Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെസ്റ്റ് ഫിനിഷര്‍ ലോകകപ്പില്‍ ഭൂലോക പരാജയം, വീഴ്ച്ച രണ്ട് കാര്യങ്ങളില്‍, ഈ മത്സരങ്ങള്‍ നിര്‍ണായകം

ലണ്ടന്‍: ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യ ഗംഭീര പ്രകടനമാണ് ഇതുവരെ കാഴ്ച്ചവെച്ചത്. പക്ഷേ ഒരാളുടെ പ്രകടനം മാത്രം വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ടീമിലെ ബെസ്റ്റ് ഫിനിഷര്‍ എന്ന് പേരുള്ള മഹേന്ദ്ര സിംഗ് ധോണിയാണ് ടീമിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ്. ബാറ്റ് കൊണ്ടല്ലെങ്കില്‍ വിക്കറ്റിന് പിന്നില്‍ ധോണി എപ്പോഴും ടീമിന് മുതല്‍ക്കൂട്ടാവാറുണ്ട്.

ഇത്തവണ പക്ഷേ ധോണി ഏറ്റവും നിറം മങ്ങിയ ലോകകപ്പായി അടയാളപ്പെടുത്തും. 2007ലാണ് ധോണിയില്‍ നിന്ന് ഏറ്റവും മോശം പ്രകടനം ലോകകപ്പില്‍ ഉണ്ടായത്. അന്ന് ധോണിയുടെ വീടിന് നേരെ കല്ലേറ് വരെ ഉണ്ടായിരുന്നു. അതിന് ശേഷമാണ് ധോണി മെഗാ താരമായി ഉയര്‍ന്ന് വന്നതും ഇന്ത്യക്ക് ലോകകപ്പ് നേടികൊടുത്തതും. എന്നാല്‍ ധോണി ഇത്തവണ കാര്യമായി ഒന്നും ചെയ്യാനാവാത്ത സാഹചര്യത്തിലാണ്.

ധോണിയുടെ ഫോം

ധോണിയുടെ ഫോം

ധോണി ഇറങ്ങുന്ന പൊസിഷന്‍ ആറാം നമ്പറാണെന്ന് ആശ്വസിക്കാവുന്ന കാര്യമാണ്. പക്ഷേ പന്തിന് മുകളിലുള്ള ധോണിയുടെ ആധിപത്യം നഷ്ടമായിരിക്കുകയാണ്. വെസ്റ്റിന്‍ഡീസിനെതിരെ നേടിയ 56 റണ്‍സാണ് ഇത്തവണ ടോപ് സ്‌കോര്‍. പാകിസ്താന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകളോട് പരാജയമായി. പാകിസ്താനോടും ഇംഗ്ലണ്ടിനോടും പിന്നീട് ബംഗ്ലാദേശിനോടും അവസാന നിമിഷം കത്തിക്കയറുന്ന ധോണി സ്‌റ്റൈല്‍ അഥവാ ഫിനിഷര്‍ ധോണി എന്ന പട്ടവും ധോണിക്ക് നഷ്ടമായിരിക്കുകയാണ്. സ്പിന്‍ ബൗളിംഗിന് മുന്നില്‍ പതിവില്ലാത്ത വിധം പതറുന്നതും ധോണിയുടെ കരിയറില്‍ ആദ്യമായിട്ടാണ് സംഭവിക്കുന്നത്.

ഇനി നിര്‍ണായക മത്സരങ്ങള്‍

ഇനി നിര്‍ണായക മത്സരങ്ങള്‍

ധോണിക്ക് വേഗത്തില്‍ സ്‌കോര്‍ ചെയ്യാനാവാത്തത് ടീം മാനേജ്‌മെന്റില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇനി ഇന്ത്യയുടെ മൂന്ന് മത്സരങ്ങള്‍ നിര്‍ണായകമാണ്. ശ്രീലങ്കയ്‌ക്കെതിരെ ധോണി നാലാം നമ്പറില്‍ കളിക്കാന്‍ സാധ്യതയുണ്ട്. അതില്‍ സെഞ്ച്വറിയടിച്ചാല്‍ ധോണിക്ക് സമ്മര്‍ദമില്ലാതെ കളിക്കാം. പക്ഷേ മുന്‍നിര തകര്‍ന്നാല്‍ മാത്രമേ ധോണിക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുള്ളൂ. ധോണിക്ക് വലിയ ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഹര്‍ദിക് പാണ്ഡ്യ അഞ്ചാം നമ്പറില്‍ ഇപ്പോള്‍ കളിക്കാനിറങ്ങുന്നത്. ധോണിയുടെ വിരമിക്കല്‍ തീരുമാനം ചര്‍ച്ചയാവുന്ന സാഹചര്യത്തില്‍ വലിയ ഇന്നിംഗ്‌സ് അദ്ദേഹം കളിക്കേണ്ടത് അത്യാവശ്യമാണ്.

വിക്കറ്റിന് പിന്നിലും പരാജയം

വിക്കറ്റിന് പിന്നിലും പരാജയം

വിക്കറ്റിന് പിന്നില്‍ ധോണിയുള്ളത് കോലിക്ക് ഏറ്റവും വലിയ ധൈര്യമാണ്. എന്നാല്‍ അവിടെയും ധോണിക്ക് വലിയ പിഴവുകളാണ് സംഭവിക്കുന്നത്. ആദ്യ ആറ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ധോണിക്ക് ആകെ രണ്ട് ക്യാച്ചും രണ്ട് സ്റ്റംമ്പിങ്ങുകളുമാണ് ലഭിച്ചത്. ഇവിടെ ഓസീസിന്റെ അലക്‌സ് കാരി 18 പുറത്താകലിനാണ് വഴിയൊരുക്കിയതെന്ന് ഓര്‍ക്കണം. രണ്ട് അഫ്ഗാന്‍ വിക്കറ്റ് കീപ്പര്‍മാര്‍ മാത്രമാണ് ധോണിയേക്കാള്‍ വിക്കറ്റിന് പിന്നില്‍ മോശം പ്രകടനം നടത്തിയത്. എക്‌സ്ട്രാ റണ്ണുകള്‍ വിക്കറ്റ് കീപ്പിംഗ് പിഴവുകളിലൂടെ വിട്ടുകൊടുത്തത്തിലും ധോണിയാണ് മുമ്പില്‍. രണ്ടാം സ്ഥാനത്തുള്ള കാരി ബഹുദൂരം പിന്നിലാണ്.

നോക്കൗട്ടില്‍ തിളങ്ങുമോ

നോക്കൗട്ടില്‍ തിളങ്ങുമോ

നോക്കൗട്ടില്‍ തിളങ്ങുന്നതാണ് ധോണിയുടെ ശൈലി. ആ സാധ്യതയും തള്ളിക്കളയാനാവില്ല. 2011ലെ ലോകകപ്പില്‍ ഫൈനലില്‍ ഗംഭീര ഇന്നിംഗ്‌സ് കളിച്ചാണ് ധോണി ടീമിന് കിരീടം സമ്മാനിച്ചത്. 2015ലെ ലോകകപ്പില്‍ അത്തരമൊരു ഇന്നിംഗ്‌സ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെയാണ്. അതുകൊണ്ട് നോക്കൗട്ടില്‍ കളിക്കുന്ന രീതി തുടരാന്‍ സാധ്യതയുണ്ട്. മുമ്പുള്ള ലോകകപ്പുകളില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നന്നായി കളിച്ചിട്ടില്ലെന്ന പ്രത്യേകതയും ധോണിക്കുണ്ട്. അതേസമയം അത്തരമൊന്ന് ഉണ്ടായിട്ടില്ലെങ്കില്‍ കൂടുതല്‍ പന്തുകള്‍ പാഴാക്കി മധ്യനിരയില്‍ സമ്മര്‍ദമുണ്ടാക്കുന്ന താരമായി ധോണി തുടരേണ്ടി വരും. അത് ഇന്ത്യയുടെ കിരീട സാധ്യതയെയും ബാധിക്കും.

Story first published: Friday, July 5, 2019, 18:33 [IST]
Other articles published on Jul 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+