Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തുടരെ രണ്ട് നോബോളുകള്‍; ധോണി ദീപക് ചഹാറിനെ കണക്കിന് ശകാരിച്ചു; പിന്നീട് സംഭവിച്ചത്

ചെന്നൈ: ക്യാപ്റ്റന്‍ കൂള്‍ എന്ന് വിളിപ്പേരുള്ള താരമാണ് എംഎസ് ധോണി. കളിക്കളത്തിലെ പെരുമാറ്റത്തിന്റെ പേരിലാണ് ധോണി ഇത്തരമൊരു പേര് സമ്പാദിച്ചത്. ആരോടും കയര്‍ത്തുസംസാരിക്കാതെ ഏത് സമ്മര്‍ദ്ദഘട്ടത്തിലും അക്ഷോഭ്യനായി നില്‍ക്കുന്ന ധോണി എതിര്‍ടീമുകളുടെ പ്രശംസയും പിടിച്ചുപറ്റാറുണ്ട്. എന്നാല്‍, കഴിഞ്ഞദിവസം സൂപ്പര്‍ കിങ്‌സിന്റെ ബൗളര്‍ ദീപക് ചഹാര്‍ ധോണിയുടെ ചൂടറിഞ്ഞു.

deepakchahar

തുടരെ രണ്ട് നോബോളുകള്‍ എറിഞ്ഞതാണ് ക്യാപ്റ്റനെ ചൊടിപ്പിച്ചത്. കിങ്‌സ് ഇലവന്‍ പഞ്ചാബിന് 12 പന്തില്‍ 39 റണ്‍സ് വേണമെന്ന നിലയിലുള്ളപ്പോഴാണ് ചാഹര്‍ പന്തെറിയാനെത്തിയത്. ബാറ്റ്‌സ്മാന്‍ സര്‍ഫ്രാസിനെതിരെ ആദ്യ പന്തുതന്നെ അരയ്ക്കുമുകളിലെറിഞ്ഞ് നോബോള്‍ നല്‍കി. സര്‍ഫ്രാസ് അത് അനായാസം ഫോറിലേക്ക് തിരിച്ചുവിട്ടു. ഫ്രീഹിറ്റായി എറിഞ്ഞ രണ്ടാമത്തെ പന്തിലും അതേ രീതിയില്‍ പന്തെറിഞ്ഞു. ആ പന്തിലും ബൗണ്ടറി നേടി.

ഇതോടെ വിക്കറ്റിന് പിന്നില്‍ നിന്നും ധോണി ഓടിയെത്തി. ചാഹറിനെ ധോണി കണക്കിന് വഴക്കുപറയുന്നത് വീഡിയോയില്‍ കാണാം. ഒരൊറ്റ ഓവറില്‍ കളി മാറിമറിയുമെന്നതിനാല്‍ തുടര്‍ന്നുള്ള ആറ് പന്തുകളും നിര്‍ണായകമായിരുന്നു. ധോണിയുടെ ശകാരം ഫലം കണ്ടുവെന്നുപറയാം. ശേഷിക്കുന്ന പന്തുകളില്‍ യോര്‍ക്കറുകളെറിഞ്ഞ ചാഹര്‍ മത്സരം ചെന്നൈക്ക് അനുകൂലമാക്കുകയും ചെയ്തു.

ആ ഓവറില്‍ കേവലം 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അപകടകാരിയായ മില്ലറുടെ വിക്കറ്റും ചാഹര്‍ സ്വന്തമാക്കി. ധോണി നന്നായി വഴക്കുപറഞ്ഞെന്ന് ചാഹറിന്റെ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു. മില്ലറുടെ വിക്കറ്റ് ആഘോഷിക്കാനും ചാഹറിന് സന്തോഷമുണ്ടായിരുന്നില്ല. മത്സരത്തില്‍ ചെന്നൈ 22 റണ്‍സിനാണ് ജയിച്ചത്. സ്പിന്നര്‍മാരെ അതിരറ്റ് തുണച്ച പിച്ചില്‍ ഹര്‍ഭജന്‍ കേവലം 17 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റുകള്‍ വീഴ്ത്തിയത് ടീമിന് നേട്ടമായി.

Story first published: Sunday, April 7, 2019, 16:52 [IST]
Other articles published on Apr 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+