Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി വിലമതിക്കാനാകാത്ത താരം; നിലപാടില്‍ മലക്കംമറിഞ്ഞ് സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരായ നിലപാട് തിരുത്തി മറ്റൊരു മുന്‍ ക്യാപ്റ്റനായ സൗരവ് ഗാംഗുലി. ധോണിയുടെ സാന്നിധ്യം ഇന്ത്യന്‍ ക്രിക്കറ്റിന് വിലമതിക്കാനാകാത്തതാണെന്ന് ഗാംഗുലി പറഞ്ഞു. നേരത്തെ ധോണിയുടെ മോശം ഫോമിനെതിരെ ഗാംഗുലി പരോക്ഷ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു.

എന്നാല്‍, ശ്രീലങ്കയില്‍ കളി ജയിപ്പിക്കുന്ന പ്രകടനം നടത്തിയതോടെ ഗാംഗുലി അഭിപ്രായം തിരുത്തുകയായിരുന്നു. അതേസമയം, ധോണി മികച്ച ടീമുകള്‍ക്കെതിരെ പ്രകടനം ആവര്‍ത്തിക്കണമെന്നും ഗാംഗുലി പറഞ്ഞു. 300 ഏകദിന മത്സരങ്ങള്‍ ഏതൊരു കളിക്കാരന്റെയും മികവ് തെളിയിക്കുന്നും മഹത്തായ നേട്ടവുമാണ്.

sourav-ganguly-3-04-1504498306.jpg -Properties

പരമ്പരയ്ക്ക് മുന്‍പ് ധോണി വലിയ സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍, കടുത്ത സമ്മര്‍ദ്ദത്തിനിടയിലും ധോണി മികച്ച കളിയാണ് പുറത്തെടുത്തത്. ധോണിയുടെ അനുഭവ സമ്പന്നത എത്രമാത്രമുണ്ടെന്ന് ഈ കളികള്‍ തെളിയിച്ചു. ധോണിയുടെ പരീക്ഷണം കൂടുതല്‍ കടുത്തതാവുക മികച്ച ടീമുകള്‍ എന്തുമ്പോഴായിരിക്കുമെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോലിയെയും ഗാംഗുലി പ്രശംസിച്ചു. 30 സെഞ്ച്വറികള്‍ നേടിയ വിരാട് കോലി സെഞ്ച്വറികളുടെ എണ്ണത്തില്‍ രണ്ടാസ്ഥാനത്തേക്കുള്ള കുതിപ്പിലാണ്.സെഞ്ച്വറി നേടിയാല്‍ മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങിനെ മറികടന്ന് കോലി രണ്ടാംസ്ഥാനംനേടും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണ് 49 സെഞ്ച്വറികളുമായി ഒന്നാം സ്ഥാനത്താണ്.

Story first published: Monday, September 4, 2017, 9:43 [IST]
Other articles published on Sep 4, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+