Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരമിച്ചിട്ടില്ല: ധോണി നാലാം ടെസ്റ്റ് കളിക്കും?

സിഡ്‌നി: അപ്രതീക്ഷിതമായ വിരമിക്കല്‍ തീരുമാനം കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ധോണി നാലാം ടെസ്റ്റില്‍ കളിക്കുമോ. സിഡ്‌നിയില്‍ ജനുവരി ആറ് ചൊവ്വാഴ്ച തുടങ്ങാനിരിക്കുന്ന ടെസ്റ്റില്‍ ധോണി കളിക്കുന്ന കാര്യം തള്ളിക്കളയാന്‍ കഴിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റാരുമല്ല, ക്യാപ്റ്റന്‍ വിരാട് കോലി തന്നെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് പരിക്കേറ്റാല്‍ ധോണി കളിക്കാനിറങ്ങും എന്നാണ് കോലി പറഞ്ഞത്. നിലവില്‍ ധോണിയാണ് ടീമിലെ സ്റ്റാന്‍ഡ് ബൈ കീപ്പര്‍. കളിയുടെ അന്ന് രാവിലെ സാഹയ്ക്ക് പരിക്കോ മറ്റെന്തെങ്കിലുമോ പറ്റി കളിക്കാന്‍ പറ്റിയില്ലെങ്കില്‍ ധോണി കളിക്കാന്‍ ഇറങ്ങേണ്ടിവരും. കാരണം എനിക്ക് വിക്കറ്റ് കീപ്പ് ചെയ്യാന്‍ അറിയില്ല - കോലി പറഞ്ഞു.

dhonii

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പം സിഡ്‌നിയിലെത്തിയ ധോണി പരിശീലനത്തിനും ഇറങ്ങിയിരുന്നു. സ്‌ട്രെച്ചിംഗ്, ജോഗിംഗ് എന്നിവയ്‌ക്കൊപ്പം ചില്ലറ ബൗളിംഗ് പരിശീലനവും ധോണി നടത്തി. ക്രിക്കറ്റില്‍ അപ്രതീക്ഷിതമായ കാര്യങ്ങള്‍ സംഭവിക്കാം. സാഹയ്ക്ക് പരിക്കോ മറ്റോ സംഭവിച്ചാല്‍ ധോണി കളിക്കാനിറങ്ങേണ്ടിവരും - ബി സി സി ഐ അധികാരികളില്‍ ഒരാള്‍ പറഞ്ഞു.

വിരാട് കോലിക്കൊപ്പം തമാശകള്‍ പറഞ്ഞാണ് ധോണി ഗ്രൗണ്ടില്‍ കാണപ്പെട്ടത്. ടീം ഡയറക്ടറായ രവിശാസ്ത്രി വിരാട് കോലിക്ക് ടിപ്പുകള്‍ കൊടുക്കുമ്പോള്‍ തന്റെ അഭിപ്രായങ്ങളുമായി ധോണിയും ഒപ്പം കൂടി. ബോര്‍ഡര്‍ - ഗാവസ്‌കര്‍ പരമ്പരയിലെ അവസാന ടെസ്റ്റ് ചൊവ്വാഴ്ച സിഡ്‌നിയില്‍ തുടങ്ങും. ആദ്യ രണ്ട് ടെസ്റ്റുകളും ഇന്ത്യ തോറ്റപ്പോള്‍ മെല്‍ബണിലെ മൂന്നാം ടെസ്റ്റ് സമനിലയിലായി.

Story first published: Monday, January 5, 2015, 16:41 [IST]
Other articles published on Jan 5, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+