ധോണി നിര്‍ത്തിയിട്ടില്ല, റെക്കോര്‍ഡ് വേട്ട തുടരും!!! നിര്‍ത്തുമ്പോഴേക്കും ഈ റെക്കോര്‍ഡുകള്‍ തകരും..
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലാണ് മുന്‍ നായകന്‍ എംഎസ് ധോണിയുടെ സ്ഥാനം. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇപ്പോഴും തുടരുന്ന അദ്ദേഹം അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെ കളിക്കളത്തില്‍ തുടരാമെന്ന വിശ്വാസത്തിലാണ്.
ഇതിനകം തന്നെ പല അപൂര്‍വ്വ റെക്കോര്‍ഡുകളും ധോണി തന്റെ പേരിലാക്കി കഴിഞ്ഞു. വിരമിക്കുന്നതിനു മുമ്പ് പുതിയ ചില റെക്കോര്‍ഡുകള്‍ കൂടി അദ്ദേഹം സ്വന്തം പേരിലേക്കു മാറ്റാന്‍ സാധ്യധ്യത കൂടുതലാണ്. ഇവ ഏതൊക്കെയെന്നു നോക്കാം.

ഏകദിനത്തില്‍ കൂടുതല്‍ പുറത്താക്കല്‍
ഏകദിനത്തില്‍ ഏറ്റവുമധികം പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് നിലവില്‍ ലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കക്കാരയുടെ പേരിലാണ്. 353 ഇന്നിങ്‌സുകളില്‍ നിന്നും 383 ക്യാച്ചുകളിലൂടെയും 99 സ്റ്റംപിങിലൂടെയും 482 പേരെ സങ്കക്കാര പുറത്താക്കിയിട്ടുണ്ട്.
14 വര്‍ഷത്തെ ഏകദിന കരിയറില്‍ 414 പേരെയാണ് ധോണി പുറത്താക്കിയത്. 305 ക്യാച്ചുകളും 109 സ്റ്റിങുകളും ഇതിലുള്‍പ്പെടുന്നു. സങ്കക്കാരയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ധോണിക്കു ഇനിയും 69 പേരെ കൂടി പുറത്താക്കിയാല്‍ മതി. നിലവിലെ ഫോമില്‍ തുടര്‍ന്നാല്‍ ധോണിക്കു അതിനു സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

കൂടുതല്‍ ക്യാച്ചുകള്‍
ഏകദിനത്തില്‍ ഏറ്റവുമധികം ക്യാച്ചുകളെന്ന റെക്കോര്‍ഡും ധോണിക്കു അസാധ്യമല്ല. 281 ഇന്നിങ്‌സുകളില്‍ നിന്നും 417 ക്യാച്ചുകളുമായി മുന്‍ ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിന്റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്. ദക്ഷിണാഫ്രിക്കയുടെ മാര്‍ക്ക് ബൗച്ചര്‍ (402), സങ്കക്കാര (383) എന്നിവര്‍ക്കു പിന്നില്‍ നാലാമതാണ് ധോണി (305 ക്യാച്ചുകള്‍). ഗില്ലിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ 113 ക്യാച്ചുകള്‍ കൂടിയാണ് ധോണിക്കു വേണ്ടത്.

ട്വന്‍റി 20 മല്‍സരങ്ങള്‍
ട്വന്റി20 ക്രിക്കറ്റിലെ ഇതിഹാസതാരങ്ങളിലൊരാണ് ധോണി. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയാണ് ധോണി ക്യാപ്റ്റനെന്ന നിലയില്‍ വരവറിയിക്കുന്നത്. ഏറ്റവുമധികം ടി20യില്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് പാകിസ്താന്റെ ശുഐബ് മാലിക്കിന്റെ (103) പേരിലാണ്.
രണ്ടാമതുള്ള പാകിസ്താന്റെ തന്നെ സൂപ്പര്‍ താരം ഷാഹിദ് അഫ്രീഡി (99) ഇതിനകം വിരമിച്ചു കഴിഞ്ഞു. 93 മല്‍സരങ്ങളില്‍ കളിച്ച ധോണിയാണ് ലിസ്റ്റില്‍ മൂന്നാമത്. മാലിക്ക് നേരത്തേ വിരമിച്ചാല്‍ ധോണിക്കു ഈ റെക്കോര്‍ഡ് തിരുത്തിയെഴുതാന്‍ സാധിക്കും.

കൂടുതല്‍ ഏകദിനം കളിച്ച വിക്കറ്റ് കീപ്പര്‍
ഏകദിനത്തില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും ധോണിക്കു കൈയെത്തുംദൂരത്താണ്. ലങ്കന്‍ ഇതിഹാസം സങ്കക്കാരയാണ് (360) നിലവില്‍ ഈ റെക്കോര്‍ഡിന് അവകാശി. 324 മല്‍സരങ്ങളില്‍ കൡ ധോണി സങ്കക്കാരയക്ക് തൊട്ടുതാഴെയുണ്ട്.
സങ്കക്കാരയുടെ റെക്കോര്‍ഡ് തന്റെ പേരിലേക്കു മാറ്റാന്‍ ധോണിക്കു വെറും 37 ഏകദിനങ്ങളില്‍ കൂടി കളിച്ചാല്‍ മതി. അടുത്ത ലോകകപ്പ് വരെ തുടര്‍ന്നാല്‍ തീര്‍ച്ചയായും ഈ റെക്കോര്‍ഡ് ധോണിക്കു സ്വന്തമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications