ദില്ലി : അങ്ങനെ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യയുടെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി. മനംമടുത്ത് ഒഴിഞ്ഞു പോയ രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ധോണി ടീമിന്റെ നായകസ്ഥാനത്ത് അവരോധിക്കപ്പെടുമ്പോള്‍ അത് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു തമാശയാവുന്നു.
ക്യാപ്റ്റനാവാനുളള ക്ഷണം സച്ചിന്‍ തെണ്ടുല്‍ക്കര്‍ നിരസിച്ചതിനെ തുടര്‍ന്നാണ് ബിസിസിഐ ധോണിയുടെ ചുമലില്‍ ഭാരമിറക്കിയത്. വരുന്ന ആസ്ട്രേലിയ പാകിസ്താന്‍ പര്യടനങ്ങള്‍ക്കുളള ടീമിനെയാണ് ധോണി നയിക്കുന്നത്.
യുവരാജ് സിംഗാണ് ടീമിന്റെ ഉപനായകന്‍. വീരേന്ദ്ര സെവാഗിനെ ഇക്കുറിയും ടീമിലേയ്ക്ക് പരിഗണിച്ചിട്ടില്ല. അജിത് അഗാര്‍ക്കര്‍, മുനാഫ് പട്ടേല്‍, ആര്‍ ശര്‍മ്മ എന്നിവരും ഒഴിവാക്കപ്പെട്ടവരിലെ പ്രമുഖരാണ്.
ഹര്‍ബജന്‍ സിംഗും ഇര്‍ഫാന്‍ പഠാനും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
ടീം ഇന്ത്യ - എം എസ് ധോണി, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, റോബിന്‍ ഉത്തപ്പ, ഗൗതം ഗംഭീര്‍, യുവരാജ് സിംഗ്, ദിനേഷ് കാര്‍ത്തിക്, പീയൂഷ് ചൗള, റൊമേഷ് പവാര്‍, ആര്‍ പി സിംഗ്, സഹീര്‍ഖാന്‍, ശ്രീശാന്ത്, ഹര്‍ബജന്‍ സിംഗ്