വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി ആ റിസ്ക്കെടുത്തു!! എല്ലാവര്‍ക്കും ഈ അവസരം ലഭിക്കില്ല... പുകഴ്ത്തി കോലി

ധോണിക്കു കീഴിലാണ് കോലി അരങ്ങേറിയത്

By Manu
ധോണിയെ വാനോളം പുകഴ്ത്തി കോലി

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റില്‍ പകരം വയ്ക്കാനില്ലാത്ത താരമാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി. നിരവധി യുവതാരങ്ങളെ ടീം ഇന്ത്യക്കു സമ്മാനിച്ചത് ധോണിയ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും ഇപ്പോള്‍ ടീമിന്റെ നായകനായ വിരാട് കോലിയെയും ഉയര്‍ത്തിക്കൊണ്ടുവന്നത് ധോണിയായിരുന്നു.ധോണി ക്യാപ്റ്റനായിരുന്നപ്പോഴാണ് കോലി ടീം ഇന്ത്യയുടെ ഭാഗമായത്.

പാക്കിസ്ഥാന്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; ബാറ്റ്‌സ്മാന്മാരെ വിറപ്പിക്കാന്‍ ആമിര്‍ ഇല്ല പാക്കിസ്ഥാന്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; ബാറ്റ്‌സ്മാന്മാരെ വിറപ്പിക്കാന്‍ ആമിര്‍ ഇല്ല

ഒരു അഭിമുഖത്തില്‍ ധോണിയെ വാനോളം പുകഴ്ത്തുകയാണ് കോലി. ധോണി തന്നിലര്‍പ്പിച്ച വിശ്വാസവും പിന്തുണയുമാണ് മികച്ച താരമാവാന്‍ തന്നെ സഹായിച്ചതെന്ന് കോലി പറയുന്നു.

മൂന്നാം നമ്പറില്‍ ഇറക്കി

മൂന്നാം നമ്പറില്‍ ഇറക്കി

ഇന്ത്യക്കു വേണ്ടി മൂന്നാം നമ്പറില്‍ തന്നെ പരീക്ഷിക്കാന്‍ ധൈര്യം കാണിച്ചത് ധോണിയാണെന്ന് കോലി വെൡപ്പെടുത്തി. എല്ലാ യുവതാരങ്ങള്‍ക്കും ലഭിക്കുന്ന അവസരമല്ല ഇത്. അദ്ദേഹം നല്‍കിയ അകമഴിഞ്ഞ പിന്തുണയാണ് തന്റെ ആത്മവിശ്വാസമുയര്‍ത്തിയത്. ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാനും തനിക്കു കഴിഞ്ഞതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.
മൂന്നാം നമ്പര്‍ പൊസിഷനില്‍ കോലിയല്ലാതെ ഇന്ത്യക്കു മറ്റൊരു താരത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കാന്‍ പോലുമാവില്ല. മാസ്മരിക പ്രകടനത്തിലൂടെ ഈ പൊസിഷനില്‍ രാജാവായി വാഴുകയാണ് അദ്ദേഹം. ലോക ക്രിക്കറ്റില്‍ കോലി സ്ഥാപിച്ച റെക്കോര്‍ഡുകളെല്ലാം മൂന്നാമായി ഇറങ്ങിയായിരുന്നു.

കളിയെക്കുറിച്ച് നല്ല ധാരണ

കളിയെക്കുറിച്ച് നല്ല ധാരണ

ഓരോ മല്‍സരത്തെക്കുറിച്ചും ധോണിയെപ്പോലെ കൃത്യമായ ധാരണയുള്ള മറ്റൊരു താരത്തെ കാണാനാവില്ലെന്നു കോലി അഭിപ്രായപ്പെട്ടു. ആദ്യ പന്ത് മുതല്‍ 300 പന്ത് വരെ കളിയെക്കുറിച്ചു ധോണിക്കു കൃത്യമായി മനസ്സിലാക്കാന്‍ കഴിയും.
ധോണിയെപ്പോലെ അഗാധമായ അറിവുള്ള ഒരാള്‍ സ്റ്റംപിനു പിന്നിലുണ്ടെന്നതു ഭാഗ്യം തന്നെയാണ്. ഓരോ മല്‍സരത്തിനു മുമ്പും ധോണി, രോഹിത് എന്നിവരുമായും തന്ത്രങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ടെന്നും കോലി വിശദമാക്കി.

ധോണിയെ വിമര്‍ശിക്കുന്നത് കഷ്ടം

ധോണിയെ വിമര്‍ശിക്കുന്നത് കഷ്ടം

ധോണിയെ ചിലര്‍ വിമര്‍ശിക്കുന്നത് കഷ്ടം തന്നെയാണെന്നു കോലി വ്യക്തമാക്കി. ധോണിയുമായി ആത്മബന്ധമാണുള്ളത്. നിര്‍ണായക തീരുമാനങ്ങളെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഉപദേശം തേടാറുണ്ട്.
കളിക്കളത്തില്‍ നിര്‍ണായക ഘട്ടങ്ങളില്‍ ഫീല്‍ഡ് ക്രമീകരണത്തിലും ബൗളിങ് മാറ്റത്തിലും ധോണി ചില നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. പരസ്പരം തികഞ്ഞ ബഹുമാനമാണ് തങ്ങള്‍ തമ്മിലുള്ളതെന്നും കോലി കൂട്ടിച്ചേര്‍ത്തു.

Story first published: Friday, April 19, 2019, 10:31 [IST]
Other articles published on Apr 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X