For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡിനൊപ്പം; നയിച്ചത് 324 കളികള്‍!

By Muralidharan

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിക്ക് അപൂര്‍വ്വ റെക്കോര്‍ഡ്. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ നയിച്ചതിനുള്ള ലോകറെക്കോര്‍ഡിനൊപ്പമാണ് ധോണി എത്തിയത്. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡിനൊപ്പമാണ് ധോണി ഇപ്പോള്‍. 324 അന്താരാഷ്ട്ര മത്സരങ്ങളിലാണ് ഇരുവരും ടീമിനെ നയിച്ചത്. സിംബാബ്‌വെയ്‌ക്കെതിരെ ഹരാരെയില്‍ നടന്ന മൂന്നാമത്തെ ട്വന്റി 20 മത്സരത്തിലാണ് ധോണി പോണ്ടിംഗിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയത്.

2007 ലാണ് എം എസ് ധോണി ആദ്യമായി ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഏകദിന ലോകകപ്പിന് പിന്നാലെ നടന്ന ട്വന്റി 20 ലോകകപ്പിലായിരുന്നു ഇത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന ആ ലോകകപ്പില്‍ കിരീടം നേടിയാണ് ധോണിയും സംഘവും തിരിച്ചുവന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ധോണി യുഗത്തിന്റെ തുടക്കമായിരുന്നു അത്. വൈകാതെ ഏകദിനത്തിലും ടെസ്റ്റിലും ധോണി ഇന്ത്യയുടെ മുഴുവന്‍ സമയ നായകനായി.

dhoni1

ഒമ്പത് വര്‍ഷത്തോളം നീണ്ട ക്യാപ്റ്റന്‍സി കരിയറില്‍ ധോണി ഇത് വരെയായി 324 കളികളില്‍ ഇന്ത്യയെ നയിച്ചു. 60 ടെസ്റ്റുകളും 194 ഏകദിനങ്ങളും 70 ട്വന്റി 20 മത്സരങ്ങളും ഇതില്‍ പെടും. 34 കാരനായ ധോണിയുടെ കീഴില്‍ ഇന്ത്യ 27 ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ചു. 107 ഏകദിനങ്ങളിലും 40 ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യയെ ജയിപ്പിക്കാന്‍ ധോണിക്ക് കഴിഞ്ഞു.

ലോകക്രിക്കറ്റില്‍ ഐ സി സിയുടെ മൂന്ന് പ്രധാന ട്രോഫികള്‍ നേടിയ ഏക ക്യാപ്റ്റന്‍ എന്ന ബഹുമതിയും റാഞ്ചിയില്‍ നിന്നുള്ള ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ പേരിലാണ്. 2007 ല്‍ ട്വന്റി 20 ലോകകപ്പ്, 2011 ല്‍ ഏകദിന ലോകകപ്പ്, 2013 ല്‍ ചാമ്പ്യന്‍സ് ട്രോഫി എന്നീ കിരീടങ്ങളാണ് ക്യാപ്റ്റന്‍ ധോണിയുടെ ഷെല്‍ഫിലുള്ളത്. ടെസ്റ്റില്‍ നിന്നും വിരമിച്ച ധോണി ഇപ്പോള്‍ ഏകദിനത്തിലും ട്വന്റി 20 ക്രിക്കറ്റിലും മാത്രമാണ് കളിക്കുന്നത്.

Story first published: Thursday, June 23, 2016, 16:57 [IST]
Other articles published on Jun 23, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+