Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ കമ്പനി ധോണിയുടെ 20 കോടി രൂപ പറ്റിച്ചു, താരം നിയമനടപടിക്ക്!

ദില്ലി: ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ ഓസ്‌ട്രേലിയന്‍ കമ്പനി 20 കോടി രൂപ കബളിപ്പിച്ചതായി റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ കമ്പനിയായ സ്പാര്‍ട്ടന്‍ സ്‌പോര്‍ട്‌സ് ആണ് ധോണിയെ പണം നല്‍കാതെ പറ്റിച്ചത്. ബാറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് സ്പാര്‍ട്ടന്‍ സ്‌പോര്‍ട്‌സുമായി ധോണിയുടെ കരാര്‍. മൂന്ന് വര്‍ഷത്തേക്ക് 13 കോടി രൂപയ്ക്കാണ് കരാര്‍.

എന്നാല്‍ കരാര്‍ പ്രകാരം ധോണിക്ക് കിട്ടേണ്ട പ്രതിഫലം നല്‍കാതെ ഇവര്‍ പറ്റിക്കുക എന്നാണ് റിപ്പോര്‍ട്ട്. ബാറ്റ് അടക്കമുള്ള റോയല്‍റ്റി കരാര്‍ പ്രകാരം 20 കോടിയില്‍പ്പരം രൂപയാണ് സ്പാര്‍ട്ടന്‍ സ്‌പോര്‍ട്‌സ് ധോണിക്ക് നല്‍കാനുള്ളതെന്ന് ധോണിയുടെ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയായ റിതി സ്‌പോര്‍ട്‌സ് പറയുന്നു. പ്രശ്‌നം എത്രയും വേഗം പരിഹരിക്കാനാകും എന്ന പ്രതീക്ഷയിലാണ് റിതി സ്‌പോര്‍സ്.

msdhoni

2013 ഡിസംബറില്‍ കരാര്‍ ഒപ്പിട്ട ശേഷം ധോണിക്ക് വെറും നാലേ നാല് ഇന്‍സ്റ്റാള്‍മെന്റ് പ്രതിഫലം മാത്രമാണ് സ്പാര്‍ട്ടന്‍ സ്‌പോര്‍ട്‌സ് നല്‍കിയിട്ടുള്ളത്. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ഇതില്‍ അവസാനത്തേത്. റിതി സ്‌പോര്‍ട്‌സ് തുടര്‍ച്ചയായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സ്പാര്‍ട്ടന്‍ സ്‌പോര്‍ട്‌സ് ഉടമ കുനാല്‍ ശര്‍മ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല എന്നാണ് അറിയുന്നത്. സ്പാര്‍ട്ടന്‍ സ്‌പോര്‍ട്‌സിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് റിതി സ്‌പോര്‍ട്‌സിന്റെ തീരുമാനം.

ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിരമിച്ചെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും പരസ്യമൂല്യമുള്ള താരങ്ങളില്‍ ഒരാളാണ് ധോണി. ധോണിക്ക് പുറമേ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്, വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍, ഇംഗ്ലണ്ട് താരം ഇയാന്‍ മോര്‍ഗന്‍, വിവ് റിച്ചാര്‍ഡ്‌സ്, മിച്ചല്‍ ജോണ്‍സണ്‍ തുടങ്ങിയ പ്രമുഖരും സ്പാര്‍ട്ടന്‍ സ്‌പോര്‍ട്‌സുമായി കരാറുണ്ടായിരുന്നവരാണ്.

Story first published: Friday, July 15, 2016, 11:17 [IST]
Other articles published on Jul 15, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+