Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി സിക്‌സര്‍ അടിക്കാത്തതും ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കാത്തതും എന്തുകൊണ്ട് ?

റാഞ്ചി: ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ ക്യാപ്റ്റന്‍ കൂള്‍ എന്നാണ് പൊതുവില്‍ വിളിക്കാറ് എന്നാല്‍ വാര്‍ത്താ സമ്മേളനങ്ങളില്‍ നമുക്ക് അദ്ദേഹത്തിലെ കൗശലക്കാരനായ നായകനെയാണ് കാണാന്‍ കളിയുക. മാധ്യമപ്രവര്‍ത്തകരുടെ കുറിക്കുകൊള്ളുന്ന ചോദ്യങ്ങള്‍ക്ക് കൗശലമേറിയ മറുപടിയാകും താരം നല്‍കുക. റാഞ്ചിയില്‍ രണ്ടാം ട്വന്റി20യില്‍ ശ്രീലങ്കയെ കീഴടക്കിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ധോണി തന്റെ ശൈലി പുറത്തെടുത്തു.

റാഞ്ചിയിലേത് അവസാനത്തെ മത്സരം

റാഞ്ചിയിലേത് അവസാനത്തെ മത്സരം

റാഞ്ചിയില്‍ ശ്രീലങ്കയ്‌ക്കെതിരെ കളിച്ചത് ജന്മനാട്ടിലെ അവസാന മത്സരമാണോ എന്ന ചോദ്യത്തിന് തനിക്ക് ഇപ്പോഴും കായികക്ഷമതയുണ്ട്. വേഗത്തില്‍ ഓടാനും പറ്റുന്നുണ്ടെന്നായിരുന്നു ധോണിയുടെ മറുപടി.

ഹെലികോപ്റ്റര്‍ ഷോട്ട് ഇല്ല

ഹെലികോപ്റ്റര്‍ ഷോട്ട് ഇല്ല

ഇപ്പോള്‍ ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കുന്നത് കാണുന്നില്ല എന്ന ചോദ്യത്തിന് ചില പ്രത്യേക പന്തുകള്‍ക്ക് മാത്രമേ ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കാനാവൂ. അല്ലാതെ ബൗണ്‍സറെറിയുമ്പോള്‍ അതിന് പറ്റില്ല. ഇപ്പോള്‍ ബൗളര്‍മാര്‍ എനിക്ക് ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കാനുള്ള പന്തുകള്‍ എറിയാറില്ലെന്നും ധോണി പറഞ്ഞു.

വിരമിക്കണമെന്ന ആവശ്യം ശക്തം

വിരമിക്കണമെന്ന ആവശ്യം ശക്തം

താന്‍ ഇപ്പോള്‍ സിക്‌സര്‍ അടിക്കുന്നില്ല എന്നതാണ് ഒരു വിമര്‍ശനം. ഇനി താന്‍ അടുത്ത മത്സരത്തില്‍ സിക്‌സര്‍ അടിച്ചാലും നിങ്ങള്‍ പറയും വിരമിക്കണമെന്ന്.

കൗതുകം നിറഞ്ഞ മറുപടി

കൗതുകം നിറഞ്ഞ മറുപടി

ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കാത്തതിന് ധോണി പറഞ്ഞ കാരണം. ഹെലികോപ്റ്ററിന് പറക്കാന്‍ ഒരു പ്രത്യേക സ്ഥലം വേണം. മുങ്ങിക്കപ്പലില്‍ പോയിട്ട് അവിടെ എന്താ ഹോലികോപ്റ്റര്‍ ഇല്ലാത്തത് എന്ന് ചോദിക്കുന്നതാണ് പ്രശ്‌നം എന്നാണ് ധോണിയുടെ വാദം.

ട്വന്റി20 ലോകകപ്പ് ധോണിയുടെ വിധി പറയും

ട്വന്റി20 ലോകകപ്പ് ധോണിയുടെ വിധി പറയും

ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പാകും ധോണിയുടെ വിധി പറയുക. ലോകകപ്പ് ഇന്ത്യയിലായതുകൊണ്ടുതന്നെ കിരീടത്തില്‍ കുറഞ്ഞതൊന്നു തന്നെ ആരാധകരെ തൃപ്ത്തരാക്കാന്‍ കഴിയില്ല. കപ്പ് കിട്ടിയില്ലെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് അധികതകാലം തുരാന്‍ ധോണിക്കാകില്ല.

Story first published: Monday, February 15, 2016, 16:06 [IST]
Other articles published on Feb 15, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+