Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെലക്ടര്‍മാര്‍ കാണുന്നില്ലേ? മിന്നല്‍ ധോണി!! പിറന്നത് പുതിയ ലോക റെക്കോര്‍ഡ്, വീഡിയോ

ധോണിയുടെ മിന്നൽ സ്റ്റംപിങ്ങ് : പുതിയ ലോക റെക്കോര്‍ഡ് | Oneindia Malayalam

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 ടീമില്‍ നിന്നും തന്നെ തഴഞ്ഞ സെലക്ടര്‍മാര്‍ക്കു കളിക്കളത്തിലാണ് മുന്‍ നായ്കനും ഇതിഹാസതാരവുമായ എംഎസ് ധോണി മറുപടി നല്‍കിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന കഴിഞ്ഞ ഏകദിനത്തില്‍ ധോണിയുടെ മിന്നല്‍ പ്രകടനം ഇതിനകം വൈറലായിക്കഴിഞ്ഞു. ബാറ്റിങില്‍ താന്‍ ഇപ്പോള്‍ പഴയ ധോണിയല്ലെങ്കിലും വിക്കറ്റ് കീപ്പിങില്‍ തനിക്കു ഒട്ടും മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്നു അദ്ദേഹം കാണിച്ചുതന്നു. അതിവേഗ സ്റ്റംപിങിലൂടെയാണ് ധോണി ഒരിക്കല്‍ക്കൂടി വിസ്മയിപ്പിച്ചത്.

1

ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ സ്റ്റംപിങെന്ന റെക്കോര്‍ഡ് മുംബൈയില്‍ ധോണി തന്റെ പേരിലാക്കിയിരുന്നു. സ്വന്തം പേരില്‍ തന്നെയുള്ള റെക്കോര്‍ഡാണ് അദ്ദേഹം പഴങ്കഥയാക്കിയത്. വിന്‍ഡീസ് താരം കീമോ പോളിനെ 0.08 സെക്കന്റില്‍ സ്റ്റംപ് ചെയ്ത് ഔട്ടാക്കിയാണ് ധോണി തന്റെ റെക്കോര്‍ഡ് മെച്ചപ്പെടുത്തിയത്.

കളിയുടെ 28ാം ഓവറിലായിരുന്നു ധോണി മാജിക്കിന് ലോകം സാക്ഷിയായത്. കീമോ പോളിനൊപ്പം ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡറായിരുന്നു ക്രീസില്‍. രവീന്ദ്ര ജഡേജയുടെ ബൗളിങില്‍ ക്രീസിന് പുറത്തേക്ക് ഇറങ്ങി ഡിഫന്‍ഡ് ചെയ്യാന്‍ കീമോ ശ്രമിച്ചെങ്കിലും പിഴച്ചു. പിച്ച് ചെയ്ത ശേഷം ടേണ്‍ ചെയ്ത പന്ത് ധോണിക്ക്. കീമോ കാല്‍ തിരികെ ക്രീസിലേക്കു വയ്ക്കാന്‍ ശ്രമിച്ചെങ്കിലും കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് ധോണി ബെയ്ല്‍സ് തെറിപ്പിച്ചത്. തന്റെ പേരിലുള്ള 0.19 സെക്കന്റെന്ന സ്റ്റംപിങ് റെക്കോര്‍ഡ് ധോണി ഇത്തവണ പഴങ്കഥയാക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ താരം ജോര്‍ജ് ബെയ്‌ലിയെയാണ് അന്നു സ്റ്റംപ് ചെയ്തു പുറത്താക്കിയത്.

Story first published: Tuesday, October 30, 2018, 16:38 [IST]
Other articles published on Oct 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+