ധോണി എന്ത് ചെയ്യുകയാണ്... സാക്ഷി ധോണി പറയുന്നു....
ഐ പി എല്ലില്‍ രണ്ട് വര്‍ഷത്തേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കളിക്കാനാകില്ല. അപ്പോള്‍ പിന്നെ അവരുടെ കളിക്കാര്‍ എന്ത് ചെയ്യും. കളിക്കാര്‍ എന്ത് വേണമെങ്കിലും ചെയ്‌തോട്ടെ, ക്യാപ്റ്റന്‍ ധോണി എന്ത് ചെയ്യും എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. അത്രയ്ക്ക് ആകാംക്ഷയുണ്ട് ധോണിയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും.
ഐ പി എല്ലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പൊടിപൊടിക്കുമ്പോഴും പ്രതികരിക്കാന്‍ ധോണി കൂട്ടാക്കിയിട്ടില്ല. സിംബാബ്‌വെ പര്യടനത്തിനും ധോണി പോയില്ല. പകരം കുടുംബത്തോടൊപ്പം വെക്കേഷന്‍ ആസ്വദിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ഈ ദിവസങ്ങളില്‍ ധോണി എന്താണ് ചെയ്യുന്നത്. ഭാര്യ സാക്ഷി ധോണി പറയുന്നത് കേള്‍ക്കൂ...

സാക്ഷി പറയുന്നത് ട്വിറ്ററില്‍
വിവാദക്കാലത്ത് ധോണിയുടെ കാര്യപരിപാടികള്‍ എന്തൊക്കെയാണ് എന്ന് പറയാന്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററാണ് സാക്ഷി ധോണി തിരഞ്ഞെടുത്തത്. ട്വിറ്ററില്‍ സജീവമാണ് ധോണിയുടെ ഭാര്യയായ സാക്ഷി. ധോണിയുടെ ചിത്രങ്ങളും സാക്ഷി പോസ്റ്റ് ചെയ്തിട്ടുണ്ട്

കാറ് കഴുകുന്ന ധോണി
കാര്യമായിട്ട് കളിപ്പാട്ടങ്ങള്‍ കഴുകുകയാണ് ധോണി എന്നാണ് സാക്ഷി പറയുന്നത്. സ്വന്തമായിട്ടാണ് ധോണി ഇതൊക്കെ കഴുകുന്നതെന്നും ആരും സഹായത്തിനില്ല എന്നും സാക്ഷി എടുത്തുപറയുന്നു.

മുഖ്യമന്ത്രിയെ കാണാന്‍
ജാര്‍ഖണ്ട് മുഖ്യമന്ത്രി രഘുബര്‍ ദാസിനെയും കഴിഞ്ഞ ദിവസം എം എസ് ധോണി സന്ദര്‍ശിച്ചിരുന്നു.

ആദ്യത്തെ ബൈക്ക്
ബൈക്കിനോടും കാറിനോടും ഭയങ്കര പ്രിയമാണ് മഹിക്ക്. തന്റെ ആദ്യത്തെ ബൈക്കായ രാജ്ദൂതിന്റെ ചിത്രം ധോണി തന്നെ ട്വിറ്ററില്‍ മുന്‍പ് ഷെയര്‍ ചെയ്തിട്ടുണ്ട്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications