വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സര്‍ഫറാസ് മാത്രമല്ല, വാട്ടര്‍ ബോയ് ആയ ക്യാപ്റ്റന്‍മാര്‍ വേറെയുമുണ്ട്- ധോണിയും കോലിയും കൂട്ടത്തില്‍!

സര്‍ഫറാസിനെ വാട്ടര്‍ ബോയ് ആക്കിയതിനെതിരേ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു

ഇംഗ്ലണ്ടിനെതിരേ മാഞ്ചസ്റ്ററില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ സര്‍ഫറാസ് അഹമ്മദിനെ ടീമംഗങ്ങള്‍ക്കു ബ്രേക്കില്‍ വാട്ടര്‍ ബോയ് ആയി നിയോഗിച്ചത്. വലിയ വിവാദമുണ്ടാക്കിയിരുന്നു. കുടിവെള്ളവും ക്രീസിലുണ്ടായിരുന്ന ടീമംഗത്തിന് മാറി ധരിക്കാന്‍ ഷൂസുമായി സര്‍ഫറാസ് വന്ന ശേഷം പല മുന്‍ താരങ്ങളും വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. ഷുഐബ് അക്തര്‍ റഷീദ് ലത്തീഫ് എന്നിവരടക്കമുള്ള മുന്‍ താരങ്ങള്‍ പാക് ടീം മാനേജ്‌മെന്റിനെതിരേ ആഞ്ഞടിച്ചിരുന്നു. പരിചയസമ്പന്നനായ സര്‍ഫറാസിനെ അപമാനിക്കുന്നതായിപ്പോയി ഈ നടപടിയെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്. എന്നാല്‍ തന്റെ തീരുമാനത്തില്‍ തെറ്റില്ലെന്നു പാകിസ്താന്‍ മുഖ്യ കോച്ചും മുഖ്യ സെലക്ടറുമായ മിസ്ബാഹുല്‍ ഹഖ് പ്രതികരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതാദ്യമായല്ല ഒരു ടീമിന്റെ ക്യാപ്റ്റന്‍ ഇതുപോലെ വാട്ടര്‍ ബോയ് ആയി ഗ്രൗണ്ടിലെത്തുന്നത് എന്നതാണ് യാഥാര്‍ഥ്യം. നേരത്തേയും ചില ക്യാപ്റ്റന്‍മാര്‍ ഇതുപോലെ വാട്ടര്‍ ബോയ് ആയിട്ടുണ്ട്. ഇവര്‍ ആരൊക്കെയെന്നു നോക്കം.

എംഎസ് ധോണി

എംഎസ് ധോണി

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്‍ ഇതിഹാസം എംഎസ്് ധോണി വരെ വാട്ടര്‍ ബോയ് ആയിട്ടുണ്ടെന്നതാണ് കൗതുകകരം. ഒരു തവണയല്ല കരിയറില്‍ മൂന്നു തവണയാണ് അദ്ദേഹം ടീമംഗങ്ങള്‍ക്കു വെള്ളമെത്തിക്കാന്‍ ഗ്രൗണ്ടിലേക്കു പറന്നെത്തിയത്.
2012ല്‍ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലായിരുന്നു ഇത്. ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവരായിരുന്നു പരമ്പരയിലെ മറ്റു ടീമുകള്‍. കുറഞ്ഞ ഓവര്‍ നിരക്ക് കാരണം അന്നത്തെ ക്യാപ്റ്റന്‍ കൂടിയായ ധോണിക്കു ഒരു കളിയില്‍ വിലക്ക് വിലക്ക് നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഈ കളിക്കിടെ വാട്ടര്‍ ബോയ് ആയി മൂന്നു തവണ ഗ്രൗണ്ടിലെത്തിയത്.
അഞ്ചു വര്‍ഷത്തിനു ശേഷം ചാംപ്യന്‍സ് ട്രോഫിയിലെ ഒരു സന്നാഹ മല്‍സരത്തിനിടെയും ധോണി ടീമംഗങ്ങള്‍ക്കു ഗ്രൗണ്ടിലേക്കു വെള്ളമെത്തിച്ചിരുന്നു. 2018ല്‍ അര്‍ലാന്‍ഡിനെതിരായ ടി20ക്കിടെയും അദ്ദേഹം കിറ്റ് ബാഗ് ഗ്രൗണ്ടിലേക്കു കൊണ്ടു വന്നിരുന്നു. ഈ മല്‍സരത്തില്‍ ധോണിക്കു വിശ്രമം അനുവദിക്കപ്പെട്ടിരുന്നു.

വിരാട് കോലി

വിരാട് കോലി

നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പോലു വാട്ടര്‍ ബോയ് ആയിട്ടുണ്ട്. ക്യാപ്റ്റനായിരിക്കെ തന്നെയായിരുന്നു ഇത്. 2017ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ പരിക്കു കാരണം കോലിക്കു കളിക്കാനായിരുന്നില്ല.
പരിക്കായതിനാല്‍ തന്നെ കോലി ഡ്രസിങ് റൂമില്‍ തന്നെ ഒതുങ്ങിക്കൂടിയേക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ കോലി അതിനു തയ്യാറല്ലായിരുന്നു. കളിയുടെ ഇടവേളയില്‍ ഡ്രിങ്ക്‌സുമായി അദ്ദേഹം ഗ്രൗണ്ടിലേക്കു ഓടിയെത്തിയപ്പോള്‍ കാണികളും ആവേശത്തിലായി. ആര്‍പ്പുവിളികളോടെയാണ് പ്രിയ നായകനെ അവര്‍ വരവേറ്റത്.

ബ്രാഡ്മാന്‍, സച്ചിന്‍, പോണ്ടിങ്

ബ്രാഡ്മാന്‍, സച്ചിന്‍, പോണ്ടിങ്

ക്യാപ്റ്റന്‍മാര്‍ മാത്രമല്ല പല മുന്‍ ഇതിഹാസങ്ങളും കരിയറില്‍ ഒരു തവണയെങ്കിലും ടീമംഗങ്ങളുടെ ദാഹമകറ്റാന്‍ വാട്ടര്‍ ബോയ് ആയി ഗ്രൗണ്ടിലിറങ്ങിയിട്ടുണ്ട്.
ഓസീസ് മുന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ കരിയറിന്റെ തുടക്കകാലത്താണ് വാട്ടര്‍ ബോയ് ആയിട്ടുള്ളത്. 1928ല്‍ 20ാം വയസ്സിലായിരുന്നു ഇത്. 99.94 എന്ന അവിശ്വസനീയ ശരാശരിയില്‍ 6996 റണ്‍സെടുത്ത താരം കൂടിയാണ് ബ്രാഡ്മാന്‍.
ഐസിസിയുടെ ലോക ഇലവനും ഏഷ്യന്‍ ഇലവനും തമ്മിലുള്ള പ്രദര്‍ശന മല്‍സരത്തിനിടെ ഇന്ത്യയുടെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും വാട്ടര്‍ ബോയ് ആയിട്ടുണ്ട്. റിക്കി പോണ്ടിങ് പുറത്തായ ശേഷമായിരുന്നു ഡ്രിങ്ക്‌സുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഗ്രൗണ്ടിലേക്കു ഓടിയെത്തിയത്.
2011ല്‍ ഓസ്‌ട്രേലിയയും ശ്രീലങ്കന്‍ ബോര്‍ഡ് ഇലവനും തമ്മില്‍ നടന്ന പരിശീലന മല്‍സരത്തില്‍ ഓസീസിന്റെ മുന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങും ടവ്വലും ഡ്രിങ്ക്‌സുമെല്ലാമായി ഗ്രൗണ്ടിലെത്തിയിരുന്നു.

Story first published: Saturday, August 8, 2020, 17:56 [IST]
Other articles published on Aug 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X