ഇന്ത്യയുടെ പ്രധാന തലവേദന ധോണി!! ഇനി പന്തിന്റെ ഭാവി? തുറന്നടിച്ച് ഓസീസ് ഇതിഹാസം...

മെല്‍ബണ്‍: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്കു സമ്മാനിച്ചത്. ഇന്ത്യ 2-1നു ജയിച്ച പരമ്പരയിലെ മൂന്നു കളികളിലും ധോണി അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. രണ്ടും മൂന്നും ഏകദിനങ്ങളില്‍ നോട്ടൗട്ടുമായിരുന്നു അദ്ദേഹം. മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടതും ധോണിയായിരുന്നു.
ഉജ്ജ്വല പ്രകടനത്തിലൂടെ വിമര്‍ശകരുടെ വായടപ്പിക്കാനും ഏകദിന പരമ്പരയില്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ ധോണിയുടെ പ്രകടനത്തില്‍ മുന്‍ ഓസീസ് ഇതിഹാസമായ ഡീന്‍ ജോണ്‍സിന് അത്ര മതിപ്പില്ല.

ധോണിയാണ് പ്രധാന പ്രശ്‌നം
ഏകദിനത്തില്‍ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നം ധോണിയാണെന്ന് ജോണ്‍സ് തന്റെ കോളത്തില്‍ എഴുതി. ധോണിയുടെ സാന്നിധ്യം മികച്ച ഫോമിലുള്ള യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് അവസരം നിഷേധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ധോണി ഇന്ത്യന്‍ ടീമില്‍ തിരികെയെത്തിയിരിക്കുന്നു. ഇനി ടീം സെലക്ഷന്‍ ഇന്ത്യക്കു പ്രശ്‌നമാവും. വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനെ വെറും ബാറ്റ്‌സ്മാനായി മാത്രം ഇനി ഇന്ത്യ കളിപ്പിക്കുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

ഇതിനേക്കാള്‍ നല്ല തയ്യാറെടുപ്പില്ല
മെയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ ആരംഭിക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യക്കു ഇതിനേക്കാള്‍ മികച്ച തയ്യാറെടുപ്പ് നടത്താനില്ല.
ഓസീസിനെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച ഇന്ത്യ ഇനി ന്യൂസിലാന്‍ഡിനെയും അവരുടെ നാട്ടില്‍ പരാജയപ്പെടുത്തണം. ഈ വിജയക്കുതിപ്പ് തുടരാനാണ് ഇനി കോലിയും സംഘവും ശ്രമിക്കേണ്ടത്. നിലവിലെ ഫോമില്‍ കിവികളെയും അവരുടെ തട്ടകത്തില്‍ തോല്‍പ്പിക്കാന്‍ ഇന്ത്യക്കാവുമെന്നും ജോണ്‍സ് ചൂണ്ടിക്കാട്ടി.

ഇന്ത്യയെ ഉപമിച്ചത് വിന്‍ഡീസിനോട്
1980കളില്‍ തുടങ്ങി 90വരെ ലോക ക്രിക്കറ്റിലെ രാജാക്കന്‍മാരായി വിലസിയ വെസ്റ്റ് ഇന്‍ഡീസിനോടാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനെ ജോണ്‍സ് ഉപമിച്ചത്.
ഇപ്പോഴത്തെ ഇന്ത്യയും പഴയ വിന്‍ഡീസും ഒരുപോലെയാണ്. സ്വന്തം നാട്ടില്‍ മാത്രമല്ല ഏതു രാജ്യത്തും ജയിക്കാനാവുമെന്ന് ഇന്ത്യ തെളിയിച്ചു കഴിഞ്ഞു. ഈ നിലയില്‍ നിന്നും ഇന്ത്യ ഇനി പിന്നോട്ടുപോവരുത്. പഴയ വിന്‍ഡീസിനെ ഏവരും ഭയപ്പെട്ടിരുന്നു. ഇപ്പോഴത്തെ ഇന്ത്യയും അങ്ങനെ തന്നെയെന്നും ജോണ്‍സ് വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications