Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൈസിങ് പൂനെ ധോണിയെ അപമാനിച്ചെന്ന് റെയ്‌ന

ദില്ലി: ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരം സുരേഷ് റെയ്‌നയും ധോണിയും തമ്മിലുള്ള ഐപിഎല്ലിലെ കൂട്ടുകെട്ട് അവസാനിക്കുന്നത് ടീമിനെ ഐപിഎല്ലില്‍ നിന്നും വിലക്കിയതോടെയാണ്. പിന്നീട് റെയ്‌ന ഗുജറാത്ത് ടീമിന്റെയും ധോണി പൂനെ ടീമിന്റെയും ഭാഗമായി. ഇരുവരും രണ്ടു ടീമുകളുടെയും ക്യാപ്റ്റന്മാരുമായിരുന്നു.

എന്നാല്‍, പുതിയ സീസണില്‍ തുടക്കത്തില്‍ തന്നെ ധോണിയെ പൂനെ റൈസിങ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ഒഴിവാക്കി. ഈയൊരു നടപടി ധോണിയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് റെയ്‌ന ഇപ്പോള്‍ പറയുന്നത്. ധോണിയോട് ബഹുമാനമില്ലാതെയാണ് ടീം പെരുമാറിയത്. ഇത് തന്റെ മാത്രം അഭിപ്രായമല്ല, ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ അഭിപ്രായമാണെന്നും റെയ്‌ന പറഞ്ഞു.

raina-dhoni

ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ട ധോണിക്ക് കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ നിന്നായി കേവലം 61 റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. പൂനെ ടീമുടമകളുമായി രസക്കേടിലായ ധോണി അടുത്ത സീസണ്‍ ആകുമ്പോഴേക്കും ടീം വിടാനുള്ള ഒരുക്കത്തിലാണ്. ഇതിനിടയിലാണ് ധോണിയെ പൂര്‍ണമായും പിന്തുണച്ച് റെയ്‌ന രംഗത്തെത്തിയത്.

ധോണി ഫോമില്‍ മടങ്ങിയെത്തുമെന്ന് റെയ്‌ന പറഞ്ഞു. അടുത്ത രണ്ട് മൂന്ന് മത്സരങ്ങള്‍ക്കുള്ളില്‍ ധോണിക്ക് പഴയ ഫോം വീണ്ടെടുക്കാനാകും. ധോണിയെപോലുള്ള ഒരു കളിക്കാരന്‍ എപ്പോള്‍ വേണമെങ്കിലും മികച്ച പ്രകടനം നടത്തും. ധോണിയുടെ കഴിവില്‍ തനിക്ക് സംശയമില്ല. ധോണി ആദരിക്കപ്പേടേണ്ട വ്യക്തിത്വമാണെന്നും റെയ്‌ന പറഞ്ഞു.

Story first published: Saturday, April 22, 2017, 8:53 [IST]
Other articles published on Apr 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+