വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എംഎസ് ധോണി-സൗരവ് ഗാംഗുലി, ആരാണ് മികച്ച നായകന്‍? വീരേന്ദര്‍ സെവാഗ് തിരഞ്ഞെടുക്കുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച നായകന്മാരില്‍ രണ്ട് പേരാണ് സൗരവ് ഗാംഗുലിയും എംഎസ് ധോണിയും. ഇരുവരും തങ്ങളുടേതായ ശൈലികൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിനെ പുതിയ തലങ്ങളിലേക്ക് നയിച്ചവരാണ്. ഇവരിലാരാണ് കേമനെന്നത് പറയുക പ്രയാസമാണ്. കിരീട എണ്ണത്തില്‍ ധോണി തന്നെയാണ് കേമനെങ്കിലും ട്രോഫികളുടെ എണ്ണത്തേക്കാളേറെ ഇന്ത്യന്‍ ക്രിക്കറ്റിന് സംഭാവന ചെയ്ത നായകനാണ് ഗാംഗുലി.

IND vs ENG: 'അവസാന ദിനം കോലി അവന്റെ വില അറിയും', അശ്വിന്റെ അഭാവത്തെക്കുറിച്ച് ലക്ഷ്മണ്‍IND vs ENG: 'അവസാന ദിനം കോലി അവന്റെ വില അറിയും', അശ്വിന്റെ അഭാവത്തെക്കുറിച്ച് ലക്ഷ്മണ്‍

1

ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യക്കായി വെടിക്കെട്ട് പ്രകടനം നടത്തിയിട്ടുള്ള താരമാണ് വീരേന്ദര്‍ സെവാഗ്. ഗാംഗുലിയുടെ വിരമിക്കലിന് ശേഷം ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലും സെവാഗ് കളിച്ചിട്ടുണ്ട്. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്നാണ് സെവാഗിനെ ക്രിക്കറ്റ് ലോകം വിലയിരുത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി രണ്ട് ട്രിപ്പിള്‍ സെഞ്ച്വറിയടക്കം നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുള്ള താരമാണ് സെവാഗ്. ഇപ്പോഴിതാ ഗാംഗുലി,ധോണി എന്നിവരില്‍ ഏറ്റവും മികച്ച നായകനാരെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്.

Also Read: IND vs ENG: 'സച്ചിന്‍ ഒരേ ഒരു ഗോഡ്, ശര്‍ദുല്‍ ഒരേ ഒരു ലോര്‍ഡ്', വെടിക്കെട്ട് ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍

2

'നായകന്മാരെന്ന നിലയില്‍ രണ്ട് പേരും ഒന്നിനൊന്ന് മികച്ചവരാണ്. എന്നാല്‍ ഗാംഗുലിയാണ് ഇവരില്‍ മികച്ച നായകനെന്ന് ഞാന്‍ പറയും. കാരണം ഗാംഗുലിയാണ് ഇന്ത്യന്‍ ടീമിനെ ഇത്തരത്തില്‍ രൂപപ്പെടുത്തിയത്. പുതിയ താരങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നു. പുതിയൊരു കൂട്ടായ്മയ സൃഷ്ടിച്ചു. ഇന്ത്യയെ വിദേശ പിച്ചുകളില്‍ ജയിക്കാന്‍ പ്രാപ്തമാക്കി. കുറച്ച് സമനിലകളും വിദേശ പിച്ചില്‍ ഗാംഗുലിക്ക് കീഴില്‍ നേടി. അത്തരത്തില്‍ നോക്കുമ്പോള്‍ ധോണി അല്‍പ്പം കൂടി ഭാഗ്യം ലഭിച്ച നായകനാണ്. ഗാംഗുലി രൂപപ്പെടുത്തിയെടുത്ത അതേ ടീമിനെ ധോണിക്ക് ലഭിച്ചു. രണ്ട് പേരും നല്ല നായകന്മാരാണെങ്കിലും ഗാംഗുലിയാണ് മികച്ചവന്‍'-സെവാഗ് പറഞ്ഞു.

Also Read: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാര്? ടോപ് 10ന്റെ റാങ്കിങ് അറിയാം

3

ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായകസ്ഥാനത്തേക്ക് ഗാംഗുലി എത്തിയതോടെയാണ് ടീമിന് കൂടുതല്‍ കെട്ടുറപ്പ് ലഭിച്ചത്. സച്ചിന്‍,സെവാഗ്,ദ്രാവിഡ്,ലക്ഷ്മണ്‍,യുവരാജ്,കൈഫ്,ദിനേഷ് മോംഗിയ,സഹീര്‍ ഖാന്‍ ഇങ്ങനെ ശക്തമായ ടീമിനെത്തന്നെ ഗാംഗുലി സൃഷ്ടിച്ചു. യുവതാരങ്ങള്‍ക്ക് വലിയ പിന്തുണയാണ് ഗാംഗുലി നല്‍കിയത്. പിന്നീട് ഗാംഗുലി നായകസ്ഥാനം ഒഴിഞ്ഞ് ദ്രാവിഡ് തല്‍സ്ഥാനത്തേക്കെത്തുമ്പോഴും ഇതേ മികച്ച താരങ്ങള്‍ ടീമിലുണ്ടായിരുന്നു. ധോണിയുടെ കൈയിലേക്ക് ടീമെത്തുമ്പോള്‍ സെവാഗ്,സച്ചിന്‍,യുവരാജ്,സഹീര്‍ ഖാന്‍ തുടങ്ങിയവരെല്ലാം ഇന്ത്യന്‍ നിരയിലുണ്ടായിരുന്നു.

Also Read: IND vs ENG: രഹാനെ, പുജാര, റിഷഭ്, ഇവര്‍ക്ക് ബാറ്റിങ്ങില്‍ പ്ലാന്‍ 'ബി' ഇല്ല- വിമര്‍ശിച്ച് സല്‍മാന്‍ ബട്ട്

4

താരങ്ങളെ സൃഷ്ടിച്ച് പുതിയ ടീമിനെ രൂപപ്പെടുത്തിയെടുക്കേണ്ട ആവിശ്യകത ധോണിക്ക് വന്നില്ല. അനുഭവസമ്പന്നരായ താരങ്ങള്‍ക്കൊപ്പമായിരുന്നു നായകനായുള്ള തുടക്കം എന്നതിനാല്‍ വലിയ വെല്ലുവിളികളെ നേരിടേണ്ടി വന്നില്ലെന്ന് തന്നെ പറയാം. 2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യയിലേക്കെത്തിച്ചാണ് ധോണി വരവറിയിക്കുന്നത്. 2011ലെ ഏകദിന ലോകകപ്പും 2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടവും ഇന്ത്യക്ക് നേടിക്കൊടുത്തതോടെ മൂന്ന് ഐസിസി കിരീടം നേടുന്ന ആദ്യ നായകനായും ധോണി മാറി.

Also Read: IND vs ENG: വെടിക്കെട്ട് പ്രകടനത്തിന്റെ രഹസ്യമെന്ത്? തുറന്ന് പറഞ്ഞ് ഇന്ത്യയുടെ ഹീറോ ശര്‍ദുല്‍ ഠാക്കൂര്‍

5

സൗരവ് ഗാംഗുലി 2003ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്കെത്തിച്ച നായകനാണ്. ഇന്നത്തെ ക്രിക്കറ്റ് ടീമുകളെക്കാള്‍ അതിശക്തരായ എതിരാളികളായിരുന്നു അന്നുണ്ടായിരുന്നത്. ഇവരെയെല്ലാം അതിജീവിച്ച് ഫൈനലിലെത്തുകയെന്നത് ചെറിയ കാര്യമല്ല. ഫൈനലില്‍ ഓസ്‌ട്രേലിയയോടാണ് ഇന്ത്യ തോറ്റത്. 2002ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം ശ്രീലങ്കയുമായി ഇന്ത്യ പങ്കിട്ടിരുന്നു.2002ല്‍ നാറ്റ് വെസ്റ്റ് ട്രോഫി,2004ല്‍ പാകിസ്താനെതിരേ ടെസ്റ്റ് പരമ്പര,ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് സമനില എന്നിവയൊക്കെ ഗാംഗുലിയുടെ കീഴില്‍ ഇന്ത്യ നേടിയെടുത്തതാണ്.

Also Read: INDvENG: രഹാനെ വമ്പന്‍ ഫ്‌ളോപ്പ്, സൂര്യയും വിഹാരിയും എന്തുകൊണ്ടില്ല? കനേരിയ ചോദിക്കുന്നു

6

Also Read: IND vs ENG: 'ഈ പിച്ചില്‍ 50 റണ്‍സ് നേടുകയെന്നത് വളരെ പ്രയാസമാണ്', കോലിയെ പ്രശംസിച്ച് ഇന്‍സമാം

സെവാഗ് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള താരങ്ങളിലൊരാളാണെങ്കിലും വിരമിക്കല്‍ മത്സരം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. എംഎസ് ധോണിയുമായി സെവാഗിന് അഭിപ്രായ ഭിന്നത ഉണ്ടായിരുന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ദ്രാവിഡിന് ശേഷം സെവാഗ് ഇന്ത്യയുടെ നായകനായി എത്തേണ്ടിയിരുന്നെങ്കിലും ധോണിയെ ഇന്ത്യ നായകനായി തിരഞ്ഞെടുക്കുകയായിരുന്നു.

Story first published: Saturday, September 4, 2021, 14:32 [IST]
Other articles published on Sep 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X