Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിക്ക് ഇനി രക്ഷയില്ല; മുന്‍ താരങ്ങള്‍ കൂട്ടത്തോടെ ആക്രമിക്കുന്നു; വിരമിക്കല്‍ പ്രഖ്യാപനം ഉടന്‍?

ധോണിയുടെ മോശം ഫോമിനെ വിമർശിച്ച് മുന്‍ താരങ്ങള്‍ | Oneindia Malayalam

ദില്ലി: ബാറ്റിങ്ങില്‍ തപ്പിത്തടയുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും ഉടന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ ഏഷ്യാ കപ്പിലെ മോശം പ്രകടനം കൂടിയായതോടെ കടുത്ത സമ്മര്‍ദ്ദമാണ് ധോണി നേരിടുന്നത്. മുന്‍ താരങ്ങള്‍ കൂട്ടത്തോടെ വിമര്‍ശനവുമായി രംഗത്തെത്തിയത് താരത്തിന്റെ വിരമിക്കലിലേക്ക് നയിച്ചേക്കും.

ഏകദിന ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആയിരുന്നു ധോണി. അവസാന ഓവറുകളില്‍ കൂറ്റനടികളിലൂടെ കളിയെ മാറ്റിമറിക്കാന്‍ ശേഷിയുള്ള ധോണിയുടെ കഴിവ് കൈമോശംവന്നുകഴിഞ്ഞു. മധ്യനിരയില്‍ സിംഗിളുകള്‍ കൈമാറിക്കളിക്കാന്‍പോലും മുന്‍ ക്യാപ്റ്റന് കഴിയുന്നില്ല. ധോണിയുടെ മോശം സ്‌ട്രൈക്ക് റേറ്റ് ടീമിനെ സമീപകാലത്ത് കടുത്ത സമ്മര്‍ദ്ദത്തിലേക്ക് തള്ളിവടാന്‍ കാരണവുമാകുന്നുണ്ട്. ഇതോടെയാണ് മുന്‍ താരങ്ങള്‍ വിമര്‍ശനവുമായി എത്തിയത്.

വെങ്കിടേഷ് പ്രസാദിന്റെ വിമര്‍ശനം

വെങ്കിടേഷ് പ്രസാദിന്റെ വിമര്‍ശനം

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ അര്‍ഹിച്ച കിരീടധാരണത്തോടെ മടങ്ങിയെങ്കിലും അടുത്ത ലോകകപ്പ് ആകുമ്പോഴേക്കും മധ്യനിരയില്‍ സ്ഥിരതയുള്ള ബാറ്റ്‌സ്മാനെ കണ്ടെത്തണമെന്നാണ് മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ് പറയുന്നത്. ധോണി ഇപ്പോഴും വിക്കറ്റ് കീപ്പിങ്ങില്‍ അതുല്യനാണ്. എന്നാല്‍ ബാറ്റിങ്ങില്‍ പഴയ ഫോമിലേക്കെത്തുന്നില്ല. ഋഷഭ് പന്തിനെ പോലെ യുവതാരങ്ങള്‍ കാത്തിരിക്കുകയാണെന്നും പ്രസാദ് ചൂണ്ടിക്കാട്ടി.

 സുനില്‍ ഗാവസ്‌കറിന്റെ വിമര്‍ശനം

സുനില്‍ ഗാവസ്‌കറിന്റെ വിമര്‍ശനം

ഏകദിന ക്രിക്കറ്റില്‍ മോശം ഫോമില്‍ തുടരുന്ന ധോണി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങണമെന്ന് സുനില്‍ ഗാവസ്‌കറിന്റെ പ്രതികരണം. ആഭ്യന്തര ക്രിക്കറ്റിലൂടെ ഫോം തിരിച്ചുപിടിക്കാമെന്നും അതുവഴി യുവതാരങ്ങളെ പ്രചോദിപ്പിക്കാന്‍ ധോണിക്ക് കഴിയുമെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ഗാവസ്‌കര്‍ പറഞ്ഞു. ധോണിയുടെ ബാറ്റിങ് ഫോം ടീം ഇന്ത്യയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന സൂചനയാണ് ഗാവസ്‌കറും നല്‍കുന്നത്.

സഞ്ജയ് മഞ്ജരേക്കറുടെ വിമര്‍ശനം

സഞ്ജയ് മഞ്ജരേക്കറുടെ വിമര്‍ശനം

ധോണിക്കു പകരം ഇന്ത്യന്‍ ടീമിലേക്ക് മറ്റൊരാളെ തേടേണ്ട സമയമായെന്നാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ വ്യക്തമാക്കുന്നത്. ധോണിയില്‍നിന്ന് ബാറ്റ്‌സ്മാനെന്ന നിലയില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതെന്നും പഴയ പ്രതാപം താരത്തിന നഷ്ടമായെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. വിക്കറ്റിന് പിന്നില്‍ ധോണി ഇപ്പോഴും മികച്ച കളിക്കാരനാണ്. എന്നാല്‍, ബാറ്റിങ്ങില്‍ പഴയപോലെ ശോഭിക്കാനാകുന്നില്ല. ലോകത്തെ മുന്‍നിര ബൗളര്‍മാരുടെ ഉറക്കം കെടുത്തിയിരുന്ന താരം ഇപ്പോള്‍ അങ്ങിനെയല്ലെന്നത് യാഥാര്‍ഥ്യമാണ്. അതേസമയം, വിശ്വസ്തനായ വിക്കറ്റ് കീപ്പറാണ് ധോണി. ധോണിയെപ്പോലുള്ള ഒരു താരം വിരാട് കോലിക്ക് എന്തുകൊണ്ടും പിന്തുണ നല്‍കാന്‍ കഴിവുള്ളയാളുമാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

ഐപിഎല്ലിലെ ഫോം അന്താരാഷ്ട്ര മത്സരത്തിലില്ല

ഐപിഎല്ലിലെ ഫോം അന്താരാഷ്ട്ര മത്സരത്തിലില്ല

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനമായിരുന്നു ധോണിയുടേത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി 16 മത്സരങ്ങളില്‍ നിന്നും 455 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഇതേ ഫോം അന്താരാഷ്ട്ര ക്രിക്കറ്റിലും തുടരുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍, രാജ്യത്തിനുവേണ്ടി ബാറ്റെടുക്കുമ്പോള്‍ ധോണി ഫോം നഷ്ടപ്പെട്ട അവസ്ഥയിലായി. ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ആരാധകര്‍ ധോണിയുടെ മെല്ലെപ്പോക്കിനെ തുടര്‍ന്ന് കൂവിയിരുന്നു.

 ഏകദിനത്തിലെ മോശം പ്രകടനം

ഏകദിനത്തിലെ മോശം പ്രകടനം

ഈ വര്‍ഷം 10 ഏകദിന മത്സരങ്ങളില്‍നിന്നും 28.21 റണ്‍സ് ശരാശരിയില്‍ 225 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. മെച്ചപ്പെട്ട സ്‌ട്രൈക്ക് റേറ്റോ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനമോ കാഴ്ചവെക്കാന്‍ താരത്തിന് കഴിയുന്നില്ല. ഒരു അര്‍ധ സെഞ്ച്വറി പോലും നേടാത്ത ധോണിയുടെ വലിയ സ്‌കോര്‍ 42 ആണ്. വെസ്റ്റീന്‍ഡീസിനെതിരെ നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന മത്സരങ്ങളാണ് ഇനി ധോണിയുടെ പിടിവള്ളി. ഈ പരമ്പരയിലും മോശം ഫോം തുടര്‍ന്നാല്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനെ സെല്കടര്‍മാര്‍ പുറത്തിരുത്തുമെന്നുറപ്പാണ്.

Story first published: Monday, October 1, 2018, 11:16 [IST]
Other articles published on Oct 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+