ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ആവശ്യമുണ്ടോ?; എംഎസ് ധോണി പറയുന്നത്

Posted By:

ദില്ലി: വരുമാനം മാത്രം ലക്ഷ്യമാക്കി ബിസിസിഐ തുടര്‍ച്ചയായി പരമ്പരകള്‍ നടത്തുകയും കളിക്കാര്‍ക്ക് വിശ്രമം അനുവദിക്കാതിരിക്കുകയും ചെയ്യുന്ന രീതിക്കെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പ്രതികരിച്ചതിന് പിന്നാലെ കോലിക്ക് പിന്തുണയുമായി മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും.


കളിക്കാര്‍ക്ക് വിശ്രമം വേണമെന്നും കടുപ്പമുള്ള പരമ്പരയ്ക്ക് മുന്‍പ് തയ്യാറെടുപ്പ് വേണമെന്നും ധോണി പറഞ്ഞു. കോലിയുടെ അഭിപ്രായം തീര്‍ത്തും ശരിയാണ്. വിദേശ പര്യടനത്തിന് മുന്‍പ് ടീമിന് മതിയായ തയ്യാറെടുപ്പുകള്‍ വേണം. അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും ധോണി വ്യക്തമാക്കി.

dhoni

വിദേശ പര്യടനത്തിന് മുന്‍പ് ആറു മുതല്‍ പത്തുവരെ ദിവസമെങ്കിലും തയ്യാറെടുപ്പുകള്‍ നല്ലതാണ്. ഇത്തരം തയ്യാറെപ്പുകള്‍ ടീമിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ തുണയാകും. ഇത്തവണ ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്ന ടീമിന് യാതൊരു തയ്യാറെടുപ്പിനും സമയം ലഭിക്കില്ലെന്നും ധോണി ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നതിനെക്കുറിച്ചും ധോണി അഭിപ്രായം പ്രകടിപ്പിച്ചു. ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം കേവലം കളി മാത്രമല്ല. അതില്‍ രാഷ്ട്രീയവുമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രംകൂടി കളിയുടെ ഭാഗമാണ്. കളിയില്‍ രാഷ്ട്രീയം കലരരുത് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് വെറും മത്സരം മാത്രമല്ലെന്നും ധോണി വ്യക്തമാക്കി.


Story first published: Monday, November 27, 2017, 8:53 [IST]
Other articles published on Nov 27, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍