ഏറ്റവും മികച്ച വിക്കറ്റ്കീപ്പര്‍ സഞ്ജു!! അപ്പോള്‍ ധോണി? ഞെട്ടിച്ച് ഗംഭീര്‍, ഫാന്‍സിന്റെ പൊങ്കാല

ദില്ലി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ വെള്ളിയാഴ്ച രാത്രി നടന്ന കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനായി സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണിനെ ക്രിക്കറ്റ് ലോകം വാഴ്ത്തുകയാണ്. ഈ സീസണിലെ ഐപിഎല്ലിലെ ആദ്യ സെഞ്ച്വറിയാണ് സഞ്ജു തന്റെ പേരില്‍ കുറിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ 102 റണ്‍സോടെ താരം പുറത്താവാതെ നിന്നിരുന്നു.

ഇതോടെ വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ താരമായി സഞ്ജുവിനെ ഉള്‍പ്പെടുത്തണമെന്ന് പല മുന്‍ താരങ്ങളും ആവശ്യപ്പെടുകയും ചെയ്തു കഴിഞ്ഞു. അതിനിടെ. സഞ്ജുവിനെ വാനോളം പ്രശംസിച്ചതിന്റെ പേരില്‍ കുരുക്കിലായിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.
ഇന്ത്യയിലെ ഏറ്റവും ബെസ്റ്റ്
ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്നു സഞ്ജുവിനെ വിശേഷിപ്പിച്ചതിന്റെ പേരിലാണ് ഗംഭീര്‍ വിമര്‍ശനമേറ്റുവാങ്ങുന്നത്. ഗംഭീറിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ക്രിക്കറ്റില്‍ സാധാരണയായി താന്‍ ഏതെങ്കിലുമൊരു താരത്തെക്കുറിച്ച് സംസാരിക്കാറില്ല. എന്നാല്‍ സഞ്ജുവിന്റെ പ്രതിഭ കണ്ടപ്പോള്‍ അത് തെറ്റിക്കേണ്ടിവന്നു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ സഞ്‌വാണെന്ന് പറയുന്നതില്‍ അതിയായ സന്തോഷമുണ്ട്. ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി നാലാമനായി അദ്ദേഹം കളിക്കണമെന്നാണ് ആഗ്രഹം.

ധോണി ഫാന്‍സിനെ ചൊടിപ്പിച്ചു
ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന് സഞ്ജുവിനെ വിശേഷിപ്പിച്ചത് ധോണിയുടെ ആരാധകരെയാണ് ചൊടിപ്പിച്ചത്. നിങ്ങള്‍ ധോണിക്കെതിരേയാണ് എല്ലാവര്‍ക്കുമറിയാം. നിങ്ങളുടെ അഭിപ്രായങ്ങള്‍ ബിസിസിഐ പരിഗണിക്കാന്‍ പോവുന്നില്ലെന്നായിരുന്നു ഒരു ട്വീറ്റ്.
എംഎസ് ധോണിയെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? എക്കാലത്തെയെയും മികച്ച വിക്കറ്റ് കീപ്പറാണത് എന്നായിരുന്നു മറ്റൊരു ആരാധകന്റെ പ്രതികരണം.
എന്തൊരു അസൂയ
ദൈവമേ, എംഎസ്ഡിയോട് എന്തൊരു അസൂയയാണ് ഇയാള്‍ക്ക്. ഒന്നും പഠിച്ചില്ലെന്നായിരുന്നു മറ്റൊരു ട്വീറ്റ്.
അസൂയയുടെ രാജാവ്. നിങ്ങള്‍ക്കു സാമാന്യബുദ്ധി പോലുമില്ലേ വിഡ്ഡീ... ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ എംഎസ്ഡിയാണെന്ന് നിങ്ങള്‍ക്കറിയാം. എന്നാല്‍ അദ്ദേഹത്തെ അപമാനിക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെന്നായിരുന്നു മറ്റൊരു ട്വീറ്റ്.
ധോണിക്ക് പകരക്കാരനില്ല
മികച്ച നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍, മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനല്ല.. ധോണിക്കു പകരം വയ്ക്കാന്‍ മറ്റൊരു താരമില്ല. ദില്ലി ബിജെപിയില്‍ ഗംഭീറിന് എന്തെങ്കിലുമൊരു ജോലി ഏല്‍പ്പിക്കണെന്ന് നരേന്ദ്ര മോദിയോട് അഭ്യര്‍ഥിക്കുന്നു. അങ്ങനെയെങ്കിലും ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കുമല്ലോയെന്നായിരുന്നു മറ്റൊരു പ്രതികരണം.
സത്യം, ഒരൊറ്റ ഇന്നിങ്‌സ്, അപ്പോഴേക്കും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍. ധോണി, പന്ത്... അവരൊക്കെ എന്താക്കുകയാണെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

സഞ്ജുവിന്റെ രണ്ടാം സെഞ്ച്വറി
ഐപിഎല്‍ കരിയറില്‍ തന്റെ രണ്ടാമത്തെ സെഞ്ച്വറിയാണ് കഴിഞ്ഞ മല്‍സരത്തില്‍ സഞ്ജു നേടിയത്. 55 പന്തിലാണ് താരം ഹൈദരാബാദിനെതിരേ പുറത്താവാതെ 102 റണ്‍സ് അടിച്ചെടുത്തത്. 10 ബൗണ്ടറികളും നാലു സിക്‌സറും സഞ്ജുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഐപിഎല്ലില്‍ ഇതുവരെ 83 മല്‍സരങ്ങളിലാണ് താരം കളിച്ചിട്ടുള്ളത്. 28.15 ശരാശരിയില്‍ 1999 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും 10 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications