വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: കളിക്കളത്തിലെ ചിരിപ്പിച്ച മുഹൂര്‍ത്തങ്ങള്‍- ധവാന്റെ നൃത്തം, കിടന്ന് സിക്സറിച്ച് ജ‍ഡേജ

13ാം സീസണാണ് ഇത്തവണ നടക്കാനിരിക്കുന്നത്

ഐപിഎല്ലിന്റെ മുന്‍ സീസണിലേക്കു റിവൈന്‍ഡ് ചെയ്താല്‍ ഒരുപിടി ത്രില്ലിങ് മുഹൂര്‍ത്തങ്ങള്‍ ഓരോ ക്രിക്കറ്റ് പ്രേമിയുടെയും മനസ്സിലേക്കു കടന്നുവരും. ഇവയില്‍ ഏറ്റവും അവസാനത്തേത് കഴിഞ്ഞ സീസണിലെ ഫൈനല്‍ തന്നെയായിരിക്കും. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ക്ലാസിക്കില്‍ ഒരു റണ്‍സിന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് നാലാം കിരീടത്തില്‍ മുത്തമിട്ടത് ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടിയായിരുന്നു.

എന്നാല്‍ വാശിയേറിയ പോരാട്ടങ്ങള്‍ മാത്രമല്ല രസകരമായ മുഹൂര്‍ത്തങ്ങളും കളിക്കളത്തില്‍ നമുക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. കാണികളെ ചിരിപ്പിച്ച അത്തരത്തിലുള്ള ചില രസകരമായ സംഭവങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

ക്രീസില്‍ ധവാന്റെ നൃത്തം

ക്രീസില്‍ ധവാന്റെ നൃത്തം

കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള മല്‍സരത്തിലായിരുന്നു കാണികളെ പൊട്ടിച്ചിരിപ്പിച്ച സംഭവം. ഇതേ സീസണില്‍ തന്നെ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ മങ്കാദിങിലൂടെ പഞ്ചാബ് സ്പിന്നര്‍ ആര്‍ അശ്വിന്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു. അശ്വിനെതിരേ വലിയ വിമര്‍നങ്ങളുമുയര്‍ന്നിരുന്നു.
ഇതിനു ശേഷമായിരുന്നു പഞ്ചാബും ഡല്‍ഹിയും ഏറ്റുമുട്ടിയത്. ഈ കളിയില്‍ ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാനെയും അശ്വിന്‍ സമാനമായ രീതിയില്‍ ഔട്ടാക്കാന്‍ ശ്രമിച്ചിരുന്നു. അശ്വിന്‍ തൊട്ടടുത്ത പന്തെറിഞ്ഞപ്പോള്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ പ്രത്യേക നൃത്തച്ചുവടുകളുമായിട്ടായിരുന്നു ധവാന്‍ അശ്വിന് മറുപടി നല്‍കിയത്. ധവാന്റെ സ്റ്റെപ്പുകള്‍ സ്റ്റേഡിയത്തിലെ കാണികളെയും കമന്റേറ്റര്‍മാരെയും കളി തല്‍സമയം ആസ്വദിച്ച ലക്ഷക്കണക്കിന് കാണികളെയും ചിരിപ്പിച്ചിരുന്നു.

ജഡേജയുടെ കിടന്നുള്ള സിക്‌സര്‍

ജഡേജയുടെ കിടന്നുള്ള സിക്‌സര്‍

ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള ആവേശകരമായ കളിയില്‍ സിഎസ്‌കെയുടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ നിലത്ത് കിടന്നു കൊണ്ടുള്ള സിക്‌സര്‍ പലരും മറന്നുകാണില്ല. ബെന്‍ സ്റ്റോക്‌സിന്റെ ഓവറിന്റെ ഓവറില്‍ സിഎസ്‌കെയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 18 റണ്‍സായിരുന്നു. ജഡേജയും നായകന്‍ എംഎസ് ധോണിയുമായിരുന്നു ക്രീസില്‍.
സ്റ്റോക്‌സിന്റെ ഓവറിലെ ആദ്യ പന്ത് വൈഡ് ലൈനായിരുന്നു. എന്നാല്‍ മുന്നോട്ടാഞ്ഞ് ജഡേജ ഷോട്ട് കളിച്ചു. ബാറ്റില്‍ കൃത്യമായി തട്ടിയ പന്ത് ബൗളര്‍ക്കു മുകളിലൂടെ നേരേ സിക്‌സറിലേക്കു പറന്നപ്പോള്‍ ജഡേജ ഷോട്ടിനു പിന്നാലെ ബാലന്‍സ് തെറ്റി പിച്ചില്‍ വീണു. പിന്നാലെ ബൗള്‍ ചെയ്ത സ്റ്റോക്‌സും ഫോളോ ത്രൂയ്ക്കിടെ നിലത്തു വീണു. പന്ത് സിക്‌സറിലേക്കു പറന്നുയരുമ്പോള്‍ ജഡേജയും സ്‌റ്റോക്‌സും പിച്ചില്‍ കിടന്ന് ഇത് കാണുകയായിരുന്നു. ഈ രംഗം വൈകാതെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറുകയും ചെയ്തിരുന്നു.

കൈകൂപ്പി കോലി

കൈകൂപ്പി കോലി

ഇത്തവണ റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലിയും ടീമംഗവും യുവ ബാറ്റ്‌സ്മാനുമായ സര്‍ഫറാസ് ഖാനുമാണ് കഥാപാത്രങ്ങള്‍. 2015ലെ ടൂര്‍ണമെന്റിനിടെയായിരുന്നു രസകരമായ മുഹൂര്‍ത്തം.
രാജസ്ഥാന്‍ റോയല്‍സും ആര്‍സിബിയും തമ്മിലായിരുന്നു മല്‍സരം. എബി ഡിവില്ലിയേഴ്‌സ് 57 നേടിയ ശേഷം റണ്ണൗട്ടായി പുറത്തായി. തുടര്‍ന്് ക്രീസിലെത്തിയത് 17 കാരനായ സര്‍ഫറാസായിരുന്നു. 21 പന്തില്‍ പുറത്താവാതെ 45 റണ്‍സ് നേടയ താരം ആര്‍സിബിയെ 200 കടക്കാന്‍ സഹായിക്കുകയും ചെയ്തു.
ഇന്നിങ്‌സിനു ശേഷം ഗ്രൗണ്ടില്‍ നിന്നു മടങ്ങവെയാണ് കോലി ആഹ്ലാദത്തോടെ ഗ്രൗണ്ടിലേക്കു വന്നത്. തുടര്‍ന്നു കൈകൂപ്പിക്കൊണ്ട് കോലി സര്‍ഫ്രാസിനെ തൊഴുകയായിരുന്നു. കളിക്കളത്തില്‍ വളരെ അഗ്രസീവായി പെരുമാറുന്ന അദ്ദേഹത്തില്‍ നിന്നും ആരും തന്നെ ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഇത് എല്ലാവരെയും ചിരിപ്പിക്കുകയും ചെയ്തു.

പൊള്ളാര്‍ഡിന് വാര്‍ണറുടെ ഫ്‌ളൈയിങ് കിസ്

പൊള്ളാര്‍ഡിന് വാര്‍ണറുടെ ഫ്‌ളൈയിങ് കിസ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഡേവിഡ് വാര്‍ണരും മുംബൈ ഇന്ത്യന്‍സ് താരം കിരോണ്‍ പൊള്ളാര്‍ഡും തമ്മിലുള്ള കളിക്കിടയിലെ വാക് പോരും ഫ്‌ളൈയിങ് കിസുമെല്ലാം കാണികളില്‍ ചിരി പടര്‍ത്തിയ നിമിഷമായിരുന്നു.
2013ലെ ഐപിഎല്ലിനിടെയായിരുന്നു സംഭവം. വാര്‍ണര്‍ ബാറ്റ് ചെയ്യവെ ബൗളര്‍ പൊള്ളാര്‍ഡായിരുന്നു. ഈ ഓവറില്‍ ഇരുവരും തമ്മില്‍ ചില വാക് പോര് നടന്നിരുന്നു. പൊള്ളാര്‍ഡിനെതിരേ വമ്പന്‍ ഷോട്ടിനു ശ്രമിച്ച വാര്‍ണര്‍ക്കു പിഴച്ചു. പന്ത് ബാറ്റില്‍ തട്ടിയതു പോലുമില്ല. പിന്നാലെ വാര്‍ണറുടെ അടുത്തേക്കു വന്ന പൊള്ളാര്‍ഡ് എന്തോ പറഞ്ഞു. അപ്പോഴായിരുന്നു വാര്‍ണറുടെ രസകരമായ പ്രതികരണം. ഫ്‌ളൈയിങ് കിസ്സായിരുന്നു വാര്‍ണര്‍ നല്‍കിയത്. അമ്പരന്നു പോയ പൊള്ളാര്‍ഡ് പ്രത്യേക ഭാവത്തിലായിരുന്നു ഇതിനോടു പ്രതികരിച്ചിരുന്നത്.ആരിലും ചിരി പടര്‍ത്തുന്ന ഭാവമായിരുന്നു ഇത്.

പീറ്റേഴ്‌സന് ധോണിയുടെ മറുപടി

പീറ്റേഴ്‌സന് ധോണിയുടെ മറുപടി

സിഎസ്‌കെയുട ഇതിഹാസ നായകന്‍ എംഎസ് ധോണിയുള്‍പ്പെട്ട സംഭവമാണിത്. ധോണിയുടെ ഹ്യൂമര്‍സെന്‍സ് എത്രത്തോളമുണ്ടെന്ന് തെളിയിച്ച മുഹൂര്‍ത്തം കൂടിയായിരുന്നു ഇത്. 2017ലായിരുന്നു സംഭവം. ധോണിയും കമന്റേറ്ററും ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍.
കളിക്കിടെ കളിക്കളത്തില്‍ വച്ച് മനോജ് തിവാരിയോട് മൈക്കിലൂടെ ഒരു കാര്യം ധോണിയോടു ചോദിക്കാമോയെന്ന് പീറ്റേഴ്‌സന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. പീറ്റേഴ്‌സന്‍ നിങ്ങളേക്കാള്‍ നല്ല ഗോള്‍ഫ് താരമാണെന്ന് ധോണിയുടെ കാതില്‍ പറയാമോയെന്നായിരുന്നു തിവാരിയോട് അദ്ദേഹം പറഞ്ഞത്.
തിവാരി ഇത് അനുസരിക്കുകയും അതുപോലെ തന്നെ ധോണിയോടു സ്വകാര്യമായി പറയുകയും ചെയ്തു. തമാശ നിറഞ്ഞതായിരുന്നു ധോണിയുടെ പ്രതികരണം. ടെസ്റ്റില്‍ തന്റെ ആദ്യ വിക്കറ്റ് അദ്ദേഹത്തിന്റേതാണെന്നായിരുന്നു ധോണി തിവാരിയോടു പറഞ്ഞത്. ഇത് തിവാരിയുടെ മൈക്കിലൂടെ പീറ്റേഴ്‌സനും കമന്ററി ബോക്‌സിലെ മറ്റുള്ളവരും കേള്‍ക്കുകയും ചെയ്തു.
എന്നാല്‍ അത് തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിധിച്ചിരുന്നതായി പീറ്റേഴ്‌സന്‍ പിന്നാലെ കമന്ററി ബോക്‌സില്‍ വച്ച് പറഞ്ഞു. യഥാര്‍ഥത്തില്‍ ധോണിയുടെ ബൗളിങില്‍ പീറ്റേഴ്‌സനെതിരേ അംപയര്‍ ആദ്യം ഔട്ട് നല്‍കിയിരുന്നെങ്കിലും പിന്നാലെ തേര്‍ഡ് അംപയര്‍ തീരുമാനം പുനപ്പരിശോധിച്ച ശേഷം നോട്ടൗട്ട് വിധിക്കുകയായിരുന്നു. ഇത് അറിഞ്ഞുകൊണ്ട് തന്നെയാണ് തമാശരൂപേണ ധോണി തിവാരിയോട് ഇതേക്കുറിച്ച് പറഞ്ഞത്.

Story first published: Thursday, August 6, 2020, 17:32 [IST]
Other articles published on Aug 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X