For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'സത്യമെന്ന് കരുതി, എന്നാല്‍ വെറും കെട്ടുകഥ' ക്രിക്കറ്റ് താരങ്ങളെക്കുറിച്ചുള്ള കള്ള കഥകള്‍

ക്രിക്കറ്റ് താരങ്ങളെ ചുറ്റിപ്പറ്റി പല തരത്തിലുള്ള കഥകളുമുണ്ട്. താരങ്ങളുടെ സ്വകാര്യ ജീവിതവും പ്രണയവും സ്റ്റൈലുമെല്ലാം ഗോസിപ്പ് കോളങ്ങളില്‍ എപ്പോഴും ഇടം പിടിക്കാറുമുണ്ട്. ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് പല തരത്തിലുള്ള കുപ്രചാരങ്ങളും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. കേട്ടാല്‍ സത്യമെന്ന് തോന്നിപ്പിക്കുന്നതാണ് ഇവയില്‍ പലതും. ഇത്തരത്തില്‍ സത്യമെന്ന് കരുതി പലരും വിശ്വസിച്ച ക്രിക്കറ്റ് താരങ്ങളെക്കുറിച്ചുള്ള ചില കള്ളപ്രചാരണങ്ങളിതാ.


നവജോത് സിങ് സിദ്ദു അംപയറുടെ തലക്കടിച്ചു

നവജോത് സിങ് സിദ്ദു അംപയറുടെ തലക്കടിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം നവജോത് സിങ് സിദ്ദു അംപയറുടെ തലക്ക് ബാറ്റുകൊണ്ട് അടിച്ചിട്ടുണ്ടെന്ന പ്രചാരണം കേള്‍ക്കാത്തവര്‍ വളരെ കുറവാണ്. ഇത് സത്യമാണെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗവുമുണ്ടെന്നതാണ് വസ്തുത. എന്നാല്‍ ഇത് വെറും തെറ്റായ പ്രചാരണം മാത്രമാണ്. 1996ല്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തില്‍ പാകിസ്താന്‍ താരങ്ങളും സിദ്ദുവുമായി വലിയ വാക്കുതര്‍ക്കം ഉണ്ടായി. വസിം അക്രവുമായി സ്ലെഡ്ജ് ചെയ്ത് തുടങ്ങിയ പ്രശ്‌നം പിന്നീട് വലിയ വാക് പോരാട്ടത്തിലേക്കെത്തുകയായിരുന്നു. ഇത് തെറ്റായ വ്യാഖ്യാനിക്കപ്പെട്ടാണ് സിദ്ദു അംപയറെ തലക്കടിച്ചുവെന്ന തരത്തിലുള്ള കള്ളപ്രചാരണമായി മാറിയത്.

റിക്കി പോണ്ടിങ്ങിന്റെ ബാറ്റില്‍ സ്പ്രിങ്

റിക്കി പോണ്ടിങ്ങിന്റെ ബാറ്റില്‍ സ്പ്രിങ്

പുള്‍ ഷോട്ടുകള്‍കൊണ്ടും ടൈമിങ് ഫ്‌ളിക്കുകള്‍ക്കൊണ്ടും ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ബാറ്റ്‌സ്മാനാണ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്. രണ്ട് തവണ ഓസ്‌ട്രേലിയയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച പോണ്ടിങ്ങിന്റെ ബാറ്റില്‍ സ്പ്രിങ് ഉണ്ടായിരുന്നു എന്നതാണ് നുണ പ്രചാരണം. അദ്ദേഹത്തിന്റെ ഷോട്ടിന്റെ ടൈമിങും ബാറ്റില്‍കൊണ്ട ശേഷമുള്ള പന്തിന്റെ വേഗവുമെല്ലാം ഈ കഥ സത്യമാണെന്ന് പലരെയെങ്കിലും വിശ്വസിപ്പിച്ചു. എന്നാല്‍ അത് അദ്ദേഹത്തിന്റെ പ്രതിഭയുടെ മികവാണെന്നും ബാറ്റില്‍ സ്പ്രിങ്ങില്ല എന്നതാണ് വസ്തുത.

ഷുഹൈബ് അക്തറിന് തടി കുറയ്ക്കാന്‍ ശസ്ത്രക്രിയ

ഷുഹൈബ് അക്തറിന് തടി കുറയ്ക്കാന്‍ ശസ്ത്രക്രിയ

റാവല്‍പിണ്ടി എക്‌സ്പ്രസ് എന്ന പേരില്‍ ക്രിക്കറ്റിനെ വിസ്മയിപ്പിച്ച പാകിസ്താന്‍ പേസറാണ് ഷുഹൈബ് അക്തര്‍. കരിയറിന്റെ ഒരു കാലഘട്ടത്തില്‍ അദ്ദേഹത്തിന് തടി കൂടുകയും പിന്നീട് കുറയുകയും ചെയ്തു. ശസ്ത്രക്രിയ ചെയ്ത അധികമായുണ്ടായിരുന്ന കൊഴുപ്പ് നീക്കം ചെയ്താണ് അക്തര്‍ തടികുറച്ചതെന്ന നിലയില്‍ നിരവധി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരമൊരു ശസ്ത്രക്രിയക്ക് അക്തര്‍ വിധേയനായിരുന്നില്ല എന്നതാണ് സത്യം.

സച്ചിന്‍ പേടിസ്വപ്‌നമാണെന്ന് ഷെയ്ന്‍ വോണ്‍ പറഞ്ഞിട്ടില്ല

സച്ചിന്‍ പേടിസ്വപ്‌നമാണെന്ന് ഷെയ്ന്‍ വോണ്‍ പറഞ്ഞിട്ടില്ല

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രതിഭയോട് തോല്‍വി സമ്മതിക്കാത്ത ബൗളര്‍മാര്‍ ചുരുക്കമാണ്. ഓസ്‌ട്രേലിയയുടെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും സച്ചിനും പല തവണ കളത്തില്‍ ഏറ്റുമുട്ടിയുണ്ട്. പലപ്പോഴും ഷെയ്ന്‍ വോണെ സച്ചിന്‍ നന്നായി പ്രഹരിച്ചിരുന്നു. ഇതോടെ സച്ചിന്‍ പേടി സ്വപ്‌നമാണെന്ന് ഷെയ്ന്‍ വോണ്‍ പറഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ സച്ചിന്‍ ഒരിക്കലും പേടി സ്വപ്‌നമല്ലെന്നും അങ്ങനെ പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി ഷെയ്ന്‍ വോണ്‍ രംഗത്തെത്തിയിരുന്നു.

ധോണി ദിവസം അഞ്ച് ലിറ്റര്‍ പാല് കുടിക്കും

ധോണി ദിവസം അഞ്ച് ലിറ്റര്‍ പാല് കുടിക്കും

വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ടാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി ആരാധകരുടെ പ്രിയങ്കരനാവുന്നത്. പാകിസ്താനെതിരേയും ശ്രീലങ്കയ്‌ക്കെതിരേയും ധോണിയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന് പിന്നാലെ ധോണി ദിവസവും അഞ്ച് ലിറ്റര്‍ പാല്‍ കുടിക്കുമെന്ന കെട്ടുകഥ ആരാധകര്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ധോണി തന്നെ ഇത് തെറ്റാണെന്ന് വ്യക്തമാക്കി രംഗത്തെത്തി. ദിവസവും ഒരു ലിറ്റര്‍ പാല്‍ കുടിച്ചിരുന്നുവെന്ന് ധോണി വെളിപ്പെടുത്തുകയും ചെയ്തു.

Story first published: Sunday, June 27, 2021, 15:31 [IST]
Other articles published on Jun 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+