വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി vs റെയ്‌ന, ഏകദിനത്തിലെ മികച്ച ബാറ്ററാര്?

ധോണിയുടെ ടീമിലെ നിര്‍ണായക താരമായിരുന്നു റെയ്‌ന

ഇന്ത്യന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒരു സമയത്തു ഏറ്റവും മികച്ച രണ്ടു ബാറ്റര്‍മാരായിരുന്നു മുന്‍ നായകന്‍ എംഎസ് ധോണിയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും. ടീമിനായി പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും ഇരുവരും നേരത്തേ കളിച്ചിട്ടുണ്ട്. ധോണി ദേശീയ ടീമിനെ നയിച്ചിരുന്ന സമയത്തു തുറുപ്പുചീട്ടുകളിലൊരാള്‍ കൂടിയായിരുന്നു റെയ്‌ന. ഇന്ത്യന്‍ ടീമില്‍ മാത്രമല്ല ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലും ഇരുവരും ദീര്‍ഘകാലം ഒരുമിച്ച് കളിച്ചിട്ടുണ്ട്. കളത്തിനു പുറത്ത് വലിയ സൗഹൃദം കൂടിയാണ് ധോണയിയും റെയ്‌നയും തമ്മിലുള്ളത്.

ക്രിക്കറ്റില്ലെങ്കില്‍ രോഹിത് എന്തു ചെയ്യും? ഈ ജോലികള്‍ ഹിറ്റ്മാന് ബെസ്റ്റാവുംക്രിക്കറ്റില്ലെങ്കില്‍ രോഹിത് എന്തു ചെയ്യും? ഈ ജോലികള്‍ ഹിറ്റ്മാന് ബെസ്റ്റാവും

1

ഏകദിനത്തില്‍ 350 മല്‍സരങ്ങളില്‍ നിന്നും 19 സെഞ്ച്വറികളും 73 ഫിഫ്റ്റികളുമടക്കം 10,773 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. റെയ്‌നയാവട്ടെ 226 ഏകദിനങ്ങളില്‍ നിന്നായി 5615 റണ്‍സുമെടുത്തിട്ടുണ്ട്. അഞ്ചു സെഞ്ച്വറികളും 36 ഫിഫ്റ്റകളും അദ്ദേഹം നേടി. ജോടിയെന്ന നിലയില്‍ ധോണിയും റെയ്‌നയും കൂടി സ്‌കോര്‍ ചെയ്തത് 3585 റണ്‍സാണ്. ഒമ്പതു സെഞ്ച്വറി കൂട്ടുകെട്ടുകളിലും ഇവര്‍ പങ്കാളികളായി. ഏകദിനത്തില്‍ ധോണി, റെയ്‌ന ഇവരില്‍ ആരാണ് കൂടുതല്‍ മികച്ച ബാറ്റര്‍? വിശദമായി തന്നെ പരിശോധിക്കാം.

ജയിച്ച മല്‍സങ്ങളിലെ പ്രകടനം

ജയിച്ച മല്‍സങ്ങളിലെ പ്രകടനം

എംഎസ് ധോണി പ്ലെയിങ് ഇലവനിലുണ്ടായിരുന്ന 202 ഏകദിനങ്ങളില്‍ ഇന്ത്യ വിജയം കൊയ്തിട്ടുണ്ട്. ടീം വിജയിച്ച മല്‍സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം ബാറ്റിങില്‍ കാഴ്ചവച്ചിട്ടുള്ളത്. 68.60 ശരാശരിയില്‍ 6312 റണ്‍സാണ് ധോണി അടിച്ചെടുത്തത്. ഇതു അദ്ദേഹത്തിന്റെ ഓവറോള്‍ ശരാശരിയായ 50.57നേക്കാള്‍ മുകളിലാണ്.
മാത്രമല്ല ധോണിയുടെ ആറു സെഞ്ച്വറികള്‍ പിറന്നത് ഇന്ത്യ വിജയിച്ച മല്‍സരങ്ങളിലാണ്. 2005ല്‍ ശ്രീലങ്കയ്‌ക്കെതിരേ പുറത്താവാതെ നേടിയ 183 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഹെല്‍മറ്റൂരിയാല്‍ ഇവരെ ഭയക്കണം! അടിച്ചു നിരപ്പാക്കും- അഞ്ച് ബാറ്റര്‍മാരെ അറിയാം

3

അതേസമയം, സുരേഷ് റെയ്‌നയുടെ കരിയറിലേക്കു വന്നാല്‍ ഇന്ത്യ വിജയിച്ച 133 ഏകദിനങ്ങളില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. ഇവയില്‍ നിന്നും 49.32 ശരാശരിയില്‍ നേടിയത് 3650 റണ്‍സാണ്. അദ്ദേഹത്തിന്റെ ഓവറോള്‍ ശരാശരി 35.31 ആയിരുന്നു. റെയ്‌നയുടെ അഞ്ചു സെഞ്ച്വറികളില്‍ നാലെണ്ണം ഇന്ത്യ ജയിച്ച മല്‍സരങ്ങളിലാണ്. പക്ഷെ ഇതില്‍ മൂന്നം ദുര്‍ബലരായ എതിരാളികള്‍ക്കെതിരേയായിരുന്നു. 2014ല്‍ ഇംഗ്ലണ്ടിനെതിരേ 75 ബോളില്‍ നേടിയ 100 റണ്‍സാണ് ജയിച്ച മല്‍സരത്തില്‍ റെയ്‌നയുടെ ഏറ്റവും മികച്ച പ്രകടനം.

മുന്‍നിര ടീമുകള്‍ക്കെതിരായ പ്രകടനം

മുന്‍നിര ടീമുകള്‍ക്കെതിരായ പ്രകടനം

അന്താരാഷ്ട്ര ക്രിക്കറ്റിലെ മുന്‍നിര ടീമുകള്‍തിരേ എംഎസ് ധോണിയുടെ പ്രകടനം നോക്കിയാല്‍ ഓസ്‌ട്രേലിയക്കെതിരേ 55 മല്‍സരങ്ങളില്‍ നിന്നും 1660 റണ്‍സെടുത്തിട്ടുണ്ട്. ശരാശരി 44.86 ആണ്. ഇംഗ്ലണ്ട് (46.84), ന്യൂസിലാന്‍ഡ് (49.47) എന്നിവര്‍ക്കെതിരേയും മികച്ച പ്രകടനമാണ് ധോണിയുടേത്.
ഇംഗ്ലണ്ടിനെതിരേ 48 മല്‍സരങ്ങളില്‍ നിന്നും നേടിയത് 1546 റണ്‍സാണ്. കിവികള്‍ക്കെതിരേ 28 കളിയില്‍ നിന്നും 940 റണ്‍സുമെടുത്തു. പക്ഷെ സൗത്താഫ്രിക്കയ്‌ക്കെതിരേ ധോണിയുടെ പ്രകടനം അത്ര മികച്ചതല്ല. 37 മല്‍സരങ്ങളില്‍ നിന്നും 32ല്‍ താഴെ ശരാശരിയില്‍ 830 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്.

5

അതേസമയം, സുരേഷ് റെയ്‌ന ഇംഗ്ലണ്ടിനെതിരേ ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. 37 മല്‍സങ്ങളില്‍ നിന്നുള്ള സമ്പാദ്യം 1207 റണ്‍സാണ്. പക്ഷെ മറ്റു വമ്പന്‍ ടീമുകള്‍ക്കെതിരേയൊന്നും അദ്ദേഹത്തിനു കാര്യമായി തിളങ്ങാനായിട്ടില്ല. ഷോര്‍ട്ട് ബോളുകളെ നേരിടുന്നതിലുള്ള വീക്ക്‌നെസായിരുന്നു വമ്പന്‍ ടീമുകള്‍ക്കെതിരേ റെയ്‌നയ്ക്കു തിരിച്ചടിയായിരുന്നത്. ഓസീസിനെതിരേ താരത്തിന്റെ ശരാരി 31ഉം ന്യൂസിലാന്‍ഡിനെതിര 34ഉം സൗത്താഫ്രിക്കയ്‌ക്കെതിരേ 20.88ഉം ആയിരുന്നു.

ഹാര്‍ദിക്കിനൊപ്പം ഇന്ത്യന്‍ ടി20 ടീമില്‍ അരങ്ങേറി, ഇപ്പോള്‍ ഇവരുടെ 'പൊടിപോലുമില്ല!'

ലോകകപ്പുകളിലെ പ്രകടനം

ലോകകപ്പുകളിലെ പ്രകടനം

ഏകദിന ലോകകപ്പുകളിലെ പ്രകടനമെടുത്താല്‍ 2007 മുതല്‍ 19 വരെ എംഎസ് ധോണി കളിച്ചിട്ടുള്ളത് 29 മല്‍സരങ്ങളിലാണ്. ഇവയില്‍ നിന്നും 43.33 ശരാശരിയില്‍ 780 റണ്‍സെടുക്കുകയും ചെയ്തു. 2011ല്‍ ഇന്ത്യ ചാംപ്യന്‍മാരായ ലോകകപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേയുള്ളതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ്. 79 ബോൡ പുറത്താവാതെ അടിച്ചെടുത്തത് 91 റണ്‍സായിരുന്നു. 2015ല്‍ ഓസ്‌ട്രേലിയയുമായുള്ള സെമിയില്‍ 65 റണ്‍സും ധോണി നേടിയിരുന്നു.

7

അതേസമയം, 2011 മുതല്‍ 15 വരെ ലോകകപ്പില്‍ വെറും 12 മല്‍സരങ്ങളില്‍ മാത്രമേ സുരേഷ് റെയ്‌ന കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും 59.66 ശരാശരിയില്‍ നേടിയത് 358 റണ്‍സാണ്. ഒരു സെഞ്ച്വറിയും ഇതില്‍പ്പെടും. 2011ലെ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പാകിസ്താനെതിരേയും സെമിയില്‍ ഓസ്‌ട്രേലിക്കെതിരേയും മികച്ച ഇന്നിങ്‌സുകള്‍ റെയ്‌ന കളിച്ചിരുന്നു. 2015ലെ ലോകകപ്പില്‍ പാകിസ്താനെതിരേ 74 റണ്‍സും താരം നേടിയിരുന്നു.

8

വിജയിച്ച ഏകദിനങ്ങളിലെയും ലോകകപ്പിലെയും ശക്തരായ എതിരാളികള്‍ക്കെതിരേയുമുള്ള ബാറ്റിങ് പ്രകടനം വിലയിരുത്തിയാല്‍ തീര്‍ച്ചയായും റെയ്‌നയേക്കാള്‍ മികച്ച ബാറ്റര്‍ ധോണി തന്നെയാണെന്നു കാണാന്‍ സാധിക്കും.

Story first published: Sunday, July 17, 2022, 17:14 [IST]
Other articles published on Jul 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X