Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍; ജയം തുടരാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഹൈദരാബാദിനെതിരെ, വാര്‍ണറെ പിടിച്ചുകെട്ടും

ഹൈദരാബാദും ചെന്നൈയും നേർക്കുനേർ

ഹൈദരാബാദ്: ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ മികച്ച ഫോമില്‍ കളിതുടരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍റൈസേഴ്‌സ് ഹൈരദാബാദിനെ നേരിടാനൊരുങ്ങുന്നു. ഹൈദരാബാദിന്റെ തട്ടകത്തില്‍ രാത്രി എട്ടുമണിക്കാണ് മത്സരം. എട്ടുകളില്‍കളിനിന്നും 14 പോയന്റുള്ള ചെന്നൈ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഏഴു കളികളില്‍ നിന്നും 3 ജയം മാത്രമുള്ള ഹൈരദാബാദിന് ജയം അനിവാര്യവും.

chennai-hyderabad

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓപ്പണര്‍മാരും ചെന്നൈയുടെ ബൗളര്‍മാരും തമ്മിലുള്ള പോരാട്ടമാകും മത്സരത്തിന്റെ ഹൈലൈറ്റ്. ജോണി ബെയര്‍സ്‌റ്റോവും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ടൂര്‍ണമെന്റിലുടനീളം കാഴ്ചവെക്കുന്നത്. ഇവരെ തളയ്ക്കാനായാല്‍ ചെന്നൈയുടെ ജയം അനായാസമാകും. മറ്റു ബാറ്റ്‌സ്മാന്മാര്‍ തിളങ്ങാത്തതാണ് മിക്ക മത്സരങ്ങളിലും ഹൈരദാബാദിന് തിരിച്ചടിയാകുന്നത്.

ഇരു ടീമുകളും മാറ്റമില്ലാതെയാകും കളിക്കാനിറങ്ങുക. മികച്ച ബൗളിങ്ങും ബാറ്റിങ്ങിലെ സ്ഥിരതയും ചെന്നൈയ്ക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നു. ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ സാന്നിധ്യമാണ് ടീമിന്റെ പ്രധാന ശക്തികേന്ദ്രം. മറുവശത്ത് നിലവാരമുള്ള ബൗളിങ് നിരയുണ്ടെങ്കിലും ബാറ്റിങ്ങിലെ പോരായ്മകള്‍ ഹൈരദാബാദിന് തിരിച്ചടിയാണ്. പ്ലേഓഫിലെത്താന്‍ ടീമിന് ജയം അനവാര്യമായിരിക്കെ ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം കനക്കുമെന്നുറപ്പ്.

Story first published: Wednesday, April 17, 2019, 12:15 [IST]
Other articles published on Apr 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+