ധോണി നന്നായി കളിച്ചില്ലെങ്കില്‍ ടീമിന് പുറത്ത്; മുന്നറിയിപ്പുമായി സെലക്ടര്‍
മുംബൈ: യുവരാജ് സിങ്ങിന് പിന്നാലെ എംഎസ് ധോണിയും ടീമിന് പുറത്താകുമെന്ന സൂചനയുമായി ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. നന്നായി കളിച്ചില്ലെങ്കില്‍ ആര്‍ക്കായാലും ടീമില്‍ സ്ഥാനമുണ്ടാകില്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ധോണി 2019ല്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ കളിക്കുമോ എന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് സെലക്ടറുടെ അഭിപ്രായപ്രകടനം.
രണ്ട് ലോകകപ്പുകളില്‍ ഇന്ത്യയെ ജേതാക്കളാക്കിയ ക്യാപ്റ്റനാണ് ധോണി. ലോകത്തെ മികച്ച ഫിനിഷറെന്ന പേരും ധോണിക്കുണ്ട്. എന്നാല്‍ മുപ്പത്തിയാറുകാരനായ ധോണി സമീപകാലത്ത് മോശം പ്രകടനമാണ് നടത്തുന്നത്. കൂറ്റനടിക്കുളള കഴിവ് നഷ്ടപ്പെട്ട ധോണി മധ്യനിരയില്‍ സിംഗിളുകളെടുത്താണ് ടീമില്‍ നിലനില്‍ക്കുന്നത്.

ശ്രീലങ്കയ്‌ക്കെതിരെ ഓഗസ്ത് 20 ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ ധോണി കളിക്കുന്നുണ്ട്. അഞ്ചു മത്സരങ്ങളുടെ പരമ്പര ധോണിയെ സംബന്ധിച്ചിടത്തോളം പ്രധാനമായിരിക്കും. താരതമ്യേന ചെറിയ ടീമായിക്കഴിഞ്ഞ ശ്രീലങ്കയ്‌ക്കെതിരെ നന്നായി കളിക്കാനായില്ലെങ്കില്‍ വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യനടത്തില്‍ ധോണി ടീമിലുണ്ടാകില്ല.
എംഎസ് ധോണി മാത്രമല്ല, എല്ലാവരും സെലക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് എംഎസ്‌കെ പ്രസാദ് പറഞ്ഞു. ഓരോ പരമ്പരയിലും മികച്ച കളിക്കാരെയാണ് തെരഞ്ഞെടുക്കുക. ഫോമിലലല്ലാത്തവര്‍ ടീമിലുണ്ടാകില്ല. അടുത്ത ലോകകപ്പില്‍ ധോണി ഉണ്ടാകുമോ എന്നത് അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും ചീഫ് സെലക്ടര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications