വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ധോണിയെക്കൊണ്ട് എല്ലാം മാറ്റാനാവില്ല, ഒന്നു മാത്രം സാധിക്കും!- ഗംഭീര്‍ അത്ര ഹാപ്പിയല്ല

ടീമിന്റെ ഉപദേശകനായാണ് ധോണിയെ നിയമിച്ചിരിക്കുന്നത്

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുമായി മുന്‍ സഹതാരവും ഓപ്പണറുമായിരുന്ന ഗൗതം ഗംഭീറിന് അത്ര നല്ല അടുപ്പമല്ലയുള്ളതെന്നു എല്ലാവര്‍ക്കുമറിയാം. പല സന്ദര്‍ഭങ്ങളിലും ഗംഭീര്‍ ഇതു പരസ്യമായും പരോക്ഷമായും തുറന്നു കാണിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനമായി ഈ വര്‍ഷം ധോണിയുടെ പിറന്നാള്‍ ദിനനത്തില്‍ താരങ്ങളും ആരാധകരുമെല്ലാം ആശംസകള്‍ നേര്‍ന്നപ്പോള്‍ ഗംഭീറില്‍ നിന്നും അതൊന്നും കണ്ടില്ല. മാത്രമല്ല പിറന്നാള്‍ ദിനത്തില്‍ തന്നെ അദ്ദേഹം സ്വന്തം പ്രൊഫൈല്‍ ചിത്രം മാറ്റുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളും ട്രോളുകളുമെല്ലാം ഗംഭീറിനു നേരെയുണ്ടായിരുന്നു.

ഇന്ത്യയുടെ ടി20 ലോകപ്പ് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ ഉപദേഷ്ടാവായി ധോണിയെ ചുമതലപ്പെടുത്തിയതു മുതല്‍ ഗംഭീറിന്റെ പ്രതികരണം എന്തായിരിക്കുമെന്നായിരുന്നു പലരും ഉറ്റുനോക്കിയത്. വൈകാതെ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയിലായിരുന്നു ഗംഭീര്‍ ഇതേക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

 ധോണിയുടെ റോള്‍?

ധോണിയുടെ റോള്‍?

ധോണിയെ ഉപദേശകനായി കൂട്ടുന്നത് നല്ലതു തന്നെയാണെന്ന് ഗംഭീര്‍ പറയുന്നു. പക്ഷെ ടീമില്‍ എന്തായിരിക്കും അദ്ദേഹത്തിന്റെ റോളെന്നത് ഇനിയും തീരുമാനിക്കേണ്ട കാര്യമാണന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി. ധോണിയില്‍ നിന്നും എന്താണ് ടീം പ്രതീക്ഷിക്കുന്നത് എന്ന കാര്യത്തില്‍ കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോലിക്കു എന്നിവര്‍ക്കു ചില കണക്കുകൂട്ടലുകളുണ്ടാവും. കാരണം ടി20 ക്രിക്കറ്റില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള ടീമാണ് ഇന്ത്യ. ടി20യില്‍ പതറുന്നവരാണ് ഈ ടീമെന്നു പറയാന്‍ കഴിയില്ല. ടി20യില്‍ ഇന്ത്യ മോശം പ്രകടനം നടത്തുന്നവരാണെങ്കില്‍ പുറത്തു നിന്നും ഒരാളുടെ സഹായം തേടാമായിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.

 സമ്മര്‍ദ്ദത്തെ അതിജീവിക്കുക

സമ്മര്‍ദ്ദത്തെ അതിജീവിക്കുക

ഇന്ത്യന്‍ ടീമിനെ ഒരുപാട് മല്‍സരങ്ങളില്‍ നയിച്ചതിന്റെ അനുഭവസമ്പത്തുള്ള താരമാണ് ധോണി. അതുകൊണ്ടു തന്നെ സമ്മര്‍ദ്ദഘട്ടങ്ങളെ എങ്ങനെ മറികടക്കണമെന്നു അദ്ദേഹത്തിനു നന്നായറിയാം. യുവതാരങ്ങളെ വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ഇത്തരം ഘട്ടങ്ങളില്‍ സഹാക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ധോണിയെ ഇന്ത്യ കൊണ്ടു വന്നിട്ടുണ്ടാവുക.
ടീമിലെ ഭൂരിഭാഗം പേരും യുവതാരങ്ങളാണെന്നതു ഓര്‍ക്കേണ്ടതുണ്ട്. ഉദാഹരണമായി രാഹുല്‍ ചഹാര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരും ടീമിലെ പല ബാറ്റ്‌സ്മാന്‍മാരും ആദ്യമായി ലോകകപ്പ് കളിക്കുന്നവരാണ്. അതുകൊണ്ടു തന്നെ ഇവരുമായി ധോണി തന്റെ അനുഭവസമ്പത്ത് പങ്കുവയ്ക്കുമെന്നും അത് അവര്‍ക്കു മുതല്‍ക്കൂട്ടാവുമെന്നും തനിക്കുറപ്പുണ്ടെന്നു ഗംഭീര്‍ വിശദമാക്കി.

 ഉപദേശകനാക്കാനുള്ള കാരണം

ഉപദേശകനാക്കാനുള്ള കാരണം

ധോണിയുടെ അനുഭവസമ്പത്തും സമ്മര്‍ദ്ദഘട്ടങ്ങളില്‍ കൂളായി തീരുമാനമെടുക്കാനുള്ള മാനസികാവസ്ഥയും തന്നെയാവാം അദ്ദേഹത്തെ ലോകകപ്പില്‍ ഉപദേശകനായി നിയമിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. ധോണിയുടെ കഴിവ് മാത്രമല്ല പരിഗണിച്ചത്, കാരണം നമ്മുടെ ടീമിലെകളിക്കാര്‍ക്കു അതുണ്ട്. ലോകകപ്പില്‍ കളിക്കാനും നന്നായി പെര്‍ഫോം ചെയ്യാനുമുള്ള മിടുക്ക് ഈ താരങ്ങള്‍ക്കുണ്ട്. പക്ഷെ ഒരു സമ്മര്‍ദ്ദഘട്ടത്തെ അഭിമുഖീകരിക്കുകയാണെങ്കില്‍ അവര്‍ക്കു പിടിച്ചുനില്‍ക്കാന്‍ കഴിയുമോയെന്നതിലാണ് സംശയം. അവിടെയാണ് ധോണിക്കു റോളുള്ളത്. പ്രധാനപ്പെട മല്‍സരങ്ങളിലെ സമ്മര്‍ദ്ദത്തെ അതിജീവിച്ചാല്‍ മാത്രമേ ടീമിനു ജയിക്കാന്‍ കഴിയൂ. ഇന്ത്യക്കു മുമ്പ് പല നോക്കൗട്ട് മല്‍സരങ്ങളിലും തിരിച്ചടിയായിട്ടുള്ളത് ഇതാണെന്നും ഗംഭീര്‍ നിരീക്ഷിച്ചു.

ധോണിയെക്കൊണ്ട് എല്ലം മാറ്റാനാവില്ല

ധോണിയെക്കൊണ്ട് എല്ലം മാറ്റാനാവില്ല

ധോണിയെ ഉപദേശകനാക്കിയതിന്റെ ഒരേയൊരു കാരണമായി എനിക്കു തോന്നുന്നത് ഇതു തന്നെയാണ്. അല്ലാതെ മറ്റെന്തെങ്കിലുമുണ്ടെന്നു ഞാന്‍ കരുതുന്നില്ല. കളിക്കാരുടെ മികവിന്റെ കാര്യമെടുത്താല്‍ അതില്‍ ധോണിക്കു എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നു എനിക്കു തോന്നുന്നില്ല. കാരണം രവി ശാസ്ത്രി അവിടെയുണ്ട്, വിക്രം റാത്തോഡ് അവിടെയുണ്ട്, കൂടാതെ മുഴുവന്‍ സപ്പോര്‍ട്ട് സ്റ്റാഫുമാരും ടീമിനൊപ്പമുണ്ട്. അപ്പോള്‍ ധോണിയുടെ അനുഭവസമ്പത്ത് മാത്രമേ ടീമിലേക്കു കൂട്ടിച്ചേര്‍ക്കാനുള്ള, പ്രത്യേകിച്ചും നിര്‍ണായകമായ മല്‍സരങ്ങളിലായിരിക്കും ഇത് ഏറ്റവുമധികം ആവശ്യം വരികയെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, September 9, 2021, 19:42 [IST]
Other articles published on Sep 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X