Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താനെതിരെ ധോണിയുടെ തന്ത്രം എന്തായിരിക്കും?

അഡലെയ്ഡ്: പാകിസ്താനെതിരെ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന്റെ സേവനം ഇന്ത്യക്ക് കിട്ടില്ല എന്ന് സൂചന. ഭുവിയുടെ പരിക്ക് ശരിക്കും ഭേദമാകാത്തതാണ് കാരണം. പരിശീലനത്തിലും ഭുവി കാര്യമായി പങ്കെടുത്തിരുന്നില്ല. ഇഷാന്ത് ശര്‍മയുടെ അഭാവത്തില്‍ ഫാസ്റ്റ് ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിനെ നയിക്കേണ്ടത് ഭുവനേശ്വര്‍ കുമാറാണ്. ഭുവി കളിക്കുന്നില്ലെങ്കില്‍ ഇന്ത്യയ്ക്ക് അത് വലിയ തിരിച്ചടിയാകും.

ഉദ്ഘാടന പരിപാടികള്‍ കഴിഞ്ഞ് ക്യാപ്റ്റന്‍ ധോണി നേരെ വന്നത് പരിശീലനത്തിനായിരുന്നു. പരിശീലന മത്സരങ്ങളില്‍ ഇന്ത്യയുടെ ഫീല്‍ഡിംഗും ശരാശരിക്ക് താഴെപ്പോയി. ഇതാണ് ഇന്ത്യയെ വിഷമിപ്പിക്കുന്ന മറ്റൊരു ഘടകം. സുരേഷ് റെയ്‌ന, കോലി, രോഹിത് ശര്‍മ, ജഡേജ തുടങ്ങിയ മികച്ച ഫീല്‍ഡര്‍മാര്‍ ഇന്ത്യക്കുണ്ട്. ദുര്‍ബലമായ ബൗളിംഗിനെ ഫീല്‍ഡിംഗ് കൊണ്ട് പ്രതിരോധിക്കാം എന്നതാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

dhoni-kohli

പാകിസ്താനെതിരെ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ കളിപ്പിച്ചേക്കും എന്നാണ് സൂചനകള്‍. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ അശ്വിനും ജഡേജയും ആയിരിക്കും ആ രണ്ട് സ്പിന്നര്‍മാര്‍. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന ശക്തി യുവരാജ് സിംഗിന്റെ ഓള്‍റൗണ്ട് മികവായിരുന്നു. ഇത്തവണ അതില്ല. പകരക്കാരനായി കാണുന്ന റെയ്‌ന ബൗളിംഗില്‍ യുവിയുടെ ഏഴയലത്ത് എത്തില്ല.

ഭുവനേശ്വര്‍ കളിക്കുന്നില്ലെങ്കില്‍ മോഹിത് ശര്‍മ പകരക്കാരനായേക്കും. ധവാല്‍ കുല്‍ക്കര്‍ണിയും സജീവമായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. പതിവ് പോലെ ആദ്യം ബാറ്റ് ചെയ്ത് സമ്മര്‍ദ്ദത്തിലാക്കാനാകും ഇന്ത്യയുടെ ശ്രമം. പാകിസ്താന്റെ ഫാസ്റ്റ് ബൗളര്‍മാരെ നേരിടാനായി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പ്രത്യേക പരിശീലനവും നടത്തി. എല്ലാ കളിക്കാരും ഫിറ്റാണ് എന്നും പാകിസ്താനെ നേരിടാന്‍ തയ്യാറാണ് എന്നുമാണ് ധോണി പറയുന്നത്. ഞായറാഴ്ച രാവിലെ ഇന്ത്യന്‍ സമയം 9 മണിക്ക് കളി തുടങ്ങും.

Story first published: Saturday, February 14, 2015, 13:17 [IST]
Other articles published on Feb 14, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+