മുംബൈ: ഇന്ത്യന്‍ ടിമിന് ബംഗ്ലാദേശ് പരമ്പര നഷ്ടമാവാന്‍ കാരണം ധോണി യോഗ ചെയ്യാത്തതേ? ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് രക്ഷനേടാന്‍ യോഗ ചെയ്യണമെന്ന് മുന്‍ ക്യാപറ്റന്‍ ബിഷന്‍ സിംഗ് ബേദി.
ധോണിയുടെ ശരീരവും മനസും വളരെ ദുര്‍ബലമായിരിക്കുന്നു അതിന് മാറ്റമുണ്ടാക്കാന്‍ യോഗയ്ക്ക് ആകുമെന്നും ബേദി പറയുന്നു. ധോണി ഇപ്പോള്‍ ക്യാപ്റ്റന്‍ കൂളല്ലെന്നും ആദ്യമായാണ് ധോണിയില്‍ നിന്ന് ഇത്തരം അനുഭവം ഉണ്ടാകുന്നതെന്നും ബേദി പറഞ്ഞു.

തോല്‍വിയ്ക്ക് താന്‍ വ്യക്തിപരമായി ആരെയും കുറ്റം പറയില്ല. തോല്‍വി ടീമിന്റേതാണെന്നും ബേദി കൂട്ടിച്ചേര്‍ക്കുന്നു. ബംഗ്ലാദേശ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാനുമായി കൂട്ടിയിടിച്ച സംഭവത്തിലും ധോണിയെ ബേദി വിമര്‍ശിച്ചു. ധോണി അസ്വസ്തനാണെന്നതിന്റെ തെളിവാണ് ഇതെന്നും ബേദി പറഞ്ഞു.
മികച്ച പ്രകടനമാണ് ബംഗ്ലാദേശ കാഴ്ച്ചവെച്ചത് എന്നാല്‍ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ ഒരുങ്ങിയോ എന്നാണ് മറ്റൊരു കാര്യം ചോദ്യം. കൂടുതല്‍ ആത്മവിശ്വാസം നല്ലതല്ല. ജയിക്കാനുള്ള ആവേശം ടീം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. ഇന്ത്യന്‍ ടീമില്‍ അജിങ്കായ രഹാനെയെ ഉള്‍പ്പെടുത്താതിനേയും ബേദി വിമര്‍ശിച്ചു.