‍ ചാപ്പല്‍

സിഡ്‌നി: കാലാവധി അവസാനിച്ചിട്ടും ഇന്ത്യന്‍ താരം മഹേന്ദ്ര സിങ് ധോണി നായകസ്ഥാനത്ത് കടിച്ച് തൂങ്ങിയിരിക്കുകയാണെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകനും ഓസ്‌ട്രേലിയന്‍ നായകനുമായിരുന്ന ഇയാന്‍ ചാപ്പല്‍.

ധോണിയുടെ നായകത്വം ഇന്ത്യന്‍ ടീമിനെ കാര്യമായി ബാധിക്കുന്നുണ്ട്. അത് മറികടക്കാന്‍ വിരാട് കോഹ്ലിയെ നായകനാക്കണമെന്നും ചാപ്പല്‍ പറഞ്ഞു. 'തനിക്ക് പരിഗണ കിട്ടുന്ന കാലത്തിനെക്കുറിച്ച് വിജയങ്ങള്‍ നേടിയ നായകന്‍ മനസ്സിലാക്കിയിരിക്കണം. ക്യാപ്റ്റന്മാര്‍ക്കും കാലാവധിയുണ്ട് അത് കഴിയുമ്പോള്‍ അവര്‍ ടീമിന് ബാധ്യതയായിമാറും' ചാപ്പല്‍ പറയുന്നു.

ms dhoni

ധോണി കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്നെ ഈ അവസ്ഥയിലെത്തിയിരുന്നു. ബൗളര്‍മാരില്‍ ആവേശം പകരാന്‍ ധോണിക്ക് കഴിയുന്നില്ല. അതിന് മികച്ച ഉദാഹരണമാണ് ഓസ്‌ട്രേലിയന്‍ പര്യടനമെന്നും ചാപ്പല്‍ അഭിപ്രായപ്പെട്ടു.

നായകസ്ഥാനത്തേക്ക് പകരക്കാര്‍ ഇല്ലാത്ത നിലയിലല്ല ഇന്ത്യന്‍ ടീം. ടെസ്റ്റില്‍ നായകനായി കഴിവ് തെളിയിച്ച കോഹ്ലി ആക്രമണ ശൈലി പിന്തുടരുന്ന നായകനാണെന്നും ചാപ്പല്‍ വ്യക്തമാക്കി.

Story first published: Monday, January 25, 2016, 12:44 [IST]
Other articles published on Jan 25, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+