വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോര്‍ഡ്‌സില്‍ ധോണിക്ക് കൂവല്‍, പിന്നില്‍ ഇന്ത്യന്‍ ഫാന്‍സ് തന്നെ!! ചെയ്തത് ശരിയല്ലെന്ന് കോലി

ധോണിയുടെ വേഗം കുറഞ്ഞ ഇന്നിങ്‌സാണ് ആരാധകരെ ചൊടിപ്പിച്ചത്

ലോര്‍ഡ്‌സില്‍ ധോണിക്ക് കൂവല്‍

ലോര്‍ഡ്‌സ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നിരവധി അവിസ്മരണീയ നേട്ടങ്ങളിലേക്കു നയിച്ച താരമാണ് മുന്‍ ക്യാപ്റ്റന്‍ എംഎഎസ് ധോണി. ഐസിസിയുടെ മൂന്നു ട്രോഫികളും രാജ്യത്തിന് സമ്മാനിച്ച ഏക നായകന്‍. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറെന്നും തെളിയിച്ചു കഴിഞ്ഞ ധോണിക്ക് കഴിഞ്ഞ ഏകദിനത്തില്‍ ആരാധകരുടെ ഭാഗത്തു നിന്നും മോശം അനുഭവമാണ് ഉണ്ടായത്.

ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ബാറ്റിങിനിടെയാണ് ഇന്ത്യന്‍ ടീമിന്റെ ഒരുകൂട്ടം ആരാധകര്‍ ധോണിയയെ കൂവി വിളിച്ച് പരിഹസിച്ചത്.

ധോണിയുടെ ഇന്നിങ്‌സ് ആരാധകരെ ചൊടിപ്പിച്ചു

ധോണിയുടെ ഇന്നിങ്‌സ് ആരാധകരെ ചൊടിപ്പിച്ചു

മല്‍സരത്തില്‍ 37 റണ്‍സാണ് ധോണി നേടിയത്. 59 പന്തുകള്‍ നേരിട്ട അദ്ദേഹത്തിന് രണ്ടു ബൗണ്ടറികള്‍ മാത്രമേ നേടാനായുള്ളൂ. ടീമിനെ ജയിപ്പിക്കുന്നതിനായി ധോണിയുടെ ഭാഗത്തു നിന്നും ശ്രമമുണ്ടായില്ലെന്ന് ആരോപിച്ചായിരുന്നു ഇന്ത്യന്‍ ആരാധകരുടെ പരിഹാസം.
ഇംഗ്ലണ്ടിന്റെ സ്‌കോറായ 322 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്കു 236 റണ്‍സ് മാത്രമേ കളിയില്‍ നേടാനായുള്ളൂ.

അദ്ഭുതപ്പെടുത്തിയെന്ന് റൂട്ട്

അദ്ഭുതപ്പെടുത്തിയെന്ന് റൂട്ട്

ധോണിക്കു നേരെ ഇന്ത്യയുടെ ആരാധകരുടെ ഭാഗത്തു നിന്നുണ്ടായ പരിഹാസം ഇംഗ്ലണ്ട് താരങ്ങളെപ്പോലും അമ്പരപ്പിച്ചു. കാണികളുടെ പെരുമാറ്റം തന്നെ അദ്ഭുതപ്പെടുത്തിയെന്നാണ് മല്‍സരത്തില്‍ സെഞ്ച്വറിയുമായി ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പിയായി മാറി ജോ റൂട്ട് പറഞ്ഞത്.
അതേസമയം, കളിക്കിടെ ഇന്ത്യന്‍ ആരാധകര്‍ ധോണിയെ കൂവി വിളിച്ചു പരിഹസിച്ചതിനെ കുറിച്ച് തനിക്കറിയില്ലെന്നു സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ പ്രതികരിച്ചു.

സംഭവം 46ാം ഓവറില്‍

സംഭവം 46ാം ഓവറില്‍

ഇന്ത്യന്‍ ഇന്നിങ്‌സിലെ 46ാമത്തെ ഓവറിലാണ് ഇന്ത്യന്‍ ആരാധകര്‍ ധോണിക്കു നേരെ രോഷം പ്രകടിപ്പിച്ചത്. ഇന്ത്യക്ക് 30 പന്തില്‍ ജയിക്കാന്‍ 110 റണ്‍സാണ് അപ്പോള്‍ വേണ്ടിയിരുന്നത്. ഡേവിഡ് വില്ലിയെറിഞ്ഞ ഓവറിലെ ആദ്യത്തെ നാലു പന്തിലും ധോണിക്കു റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. ഇതോടെയാണ് ഇന്ത്യന്‍ ആരാധകരുടെ നിയന്ത്രണം വിട്ടത്. തുടര്‍ന്ന് കാണികളില്‍ ഒരു വിഭാഗം കൂവി വിളിച്ച് അദ്ദേഹത്തെ കളിയാക്കുകയായിരുന്നു.

ധോണിയുടെ ഇന്നിങ്‌സിനെ കുറ്റം പറയരുത്

ധോണിയുടെ ഇന്നിങ്‌സിനെ കുറ്റം പറയരുത്

ധോണിയുടെ ഇന്നിങ്സിനെ വിമര്‍ശിക്കുന്നതിനെതിരേ ഇന്ത്യന്‍ സ്പിന്നര്‍ ചഹല്‍ രംഗത്തുവന്നു. ഹര്‍ദിക് പുറത്തായപ്പോള്‍ താനും മറ്റു ബൗളര്‍മാരായ സിദ്ധാര്‍ഥ് കൗള്‍, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ് എന്നിവരാണ് ധോണിയെക്കൂടാതെ ബാറ്റ് ചെയ്യാനുണ്ടായിരുന്നത്. രണ്ടോ മൂന്നോ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരൊന്നും ഇന്ത്യക്കു ശേഷിച്ചിരുന്നില്ല.
പരമ്പരയില്‍ ധോണിക്ക് ഏറെ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഈ മല്‍സരം അതിനുള്ള അവസരമായിരുന്നു. നേരത്തേ തന്നേ ധോണി വലിയ ഷോട്ട് കളിച്ച് പുറത്തായിരുന്നെങ്കില്‍ മുഴുവന്‍ ഓവര്‍ പോലും ഇന്ത്യയുടെ ഇന്നിങ്‌സ് നീണ്ടുനില്‍ക്കില്ലായിരുന്നുവെന്ന് ചഹല്‍ പറഞ്ഞു.

ധോണിയെ പിന്തുണച്ച് കോലി

ധോണിയെ പിന്തുണച്ച് കോലി

ധോണിക്കു നേരെ ആരാധകരുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലി നിരാശ പ്രകടിപ്പിച്ചു. ധോണിയെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു. സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ കഴിയാതെ വരുമ്പോള്‍ ധോണിയെ വീണ്ടും വീണ്ടും ക്രൂശിക്കുന്നത് ശരിയല്ല. ധോണി മോശം താരമാണെന്ന് ഇത്ര വേഗത്തില്‍ ആരാധകര്‍ നിഗമനത്തിലെത്തുന്നത് നിര്‍ഭാഗ്യകരമാണെന്നും കോലി ചൂണ്ടിക്കാട്ടി.
നന്നായി കളിക്കുമ്പോള്‍ മികച്ച ഫിനിഷറെന്ന് ഇതേ ആരാധകര്‍ തന്നെയാണ് ധോണിയെ വിശേഷിപ്പിക്കുന്നത്. ക്രിക്കറ്റില്‍ എല്ലാവര്‍ക്കും നല്ലതും ചീത്തയുമായ ദിവസങ്ങളുണ്ടാവും. ധോണി അത്തരമൊരു ക്ഷമാപൂര്‍വ്വമുള്ള ഇന്നിങ്‌സ് കളിച്ചില്ലായിരുന്നെങ്കില്‍ വന്‍ മാര്‍ജിനില്‍ ഇന്ത്യ തോല്‍ക്കുമായിരുന്നുവെനന്നും അദ്ദേഹം വിലയിരുത്തി.

Story first published: Sunday, July 15, 2018, 14:48 [IST]
Other articles published on Jul 15, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X