Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരുപാട് കാര്യങ്ങള്‍ സിഎസ്‌കെ പഠിപ്പിച്ചു, മനസ്സു തുറന്ന് ധോണി

എട്ടു മാസത്തെ നീണ്ട ഇടവേള. കഴിഞ്ഞവര്‍ഷം ജൂലായില്‍ കളി മതിയാക്കിയതാണ് മഹേന്ദ്ര സിങ് ധോണി. ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോട് തോറ്റു ഇന്ത്യ പുറത്തായതിന് പിന്നാലെ ധോണി അവധിയെടുത്തു. മുന്‍ ഇന്ത്യന്‍ നായകന് ടീമിലോട്ടു തിരിച്ചുവരാന്‍ അടുത്തെങ്ങും ഉദ്ദേശ്യമില്ല, ഇതു കണ്ടതോടെയാണ് ബിസിസിഐ പുതിയ വിക്കറ്റ് കീപ്പര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

CSK has helped me improve in everything, says MS Dhoni | Oneindia Malayalam

നിലവില്‍ റിഷഭ് പന്തിനെയാണ് ധോണിക്ക് പിന്‍ഗാമിയായി ടീം ഇന്ത്യ കാണുന്നുത്. എന്നാല്‍ ഇതിനിടയില്‍ കെഎല്‍ രാഹുലും കിപ്പിങ് മികവ് പുറത്തെടുത്തു. റിഷഭ് പന്തും കെഎല്‍ രാഹുലുമുള്ളപ്പോള്‍ ധോണിക്ക് ടീമില്‍ വീണ്ടും ഇടംലഭിക്കുമോ? ക്രിക്കറ്റ് പ്രേമികള്‍ സംശയത്തിലാണ്.

എംഎസ് ധോണി

എന്തായാലും ഇതിനെക്കുറിച്ചൊന്നും എംഎസ് ധോണിക്ക് ആശങ്കയില്ല. നടക്കാനിരിക്കുന്ന ഐപിഎല്‍ സീസണിലാണ് താരത്തിന്റെ ശ്രദ്ധ മുഴുവന്‍. മാര്‍ച്ച് 29 -ന് മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എംഎസ് ധോണി നയിക്കും.

ധോണിക്ക് കീഴില്‍ മൂന്നുവട്ടം ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട് ചെന്നൈ. പോയവര്‍ഷം കേവലം ഒരു റണ്‍സിനാണ് ടീം കിരീടം കൈവെടിഞ്ഞതും. ഇപ്പോള്‍ വീണ്ടുമൊരു ഐപിഎല്‍ മാമാങ്കം വന്നുചേരവെ ചെന്നൈ ഫ്രാഞ്ചൈസിയെ കുറിച്ചും സ്വന്തം കരിയറിനെ കുറിച്ചും മനസ്സു തുറന്നിരിക്കുകയാണ് എംഎസ് ധോണി.

'2008 -ലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള യാത്ര ആരംഭിക്കുന്നത്. തിരഞ്ഞുനോക്കുമ്പോള്‍ എല്ലാ കാര്യത്തിലും എന്നെ മെച്ചപ്പെടുത്താന്‍ സിഎസ്‌കെയ്ക്ക് കഴിഞ്ഞു. കളത്തിനകത്തും പുറത്തുമുള്ള സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ പക്വതയോടെ സമീപിക്കേണ്ടതെങ്ങനെയെന്ന് സിഎസ്‌കെ പഠിപ്പിച്ചു. വലിയ ജയങ്ങള്‍ക്ക് നടുവിലും എളിമ മുറുക്കെപ്പിടിക്കേണ്ടതെങ്ങനെയെന്ന് ചെന്നൈ ടീമില്‍ നിന്നാണ് ഞാന്‍ പഠിച്ചത്', സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ എംഎസ് ധോണി പറഞ്ഞു.

എംഎസ് ധോണി

ദക്ഷിണേന്ത്യയില്‍ വന്നാല്‍ തന്നെയാരും പേരുചേര്‍ത്ത് വിളിക്കാറില്ലെന്നും ധോണി സൂചിപ്പിച്ചു. അവിടെ എല്ലാവര്‍ക്കും താന്‍ 'തല'യാണ്. സഹോദരന്‍, ചെന്നൈ നായകന്‍ വ്യക്തമാക്കി.

നിലവില്‍ 190 ഐപിഎല്‍ മത്സരങ്ങളാണ് ധോണി ഇതുവരെ കളിച്ചിരിക്കുന്നത്. 23 അര്‍ധ സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ 4,432 റണ്‍സും താരം അടിച്ചെടുത്തിട്ടുണ്ട്. മൂന്നു ഐപിഎല്‍ കിരീടങ്ങളും രണ്ടു ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ധോണിയുടെ തൊപ്പിയിലെ പൊന്‍തൂവലുകളാണ്. 2010 -ലും 2014 -ലുമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ചാമ്പ്യന്‍സ് ലീഗ് കിരീടം ജയിച്ചത്.

Story first published: Wednesday, March 4, 2020, 16:49 [IST]
Other articles published on Mar 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+