For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വാട്‌സന്റെ മകനുമായി ഓട്ടമത്സരം; താഹിറിന്റെ മകനെ ജയിപ്പിക്കാന്‍ ധോണി ചെയ്തത്

#IPL2019 : വാട്‌സന്റെ മകനുമായി ഓട്ടമത്സരം; താഹിറിന്റെ മകനെ ജയിപ്പിക്കാന്‍ ധോണി | Oneindia Malayalam

ചെന്നൈ: ഐപിഎല്‍ ക്രിക്കറ്റ് വെറും ക്രിക്കറ്റ് മത്സരം മാത്രമല്ല. കളിക്കാരെ സംബന്ധിച്ചിടത്തോളം ഒരുവര്‍ഷത്തോളം ഓര്‍മിച്ചുവെക്കാനുള്ള ആഘോഷങ്ങള്‍ കൂടിയാണ്. വിവിധ രാജ്യങ്ങളിലുള്ള കളിക്കാര്‍ ഒരുമിച്ച് ഒരു ടീമില്‍ കളിക്കുമ്പോള്‍ കളിക്കാരുടെ കുടുംബവും ഇവര്‍ക്കൊപ്പം ചേര്‍ന്ന് ഐപിഎല്‍ രാവുകള്‍ ആഘോഷമാക്കുന്നു.

dhoni

ധോണിയുടെ ഭാര്യയും മകളും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മിക്ക കളികള്‍ക്കും ആര്‍പ്പുവിളിയുമായി ഗ്യാലറിയിരിപ്പുണ്ടാകും. വിദേശ കളിക്കാരുടെ ഭാര്യമാരും കുട്ടികളുമെല്ലാം ഇത്തരത്തില്‍ ഇന്ത്യയില്‍ ക്രിക്കറ്റ് ആസ്വദിക്കാനും അവധിക്കാലം ആഘോഷിക്കാനുമായി എത്തുന്നവരുമാണ്. കഴിഞ്ഞദിവസം ചെന്നൈയുടെ മൈതാനത്ത് ധോണിയും കുട്ടികളും തമ്മിലുള്ള തമാശയാണ് ഇപ്പോള്‍ വൈറലാകുന്നത്.

മത്സരശേഷം കുട്ടികള്‍ മൈതാനത്ത് കളിക്കാനിറങ്ങുന്നത് പതിവാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെ ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിറിന്റെ മകനും ഓസീസ് താരം ഷെയന്‍ വാട്‌സന്റെ മകനും മൈതാനത്ത് ഓട്ടമത്സരം നടത്തിയപ്പോള്‍ ധോണിയും കുട്ടികള്‍ക്കൊപ്പം കൂടി. പിറകിലായിപ്പോയ താഹിറിന്റെ മകനെയുമെടുത്തായിരുന്നു ധോണിയുടെ ഓട്ടം. ധോണിയുടെയും കുട്ടികളുടേയും തമാശ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിനുശേഷമായിരുന്നു സംഭവം. കിങ്‌സ് ഇലവനെതിരെ ജയിച്ച് ചെന്നൈ നാല് ജയവുമായി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. സീസണില്‍ മോശമല്ലാത്ത കളിയാണ് ധോണി പുറത്തെടുക്കുന്നത്. അഞ്ച് മത്സരങ്ങളില്‍നിന്നായി ചെന്നൈ ക്യാപ്റ്റന്‍ 156 റണ്‍സ് നേടി. രാജസ്ഥാനെതിരെ നേടിയ 75 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Sunday, April 7, 2019, 14:21 [IST]
Other articles published on Apr 7, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+