Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ഏകദിനം ഇന്ത്യ ജയിക്കും, ഈ 5 കാര്യങ്ങള്‍ ചെയ്താല്‍!

ഇന്‍ഡോര്‍: ട്വന്റി 20 പരമ്പരയ്ക്ക് പിന്നാലെ ഏകദിനവും ഇന്ത്യ സന്ദര്‍ശകരായ ദക്ഷിണാഫ്രിക്കയ്ക്ക് അടിയറ വെക്കുമോ. ഈ പോക്ക് പോയാല്‍ വെക്കും എന്ന് തന്നെയാണ് ഉത്തരം. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യയെ വെല്ലുന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്ക ഈ പര്യടനത്തില്‍ നടത്തുന്നത്. ഇന്ത്യയാകട്ടെ ടീമിലെ പ്രശ്‌നങ്ങള്‍ പോലും തീര്‍ക്കാന്‍ പറ്റാതെ കഷ്ടപ്പെടുന്നു.

ഫസ്റ്റ് ഇലവനിലും ബാറ്റിംഗ് ഓര്‍ഡറിലും ഇന്ത്യയ്ക്ക് പിഴച്ചു. കളിക്ക് ശേഷം വിരാട് കോലി ഇത് തുറന്നുപറയുകയും ചെയ്തു. കാണ്‍പൂരിലെ ആദ്യ തോല്‍വിക്ക് ശേഷം ഇന്‍ഡോറിലാണ് ഇന്ത്യയുടെ അടുത്ത അങ്കം. ഈ കളിയെങ്കിലും തോല്‍ക്കാതിരിക്കണമെങ്കില്‍ ഇന്ത്യ ഈ പറയുന്ന മാറ്റങ്ങള്‍ വരുത്തിയാലേ പറ്റൂ...

കോലി മൂന്നാം നമ്പറില്‍ തിരിച്ചുവരണം

കോലി മൂന്നാം നമ്പറില്‍ തിരിച്ചുവരണം

സ്വാഭാവികമായ കളിയല്ല കോലി കാണ്‍പൂരില്‍ കളിച്ചത്. ബാറ്റിംഗ് ഓര്‍ഡര്‍ മാറിയതിന്റെ പ്രശ്‌നം കോലിക്ക് ഉണ്ടായിരുന്നു. റണ്‍ ചേസ് ചെയ്യുന്നതില്‍ സ്‌പെഷലിസ്റ്റായ കോലി മൂന്നാം നമ്പറില്‍ ഇറങ്ങുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും. അപ്പോള്‍ രഹാനെ എന്ത് ചെയ്യും എന്നല്ലേ. വഴിയുണ്ട്.

രഹാനെ ഓപ്പണ്‍ ചെയ്യട്ടേ

രഹാനെ ഓപ്പണ്‍ ചെയ്യട്ടേ

മികച്ച ഫോമിലാണ് രഹാനെ. രഹാനെ ഓപ്പണറായി കളിക്കാന്‍ കെല്‍പുള്ള താരവുമാണ്. രോഹിത് ശര്‍മയ്‌ക്കൊപ്പം രഹാനെയെ ഓപ്പണ്‍ ചെയ്യിച്ചാല്‍ വേറെയുമുണ്ട് ഗുണം. ശിഖര്‍ ധവാനാകാട്ടെ ഫോമിലേയല്ല. മൂന്ന് കളിയിലും സാന്നിധ്യമറിയിക്കാന്‍ ധവാന് പറ്റിയിട്ടില്ല.

സ്റ്റുവര്‍ട്ട് ബിന്നിയെ ഒഴിവാക്കുക

സ്റ്റുവര്‍ട്ട് ബിന്നിയെ ഒഴിവാക്കുക

സ്റ്റുവര്‍ട്ട് ബിന്നിക്ക് പകരം ഒന്നുകില്‍ അമ്പാട്ടി റായിഡു അല്ലെങ്കില്‍ ബൗളിംഗ് ശക്തിപ്പെടുത്താനായി മോഹിത് ശര്‍മ. ഇവരാരെങ്കിലും ടീമിലെത്തണം. ബൗളിംഗില്‍ ഇഷ്ടം പോലെ റണ്‍ വഴങ്ങിയ ബിന്നി നിര്‍ണായക സമയത്ത് ക്രീസിലെത്തി അഞ്ച് പന്തില്‍ 2 റണ്‍സാണ് എടുത്തത്.

ഗുരുകിരത് മാന്‍ വരട്ടെ

ഗുരുകിരത് മാന്‍ വരട്ടെ

ഓള്‍റൗണ്ടര്‍ ഗുരുകിരത് മാനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യയ്ക്ക് വേണ്ട തകര്‍പ്പനടിക്കാരനും സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടറുമാകും. ശിഖര്‍ ധവാനെ ഒഴിവാക്കുന്ന ഗാപ്പില്‍ മാനെ കളിപ്പിക്കാം.

ഡെത്ത് ബൗളിംഗ് നന്നാക്കണം

ഡെത്ത് ബൗളിംഗ് നന്നാക്കണം

അവസാന ഓവറിലെ റണ്‍ വിട്ടുകൊടുക്കല്‍ ഇന്ത്യയെ ശരിക്കും ക്ഷീണിപ്പിച്ചു. പത്തോവറില്‍ ദക്ഷിണാഫ്രിക്ക അടിച്ചത് 109 റണ്‍സാണ്.

Story first published: Tuesday, October 13, 2015, 15:33 [IST]
Other articles published on Oct 13, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+