Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാര്‍ നമ്പര്‍ പ്ലേറ്റിന് പകരം 'എംഎസ് ധോണി'; ധോണിയെ ഞെട്ടിച്ച് അമേരിക്കന്‍ ആരാധകന്‍

ധോണിയെ ഞെട്ടിച്ച് അമേരിക്കന്‍ ആരാധകന്‍ | Oneindia Malayalam

ദില്ലി: ക്രിക്കറ്റ് താരങ്ങളോട് പലവിധത്തിലുമുള്ള ആരാധന പുലര്‍ത്തുന്നവരെ കണ്ടിട്ടുണ്ട്. അതിരുകടന്ന ആരാധനയാല്‍ അവര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ പലപ്പോഴും വാര്‍ത്തയുമാകാറുണ്ട്. ഇപ്പോഴിതാ, അമേരിക്കയില്‍നിന്നുള്ള ഒരു ധോണി ആരാധകനാണ് ഈ രീതിയില്‍ വാര്‍ത്തകളിലിടം നേടിയത്. തന്റെ കാറിന്റെ നമ്പര്‍ പ്ലേറ്റിന് പകരം 'എംഎസ് ധോണി' എന്നാണ് ആരാധകന്‍ വെച്ചിരിക്കുന്നതുകാണാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ട്വിറ്ററില്‍ ഇതിന്റെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. ലോസ് ആഞ്ചലസില്‍ താമസിക്കുന്ന ആരാധകനാണിതെന്നും ട്വീറ്റ് പറയുന്നു. ഒരു സുഹൃത്ത് തനിക്ക് എടുത്ത ഫോട്ടായാണിതെന്നു പറഞ്ഞ മറ്റൊരാള്‍ ട്വിറ്ററിലിട്ട പോസ്റ്റ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഷെയര്‍ ചെയ്യുകയായിരുന്നു. ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ കൂടിയാണ് ധോണി.

dhoni

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കളിക്കാരന്‍ എംഎസ് ധോണിയാണെന്ന് കഴിഞ്ഞദിവസം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് പറഞ്ഞിരുന്നു. 90 ടെസ്റ്റുകള്‍ക്കുശേഷം തന്റെ സ്ഥാനം യുവതാരങ്ങള്‍ക്കായി മാറിക്കൊടുത്തതാണ് കപില്‍ ധോണിയെ അളവറ്റ് പുകഴ്ത്താനുള്ള പ്രധാന കാരണം. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഐസിസിയുടെ എല്ലാ ട്രോഫികളും നേടിയിരുന്നു. ഐസിസി ടി20 ലോകകപ്പ്, ഐസിസി ഏകദിന ലോകകപ്പ്, ഐസിസി ചാമ്പ്യന്‍സ് ട്രോഫി എന്നിവ ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ നേടിയത്.

Story first published: Saturday, December 22, 2018, 14:39 [IST]
Other articles published on Dec 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+