വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'കോലിയുടെ അരങ്ങേറ്റം ധോണി തടയാന്‍ ശ്രമിച്ചു', ആവിശ്യപ്പെട്ടത് ബദരിനാഥിനെ-വെളിപ്പെടുത്തല്‍

കോലിയെന്ന താരത്തിന്റെ വളര്‍ച്ചയില്‍ എംഎസ് ധോണിയെന്ന താരം വഹിച്ച പങ്ക് വളരെ വലുതാണെന്ന് എല്ലാവര്‍ക്കുമറിയാം

1

മുംബൈ: ആധുനിക ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് വിരാട് കോലി. എംഎസ് ധോണിയെന്ന മറ്റൊരു ഇന്ത്യന്‍ ഇതിഹാസം പടിയിറങ്ങിയപ്പോള്‍ തല്‍സ്ഥാനത്തേക്ക് നായകനായി എത്തുകയും ഐസിസി കിരീടങ്ങള്‍ നേടിക്കൊടുക്കാനായില്ലെങ്കിലും നായകനെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനുമായി. കോലിയെന്ന താരത്തിന്റെ വളര്‍ച്ചയില്‍ എംഎസ് ധോണിയെന്ന താരം വഹിച്ച പങ്ക് വളരെ വലുതാണെന്ന് എല്ലാവര്‍ക്കുമറിയാം. കോലിയെ ചീക്കുവെന്ന് വിളിച്ചിരുന്ന ധോണി അടുത്ത ബന്ധമാണ് കോലിയുമായി സൃഷ്ടിച്ചിരുന്നത്.

കോലിയുടെ വളര്‍ച്ചയില്‍ കൃത്യ സമയത്ത് ധോണി കൈതാങ്ങായിട്ടുണ്ട്. 2014ല്‍ ടെസ്റ്റ് നായകസ്ഥാനം കോലിക്ക് കൈമാറിയതും 2017ല്‍ ഇന്ത്യയുടെ മുഴുവന്‍ സമയ നായകനാവാന്‍ കോലിക്ക് സാധിച്ചതുമെല്ലാം ധോണിയുടെ പിന്തുണകൊണ്ട് തന്നെയാണ്. ധോണി-കോലി സൗഹൃദം സഹതാരങ്ങളില്‍ പോലും അസൂയ ഉണ്ടാക്കുന്ന തരത്തിലാണ്. എന്നാല്‍ കോലിയുടെ കരിയറിന്റെ തുടക്ക കാലത്ത് കോലിക്ക് അരങ്ങേറ്റത്തിനുള്ള അവസരം നല്‍കാന്‍ അന്ന് നായകനായിരുന്ന എംഎസ് ധോണിയും പരിശീലകനായിരുന്ന ഗാരി കേഴ്സ്റ്റനും താല്‍പര്യപ്പെട്ടിരുന്നില്ലെന്നും സുബ്രമണ്യ ബദരിനാഥിന് അവസരം നല്‍കാനാണ് ധോണിക്കും കേഴ്‌സ്റ്റനും താല്‍പര്യം ഉണ്ടായിരുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ മുഖ്യ സെലക്ടറായ ദിലീപ് വെങ്‌സര്‍ക്കാര്‍.

1

2008ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെ കോലി അരങ്ങേറ്റം നടത്തിയത്. അന്നത്തെ സംഭവമാണ് വെങ്‌സര്‍ക്കാര്‍ വെളിപ്പെടുത്തിയത്. ' ശ്രീലങ്കന്‍ പരമ്പര കോലിക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കാനുള്ള ഉചിത സമയമാണെന്നാണ് ഞാന്‍ കരുതിയത്. എന്റെ ഒപ്പം ഉണ്ടായിരുന്ന നാല് സെലക്ടര്‍മാരും അത് അംഗീകരിച്ചു. എന്നാല്‍ ധോണിയും ഗാരി കേഴ്‌സ്റ്റനും അന്ന് കോലിയില്‍ വലിയ വിശ്വാസം കാട്ടിയില്ല. അവരോട് കോലിയെ ടീമിലേക്ക് പരിഗണിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ വലിയ താല്‍പര്യം കാട്ടിയില്ല. അവരുടെ മനസില്‍ സുബ്രമണ്യ ബദരിനാഥായിരുന്നു.

കാരണം അവന്‍ അന്ന് സിഎസ്‌കെയുടെ താരമായിരുന്നു. എന്‍ ശ്രീനിവാസനായിരുന്നു ബിസിസി ഐയുടെ അന്നത്തെ ട്രഷറര്‍. ബദരിനാഥിനെ പരിഗണിക്കാത്തതില്‍ അവര്‍ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ എന്റെ കോലിയെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇത് ശ്രീനിവാസനെ പ്രകോപിപ്പിക്കുകയും എന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്തു. എന്തുകൊണ്ട് ബദരിനാഥിനെ പരിഗണിച്ചില്ലെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു കോലിയുടെ ബാറ്റിങ് ഞാന്‍ കണ്ടിട്ടുണ്ടെന്ന്.

2

തമിഴ്‌നാടിനായി 800 റണ്‍സ് ആ സീസണില്‍ ബദരിനാഥ് നേടിയെന്നാണ് ശ്രീനിവാസന്‍ എന്നോട് പറഞ്ഞത്. ഞാന്‍ കോലിയില്‍ ഉറച്ച് നിന്നതോടെ 29 വയസിലെങ്കിലും അവന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചില്ലെങ്കില്‍ ഏത് സമയത്താണ് അവന് ലഭിക്കുകയെന്നാണ് ശ്രീനിവാസന്‍ ദേഷ്യത്തോടെ എന്നോട് ചോദിച്ചത്. ഇതിനെത്തുടര്‍ന്നാണ് എന്നെ മാറ്റി ക്രിസ് ശ്രീകാന്തിനെ മുഖ്യ സെലക്ടര്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നത്'- വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകനാണ് കോലി. യുവതാരമെന്ന നിലയില്‍ എല്ലാവരുടെയും ശ്രദ്ധ നേടിയെടുത്ത കോലി അരങ്ങേറ്റ മത്സരത്തില്‍ 12 റണ്‍സാണ് നേടിയത്. എന്നാല്‍ ആ ഏകദിന പരമ്പര ശ്രീലങ്കയില്‍ നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ഇന്ന് കോലിയുടെ റെക്കോഡുകള്‍ക്ക് എതിരാളികളില്ല. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യപ്പെടുന്ന കോലി ഏകദിനത്തിലെ സച്ചിന്റെ സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള നിലവിലെ ഏക താരമാണ്.

3

ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് മൂന്ന് ഫോര്‍മാറ്റിലെയും നായകസ്ഥാനം കോലി ഒഴിഞ്ഞെങ്കിലും ടീമിലെ നിര്‍ണ്ണായക സ്ഥാനമായി ഇപ്പോഴും തുടരുന്നു. 99 ടെസ്റ്റില്‍ നിന്ന് 7962 റണ്‍സാണ് കോലി നേടിയത്. 257 ഏകദിനത്തില്‍ നിന്ന് 12285 റണ്‍സും 95 ടി20യില്‍ 3227 റണ്‍സുമാണ് കോലി നേടിയത്. 207 ഐപിഎല്ലില്‍ നിന്ന് 6283 റണ്‍സും കോലി അടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്കായിട്ടില്ല.

Story first published: Monday, January 24, 2022, 19:21 [IST]
Other articles published on Jan 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X