'ബോള്‍ എടുക്കൂ, ഇല്ലെങ്കില്‍ അവര്‍ പറയും റിട്ടയര്‍ ചെയ്യുകയാണെന്ന്'; മാധ്യമങ്ങളെ ട്രോളി ധോണി

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യ ആദ്യമായി ഏകദന പരമ്പര നേടിയപ്പോള്‍ താരമായത് ധോണിയാണ്. എപ്പോഴാണ് വിരമിക്കുന്നതെന്ന് മാധ്യമങ്ങള്‍ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന ധോണി ഒരിക്കല്‍ക്കൂടി താരമായതോടെ ഇന്ത്യ ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ കീഴടക്കി ചരിത്രമെഴുതി. തന്നെ എഴുതിത്തള്ളാന്‍ ആയിട്ടില്ലെന്ന് അടിവരയിടുന്നതാണ് മൂന്ന് മത്സരങ്ങളിലെയും ധോണിയുടെ ഇന്നിങ്‌സ്.
മൂന്നു കളികളിലും അര്‍ധസെഞ്ച്വറി നേടിയ താരം കായിക ക്ഷമതയിലും മറ്റു കളിക്കാരേക്കാള്‍ ഏറെ മുന്നിലാണെന്ന് തെളിയിച്ചു. 37-ാം വയസിലും വിക്കറ്റിനിടയില്‍ ഇത്രയും വേഗത്തില്‍ ഓടുന്ന മറ്റൊരു കളിക്കാരനുണ്ടാകില്ല. ധോണി ഓടിയെടുത്ത സിംഗിളുകളും ഡബിളുകളുമാണ് ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായത്. ഇതോടെ, അടുത്ത ലോകകപ്പ് വരെയെങ്കിലും ധോണിയുടെ വിരമിക്കല്‍ വിമര്‍ശകര്‍ക്ക് വിഷയമാകില്ല.

മത്സരശേഷം ധോണിയുടെ ഒരു തമാശയാണ് ഇപ്പോള്‍ വൈറലാകുന്നത്. പന്തെടുക്കൂ, ഇല്ലെങ്കില്‍ അവര്‍ ഞാന്‍ വിരമിക്കുകയാണെന്ന് പറയുമെന്നാണ് ധോണി ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബാംഗറോട് പറഞ്ഞത്. മത്സരത്തിനുപയോഗിച്ച പന്ത് ധോണി ബാംഗറിന് നല്‍കുകയും ചെയ്തു. നേരത്തെ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന പരമ്പരയ്ക്കുശേഷം ധോണി മത്സരത്തിന്റെ പന്തെടുത്തത് വിരമിക്കുന്നതിനാലാണെന്ന് മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
ധോണി ടെസ്റ്റില്‍ നിന്നും 2014ല്‍ വിരമിച്ചപ്പോള്‍ മത്സരത്തിനുപയോഗിച്ച പന്ത് ചോദിച്ചുവാങ്ങിയിരുന്നു. ഈ രീതിയില്‍ അമ്പയറോട് ധോണി പന്ത് ചോദിച്ചു വാങ്ങിയതാണ് സംശയത്തിനിടയാക്കിയത്. ധോണിയുടെ വിരമിക്കല്‍ വാര്‍ത്ത അന്നുതന്നെ പരിശീലകന്‍ രവിശാസ്ത്രി തള്ളുകയും ചെയ്തു. ധോണി എവിടെയും പോകുന്നില്ല, ഇന്ത്യയ്ക്കുവേണ്ടി കളിക്കുമെന്നായിരുന്നു ശാസ്ത്രിയുടെ മറുപടി. ഓസ്‌ട്രേലിയയില്‍ നടന്ന പരമ്പരയില്‍ ആകെ 193 റണ്‍സ് വാരി ഉയര്‍ന്ന സ്‌കോറര്‍ പദവിയുമായാണ് ധോണി ന്യൂസിലാന്‍ഡിലേക്ക് പോകുന്നത്. ധോണിയുടെ ഫോം ലോകകപ്പിലും തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications