Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവസാന ഓവറില്‍ ഫോറടിച്ച് ജയിപ്പിച്ചു; ധോണി മാന്‍ ഓഫ് ദ മാച്ച്!

ലണ്ടന്‍: പണ്ടെങ്ങോ നടന്ന ഒരു കളിയെക്കുറിച്ച് അയവിറക്കുകയാണ് എന്ന് തലക്കെട്ട് കണ്ട് തോന്നരുത്. ടെസ്റ്റില്‍ നിന്നും വിരമിച്ചെങ്കിലും ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ തനിക്കിനിയും അങ്കങ്ങള്‍ ബാക്കിയുണ്ട് എന്ന് തെളിയിച്ച് എം എസ് ധോണി ഒരു മാന്‍ ഓഫ് ദ മാച്ച് പ്രകടനം പുറത്തെടുത്ത കഥയാണ് പറയുന്നത്. ഇംഗ്ലണ്ടിലെ ഓവല്‍ സ്‌റ്റേഡിയത്തില്‍ ഒരു ചാരിറ്റി മത്സരത്തിന് വേണ്ടിയാണ് ധോണി പാഡ് കെട്ടിയത്.

റെസ്റ്റ് ഓഫ് വേള്‍ഡ് ടീമിനെതിരെ ഹെല്‍പ് ഫോര്‍ ഹീറോസ് ടീമിന് വേണ്ടിയാണ് ധോണി കളിച്ചത്. ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗും ധോണിക്കൊപ്പം കളിക്കാനിറങ്ങി. ഇരുവരും മികച്ച കളി പുറത്തെടുത്തപ്പോള്‍ ഹീറോസ് അവസാന ഓവറില്‍ ജയിക്കുകയും ചെയ്തു. വിരമിച്ചവരും അല്ലാത്തവരുമായ സൂപ്പര്‍ താരങ്ങളാണ് പ്രദര്‍ശന മത്സരത്തിന് ഇറങ്ങിയത്. ചിത്രങ്ങളിലേക്ക്.

മാന്‍ ഓഫ് ദ മാച്ച്

മാന്‍ ഓഫ് ദ മാച്ച്

38 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ധോണിയാണ് മാന്‍ ഓഫ് ദ മാച്ച്. അവസാന ഓവറില്‍ നാല് റണ്‍സ് വേണ്ടിയിരുന്ന ഹീറോസിനെ ഫോറടിച്ചാണ് ധോണി യഥാര്‍ത്ഥ ഹീറോസാക്കിയത്.

സേവാഗ് അടിച്ചു 30

ഓപ്പണര്‍ വീരേന്ദര്‍ സേവാഗും ധോണിയുടെ ടീമിന് വേണ്ടിയാണ് കളിച്ചത്. സേവാഗ് 30 റണ്‍സടിച്ചു.

ക്യാപ്റ്റന്‍ ട്രോഫിയുമായി

ധോണിയുടെയും സേവാഗിന്റെയും ടീമിനെ നയിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്‌ട്രോസാണ്. സ്‌ട്രോസ് ട്രോഫിയുമായി

ദേ പോയി കുറ്റി

മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയാം സ്മിത്ത് ക്ലീന്‍ ബൗള്‍ഡാകുന്നു. റെസ്റ്റ് ഓഫ് വേള്‍ഡിനാണ് സ്മിത്ത് കളിച്ചത്.

സൂപ്പര്‍ താരങ്ങള്‍

ബ്രയാന്‍ ലാറ, അഫ്രീദി, ഗിബ്‌സ്, ഹെയ്ഡന്‍, വെട്ടോറി, ജയവര്‍ധനെ എന്നിങ്ങനെ ഒരുപാട് പ്രശസ്തര്‍ കളിക്കാനിറങ്ങി. 20000 ത്തിലധികം കാണികള്‍ കളി കാണാനെത്തി. 3 ലക്ഷം പൗണ്ടാണ് കിട്ടിയത്.

സ്‌കോര്‍ ഇങ്ങനെ

ആദ്യം ബാറ്റ് ചെയ്ത റെസ്റ്റ് ഓഫ് വേള്‍ഡ് ആറ് വിക്കറ്റിന് 158 റണ്‍സടിച്ചു. ഹീറോസാകട്ടെ അവസാന ഓവറില്‍ ലക്ഷ്യത്തിലെത്തി.

Story first published: Friday, September 18, 2015, 12:57 [IST]
Other articles published on Sep 18, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+