മെല്‍ zwj;ബണ്‍ zwj;: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ zwj; ബാറ്റ് സ്മാനുമായ ധോണി ഓസ് ട്രേലിയയില്‍ zwj; നടന്ന ഏകദിന പരമ്പരയില്‍ zwj; മിന്നുന്ന ഫോമിലാണ്. മൂന്നു മത്സരങ്ങളിലും ധോണി അര് zwj;ധസെഞ്ച്വറി നേടി. മത്സരത്തില്‍ zwj; മാന്‍ zwj; ഓഫ് ദി സീരീസും മറ്റാരുമല്ല. ഇന്ത്യ ജയിച്ച ഒടുവിലത്തെ രണ്ടു കളികളിലും ധോണിയുടെ പ്രകടനം നിര് zwj;ണായകമായിരുന്നു. രഞ്ജി ട്രോഫി: കര് zwj;ണാടകയ്ക്കു സെമി ഫൈനല്‍ zwj; ടിക്കറ്റ്, ക്വാര് zwj;ട്ടറില് zwj; രാജസ്ഥാനെ തുരത്തിപുതിയവര് zwj;ഷം ധോണിക്ക് ഭാഗ്യമാണെന്ന് വേണമെങ്കില്‍ zwj; പറയാം. ഒരു ഫിഫ്റ്റിപോലും അടിക്കാന്‍ zwj; കഴിയാതെ 2018 കടന്നു പോയപ്പോള്‍ zwj; 2019ല്‍ zwj; കളിച്ച എല്ലാ മത്സരങ്ങളിലും ധോണി 50 റണ്‍ zwj;സ് കടന്നു. സിഡ് നിയില്‍ zwj; 51, അഡ് ലെയ്ഡില് zwj; 55 നോട്ടൗട്ട്, മെല്‍ zwj;ബണില് zwj; 87 നോട്ടൗട്ട് എന്നിങ്ങനെയാണ് ധോണിയുടെ സ് കോര്‍ zwj;. രണ്ടു മത്സരങ്ങളില്‍ zwj; മാച്ച് വിന്നിങ് പ്രകടനം നടത്താനും ധോണിക്കു കഴിഞ്ഞു.ധോണിയെ വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ zwj; ഉള് zwj;പ്പെടുത്തുന്നത് സംബന്ധിച്ച് വിവാദങ്ങള്‍ zwj; നടക്കെയാണ് മുന്‍ zwj; ക്യാപ്റ്റന്‍ zwj; ഫോമില്‍ zwj; തിരിച്ചെത്തിയതെന്നത് സെലക്ടര്‍ zwj;മാര്‍ zwj;ക്ക് ആശ്വാസമാണ്. എന്നാല്‍ zwj;, ധോണിക്കെതിരായ വിമര് zwj;ശനം അവസാനിക്കുന്നില്ല. കുറഞ്ഞ സ് കോറിങ് നിരക്കാണ് ധോണിക്കെതിരായ ഇപ്പോഴത്തെ വിര് zwj;മര് zwj;ശങ്ങള്‍ zwj;ക്കു കാരണം. വലിയ സ് കോര്‍ zwj; പിന്തുടരാന് zwj; ധോണിക്കാകില്ലെന്ന് ചിലര്‍ zwj; ചൂണ്ടിക്കാട്ടുന്നുമുണ്ട്.ആദ്യ മത്സരത്തില്‍ zwj; ധോണിയുടെ മെല്ലെപ്പോക്ക് ഇന്ത്യയുടെ തോല് zwj;വിക്ക് കാരണമായിരുന്നു. രണ്ടാം മത്സരത്തില്‍ zwj; സ് ട്രൈക്ക് റേറ്റ് ഉയര് zwj;ന്നെങ്കിലും മൂന്നാം മത്സരത്തില്‍ zwj; വീണ്ടും കുത്തനെ താണു. ബാറ്റിങ് ദുഷ് കരമായ പിച്ചിലാണ് മൂന്നാം മത്സരമെന്നത് ന്യായീകരിക്കാമെങ്കിലും സ് ട്രൈക്ക് റേറ്റിലെ കുറവ് ഇപ്പോള്‍ zwj; വിമര് zwj;ശകര് zwj; ആയുധമാക്കുന്നുണ്ട്. എന്തായാലും ന്യൂസിലന് zwj;ഡില് zwj; നടക്കാനിരിക്കുന്ന ഏകദിന പരമ്പരകൂടി ധോണിക്ക് പരീക്ഷണ കാലഘട്ടമായിരിക്കും. പൊതുവെ ചെറിയ മൈതാനങ്ങളും കൂറ്റന്‍ zwj; സ് കോറുകളും പിറക്കുന്ന ന്യൂസിലന് zwj;ഡില് zwj; ധോണി എങ്ങിനെ ബാറ്റ് ചെയ്യുന്നു എന്നത് സെലക്ടര്‍ zwj;മാരും നിരീക്ഷിക്കും.