വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: രണ്ടു പേര്‍, അവര്‍ക്കു തുല്യം ആരുമില്ല!! ഇന്ത്യന്‍ ഹീറോസിനെ ചൂണ്ടിക്കാട്ടി കപില്‍

ഇന്ത്യ കിരീടഫേവറിറ്റുകളെന്ന് മുന്‍ ഇതിഹാസം

By Manu
ഇന്ത്യന്‍ ഹീറോസിനെ ചൂണ്ടിക്കാട്ടി കപില്‍ | Oneindia Malayalam

ദില്ലി: ഇംഗ്ലണ്ടില്‍ ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ വന്‍ പ്രതീക്ഷകളോടെയാണ് വിരാട് കോലിക്കു കീഴില്‍ ടീം ഇന്ത്യയിറങ്ങുന്നത്. മുന്‍ ടൂര്‍ണമെന്റുകളെ അപേക്ഷിച്ച് കൂടുതല്‍ സന്തുലിതവും കരുത്തുമുറ്റ ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. അനുഭവസമ്പത്തിനൊപ്പം യുവത്വത്തിനും ഇന്ത്യ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഐസിസിയുടെ ഏകദിന റാങ്കിങില്‍ രണ്ടാമതുള്ള ഇന്ത്യ തങ്ങളുടെ മൂന്നാം ലോക കിരീടമാണ് ലക്ഷ്യമിടുന്നത്.

ചാമ്പ്യന്‍സ് ലീഗ്; അവസാന സെക്കന്റിലെ ത്രില്ലറില്‍ അയാക്‌സിനെ വീഴ്ത്തി ടോട്ടനം ഫൈനലില്‍ ചാമ്പ്യന്‍സ് ലീഗ്; അവസാന സെക്കന്റിലെ ത്രില്ലറില്‍ അയാക്‌സിനെ വീഴ്ത്തി ടോട്ടനം ഫൈനലില്‍

ലോകകപ്പില്‍ ഇന്ത്യക്കു പകരം വയ്ക്കാനില്ലാത്ത താരങ്ങളെക്കുറിച്ചും ടീമിന്റെ സാധ്യതകളെക്കുറിച്ചും പ്രവചിക്കുകയാണ് മുന്‍ നായകനും ഇതിഹാസ താരവുമായ കപില്‍ ദേവ്. ഇന്ത്യ കന്നി ലോകകിരീടമുയര്‍ത്തിയത് കപിലിന്റെ കീഴിലായിരുന്നു.

ധോണിയും കോലിയും

ധോണിയും കോലിയും

നിലവിലെ ക്യാപ്റ്റന്‍ കോലിയും മുന്‍ നായകന്‍ എംഎസ് ധോണിയും പകരം വയ്ക്കാനില്ലാത്ത കളിക്കാരാണെന്ന് കപില്‍ ചൂണ്ടിക്കാട്ടി. സമാനതകളില്ലാത്തവരെന്നാണ് ഇരുവരെയും അദ്ദേഹം വിശേഷിപ്പിച്ചത്.
ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായക താരങ്ങളാണ് ധോണിയും കോലിയും. ഇവര്‍ക്കു പകരം വയ്ക്കാന്‍ മിടുക്കുള്ള മറ്റൊരു താരവും ഇന്ത്യക്കില്ല. ലോകകപ്പില്‍ ഇരുവരും മികച്ച പ്രകടനം നടത്തിയാല്‍ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാവുമെന്നും കപില്‍ വിലയിരുത്തി.

കിരീടഫേവറിറ്റുകള്‍

കിരീടഫേവറിറ്റുകള്‍

ഈ ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍ തന്നെയാണ് ഇന്ത്യയെന്ന് കപില്‍ അഭിപ്രായപ്പെട്ടു. യുവത്വവും അനുഭവസമ്പത്തും സമന്വയിപ്പിച്ച മികച്ച ടീമാണ് ഇന്ത്യയുടേത്. മറ്റു ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ അനുഭവസമ്പത്തിന്റെ കാര്യത്തിലും മുന്നിലാണ്. മികച്ച ഫാസ്റ്റ് ബൗളര്‍മാരും സ്പിന്നര്‍മാരുമെല്ലാം ഇന്ത്യന്‍ സംധഘത്തിണ്ട്. ഇവര്‍ക്കൊപ്പം ധോണിയും കോലിയും ചേരുന്നതോടെ ഇന്ത്യ എതിരാളികള്‍ ഭയപ്പെടുന്ന ടീമായി മാറുമെന്നും അദ്ദേഹം വിശദമാക്കി.

മികച്ച പേസ് നിര

മികച്ച പേസ് നിര

ഇന്ത്യയുടെ ഫാസ്റ്റ് ബൗളിങ് നിരയെ പ്രശംസിക്കാന്‍ കപില്‍ മടിച്ചില്ല. മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ ഇന്ത്യക്കൊപ്പമുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ പന്ത് നന്നായി സ്വിങ് ചെയ്യാന്‍ അവരെ സഹായിക്കും.
മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരെപ്പോലുള്ള പേസര്‍മാര്‍ക്കു 145 കിമി വേഗതയില്‍ വരെ പന്തെറിയാന്‍ കഴിയുമെന്നും കപില്‍ അഭിപ്രായപ്പെട്ടു.

സെമി ഫൈനല്‍ ഉറപ്പിക്കാം

സെമി ഫൈനല്‍ ഉറപ്പിക്കാം

ലോകകപ്പില്‍ തീര്‍ച്ചയായും ഇന്ത്യ സെമി ഫൈനലില്‍ കടക്കുമെന്ന് കപില്‍ പറഞ്ഞു. ഇന്ത്യയെക്കൂടാതെ ആതിഥേയരായ ഇംഗ്ലണ്ട്, നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ എന്നിവരും സെമിയിലുണ്ടാവും. എന്നാല്‍ സെമി മുതല്‍ കടുത്ത വെല്ലുവിളികളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. വ്യക്തിഗത പ്രകടനത്തോടൊപ്പം ഭാഗ്യവുമെല്ലാം ടീമിന്റെ പ്രകടനത്തില്‍ നിര്‍ണായകമാവും. ന്യൂസിലാന്‍ഡോ വെസ്റ്റ് ഇന്‍ഡീസോ ആയിരിക്കും ലോകകപ്പില്‍ സര്‍പ്രൈസ് പ്രകടനം നടത്താന്‍ സാധ്യതയുള്ളവരെന്നും കപില്‍ വ്യക്തമാക്കി.

നാലാം നമ്പറില്‍ ആര്?

നാലാം നമ്പറില്‍ ആര്?

ബാറ്റിങില്‍ നാലാം നമ്പറില്‍ ആരെ ഇറക്കുമെന്ന കാര്യത്തില്‍ കപിലിന് വ്യക്തമായ നിലപാടുണ്ട്. ഏതു ബാറ്റ്‌സ്മാനും ഏതു പൊസിഷനിലും കളിക്കാന്‍ കഴിയും. ഒരു ബാറ്റ്‌സ്മാന് അങ്ങനെ പ്രത്യകമൊരു പൊസിഷന്‍ കൊടുക്കേണ്ട കാര്യമില്ല. ടി20 മല്‍സരങ്ങള്‍ കണ്ടാല്‍ ആരാണ് ഓപ്പണറെന്നോ, ആരാണ് നാലാം നമ്പറില്‍ ഇറങ്ങിയതെന്നോ മനസ്സിലാവില്ല. താരങ്ങളുടെ മാനസികാവസ്ഥയാണ് ഇക്കാര്യം തീരുമാനിക്കുന്നതെന്നും കപില്‍ പറഞ്ഞു.
2011ലെ ലോകകകപ്പ് ഫൈനലില്‍ യുവരാജ് സിങിനേക്കാള്‍ മുമ്പെയാണ് ധോണി ബാറ്റ് ചെയ്യാനിറങ്ങിയത്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ക്രിക്കറ്റ് ഏറെ മാറിക്കഴിഞ്ഞു. ഇപ്പോള്‍ ഓപ്പണര്‍മാരടക്കം ആര്‍ക്കും ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, May 9, 2019, 10:00 [IST]
Other articles published on May 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X