വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കുപിതനായി മൈതാനത്തിറങ്ങി അമ്പയറോട് രോഷപ്രകടനം; ധോണിക്ക് പണികിട്ടി

ധോണി കൂളല്ല, കലിപ്പനാണ് | Oneindia Malayalam

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ അമ്പയറോട് കയര്‍ത്ത് സംസാരിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി അച്ചടക്കലംഘനം നടത്തിയതായി കണ്ടെത്തല്‍. അമ്പയറോട് രോഷപ്രകടനം നടത്തിയ ധോണിക്ക് മാച്ച് ഫീയുടെ 50 ശതമനം പിഴ ശിക്ഷയാണ് വിധിച്ചത്. മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ജയിച്ചിരുന്നു.

സൂപ്പര്‍ ഓവറിന്റെ കണക്കുതീര്‍ക്കാന്‍ കൊല്‍ക്കത്ത തട്ടകത്തില്‍; ജയം ആവര്‍ത്തിക്കാന്‍ ഡല്‍ഹി സൂപ്പര്‍ ഓവറിന്റെ കണക്കുതീര്‍ക്കാന്‍ കൊല്‍ക്കത്ത തട്ടകത്തില്‍; ജയം ആവര്‍ത്തിക്കാന്‍ ഡല്‍ഹി

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 151 റണ്‍സാണ് നേടാനായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ അവസാന പന്തില്‍ സിക്‌സറടിച്ച് മത്സരം ജയിപ്പിച്ചു. മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിനെ നാലു വിക്കറ്റിന് സിഎസ്‌കെ മറികടക്കുകയായിരുന്നു. 43 പന്തില്‍ രണ്ടു ബൗണ്ടറികളും മൂന്നു സിക്സറുമടക്കം 58 റണ്‍സോടെ ധോണി ടീമിന്റെ ടോപ്സ്‌കോററായി. അമ്പാട്ടി റായുഡുവിന്റെ (57) മികച്ച പിന്തുണയും സിഎസ്‌കെയുടെ ജയത്തില്‍ നിര്‍ണായകമായി.

അവസാന ഓവറില്‍ നോബോള്‍ വിവാദം

അവസാന ഓവറില്‍ നോബോള്‍ വിവാദം

മത്സരത്തിന്റെ അവസാന ഓവറിലാണ് വിവാദസംഭവം അരങ്ങേറിയത്. ബെന്‍ സ്‌റ്റോക്ക്‌സ് എറിഞ്ഞ ഓവറില്‍ വേണ്ടിയിരുന്നത് 18 റണ്‍സാണ്. ആ ഓവറില്‍ ഒരു പന്ത് ഫുള്‍ടോസ് ആയി. ഇത് അമ്പയര്‍ ഉല്‍ഹാസ് ഗാന്ധെ നോബോള്‍ വിളിച്ചു. എന്നാല്‍ സ്‌ക്വയര്‍ അമ്പയര്‍ ബ്രൂസ് ഓക്‌സന്‍ഫോര്‍ഡ് അത് നോബോളല്ലെന്ന് വ്യക്തമാക്കിയതോടെയാണ് തര്‍ക്കം ആരംഭിച്ചത്.

ധോണി മൈതാനത്തിറങ്ങി

ധോണി മൈതാനത്തിറങ്ങി

ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയും മിച്ചല്‍ സാന്റ്‌നറും അമ്പയറുടെ നടപടി ചോദ്യം ചെയ്തപ്പോള്‍ ഡഗ്ഔട്ടിലുണ്ടായിരുന്ന ധോണിയും കളത്തിലേക്ക് കയറി അമ്പയര്‍ക്കുനേരെ വിരല്‍ചൂണ്ടി നടപടി ചോദ്യം ചെയ്തു. അത് നോബോള്‍ ആയി അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ബ്രൂസ് അക്കാര്യം അനുവദിക്കാതിരുന്നതോടെ ധോണി മടങ്ങി.

ധോണിയുടേത് നിയമലംഘനം

ധോണിയുടേത് നിയമലംഘനം

സാധാരണരീതിയില്‍ കൂള്‍ ആയി കാണപ്പെടാറുള്ള ധോണിയുടെ മറ്റൊരു മുഖമാണ് ജയ്പൂര്‍ മൈതാനത്ത് ദര്‍ശിച്ചത്. കടുത്തഭാഷയില്‍ വിരല്‍ചൂണ്ടി അമ്പയര്‍ക്കെതിരെ ധോണി കയര്‍ക്കുന്നത് കാണാം. ധോണി ഐപിഎല്‍ കോഡ് ലെവല്‍ ടു ലംഘിച്ചതായി അധികൃതര്‍ വ്യക്തമാക്കി. മത്സരശേഷം സമ്മാനദാന വേളയില്‍ ധോണിയോട് ഇതേക്കുറിച്ച് ഒരക്ഷരംപോലും ചോദിക്കാന്‍ മുരളി കാര്‍ത്തിക് തയ്യാറായതുമില്ല.


Story first published: Friday, April 12, 2019, 10:13 [IST]
Other articles published on Apr 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X