ധോണിയുടെ തിരിച്ചുവരവ്
നീണ്ട ഇടവേളയ്ക്കു ശേഷം ധോണി കളിക്കളത്തിലേക്കു മടങ്ങി വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിഎസ്കെ ആരാധകര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഒരു മല്‍സരത്തില്‍പ്പോലും താരം കളിച്ചിട്ടില്ല. അടുത്തിയെ ജന്മനാടായ റാഞ്ചിയില്‍ ഇന്‍ഡോര്‍ അക്കാദമിയില്‍ ബൗളിങ് മെഷീന്റെ സഹായത്തോടെ ധോണി ബാറ്റിങ് പരിശീലനം നടത്തിയിരുന്നു.
16ന് തുടങ്ങുന്ന സിഎസ്കെയുടെ പരിശീലന ക്യാംപില്‍ സഹാതാരങ്ങള്‍ക്കൊപ്പം തയ്യാറെടുപ്പ് നടത്താമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. 15 പേരായിരിക്കും സിഎസ്കെയുടെ പരിശീലനക്യാംപില്‍ പങ്കെടുക്കുക. അഞ്ചു ദിവസത്തെ പരിശീലനക്യാംപിനു ശേഷം ഐപിഎല്ലിനായി യുഎഇയിലേക്കു യാത്ര തിരിക്കാനാണ് സിഎസ്കെയുടെ പ്ലാന്‍.
വാക്കാല്‍ അനുമതി
ചെപ്പോക്ക് സ്റ്റേഡിയത്തില്‍ സിഎസ്കെ ടീമിന്റെ പരിശീലന ക്യാംപ് നടക്കുന്ന കാര്യം ടീമിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കാശി വിശ്വനാഥന് സ്ഥിരീകരിച്ചിട്ടുണ്ട്. അനുമതി തേടി തമിഴ്നാട് സര്‍ക്കാരിന് ഞങ്ങള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. വാക്കാല്‍ അവര്‍ സമ്മതം മൂളിയിട്ടുണ്ട്. എന്നാല്‍ രേഖാമൂലം അനുമതി ഇനിയും ലഭിച്ചിട്ടില്ല. സര്‍ക്കാരിന്റെ അനുവാദപത്രം ലഭിച്ചാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു വേണ്ടി മാത്രമായി പരിശീലന ക്യാംപ് സംഘടിപ്പിക്കാനാണ് ശ്രമമെമെന്നും വിശ്വനാഥന് വിശദമാക്കി.
പരിശീലന ക്യാംപിന് മുമ്പ് പങ്കെടുക്കുന്ന താരങ്ങള്‍ തങ്ങളുടെ നാട്ടില്‍ കൊവിഡ് ടെസ്റ്റിനു വിധേയരാവേണ്ടതുണ്ട്. അതിനു ശേഷം ചെന്നൈയിലെത്തുന്ന താരങ്ങള്‍ ആഗസ്റ്റ് 17, 18 തിയ്യതികളിലായി വീണ്ടും കൊവിഡ് ടെസ്റ്റ് നടത്തണം. ചെന്നൈയിലെ ക്യാംപ് നടന്നില്ലെങ്കില്‍ ആഗസ്റ്റ് 21ന് സിഎസ്കെ ടീം യുഎഇയിലേക്കു പറക്കും. എന്നാല്‍ ചെപ്പോക്കില്‍ പരിശീലന ക്യാംപ് നടത്താനായാല്‍ കുറച്ചു കൂടി വൈകിയേ ടീം യുഎഇയിലേക്കു തിരിക്കുകയുള്ളൂ.
മുമ്പത്തെ പരിശീലന ക്യാംപ്
നേരത്തേ ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി സിഎസ്കെയുടെ പരിശീലന ക്യാംപ് ചെന്നൈയില്‍ നടന്നിരുന്നു. ഒരു വര്‍ഷത്തോളമായി കളിക്കളത്തിനു പുറത്തായിരുന്നെങ്കിലും നെറ്റ്സില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ധോണി കാഴ്ചവച്ചത്. വളരെ അനായാസം ധോണി നെറ്റ്സില്‍ സിക്സറുകള്‍ പറത്തുന്ന ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്തിരുന്നു. ആരാധകര്‍ മാത്രമല്ല ടീമംഗങ്ങള്‍ പോലും തങ്ങളുടെ ക്യാപ്റ്റന്റെ പ്രകടനത്തില്‍ അദ്ഭുതപ്പെട്ടിരുന്നു.
പരിശീലന ക്യാംപ് മികച്ച രീതിയില്‍ മുന്നോട്ടു പോകവെയാണ് കൊവിഡ് മഹാമാരി എല്ലാം തടസ്സപ്പെടുത്തിയത്. ഐപിഎല്‍ ബിസിസിഐ മാറ്റി വച്ചതോടെ സിഎസ്കെയുടെ പരിശീലന ക്യാംപും പിരിച്ചു വിടുകയായിരകുന്നു.