Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീലങ്കന്‍ സീരീസ് ധോണിക്ക് നിര്‍ണായകം; തിളങ്ങിയില്ലെങ്കില്‍ ടീമിന് പുറത്തേക്ക്

കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരെ ഞായറാഴ്ച ആരംഭിക്കുന്ന ഏകദിന പരമ്പര മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് നിര്‍ണായകം. ദുര്‍ബല ടീമായി മാറിക്കഴിഞ്ഞ ശ്രീലങ്കയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ധോണിയുടെ ഇന്ത്യന്‍ ടീമിലെ സ്ഥാനം തെറിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് സൂചിപ്പിച്ചിരുന്നു.

2019ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ ഒരുക്കത്തിലാണ് ഇന്ത്യ. ലോകകപ്പില്‍ മികച്ച ടീമിനെ തെരഞ്ഞെടുക്കേണ്ട ചുമതലയുള്ളതിനാല്‍ പ്രായം അതിക്രമിച്ച ധോണി ടീമിന് ബാധ്യതയാകുമോ എന്നതാണ് ആരാധകരുടെ ആശങ്ക. ഋഷഭ് പന്തിനെപ്പോലെ യുവതാരം പുറത്തിരിക്കുമ്പോള്‍ ധോണിക്ക് സമ്മര്‍ദ്ദമേറുകയും ചെയ്യും.

4-msdhoni-20-1503197781.jpg -Properties

ബാറ്റിങ്ങില്‍ പഴയതാളം നഷ്ടപ്പെട്ട ധോണി ദുര്‍ബലരായ ശ്രീലങ്കയ്‌ക്കെതിരെ മോശം പ്രകടനം നടത്തുകകൂടി ചെയ്താല്‍ സെലക്ടര്‍മാര്‍ ഓസ്‌ട്രേലിയയുമായുള്ള പരമ്പരയില്‍ നിന്നും ധോണിയെ മാറ്റി നിര്‍ത്തിയേക്കും. യുവതാരങ്ങളും പരിചയസമ്പത്തും ഒത്തിണങ്ങിയ മികച്ച ടീമാണ് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുന്നത്.

അടുത്തമാസം ഓസീസ് ഇന്ത്യയിലെത്തുമ്പോള്‍ ഇവരില്‍ മോശം പ്രകടനക്കാര്‍ പുറത്താകും. പുതിയ വിക്കറ്റ് കീപ്പറെ പരീക്ഷിക്കാന്‍ സമയമായെന്ന് മുന്‍ താരങ്ങളും അഭിപ്രായപ്പെടുന്നുണ്ട്. മികച്ച ഫിനിഷറെന്ന പേര് നഷ്ടപ്പെട്ട ധോണിയെ മധ്യനിരയില്‍ പരീക്ഷിച്ച് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് ധോണിയുടെ റോള്‍ നല്‍കാനാണ് കോലിയുടെ തീരുമാനം. ഞായറാഴ്ച ആദ്യ മത്സരം നടക്കുമ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ ധോണിയിലായിരിക്കുമെന്നുറപ്പാണ്.

Story first published: Sunday, August 20, 2017, 8:27 [IST]
Other articles published on Aug 20, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+