Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് തന്ത്രങ്ങള്‍... സംഘത്തില്‍ അവര്‍ രണ്ടു പേരും കൂടി!! വെളിപ്പെടുത്തി കോലി

ലോകകപ്പിലെ തന്ത്രങ്ങൾ വെളിപ്പെടുത്തി കോലി

ദില്ലി: ഈ മാസം അവസാനത്തോടെ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഉജ്ജ്വല പ്രകടനത്തിന് കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. 2011ല്‍ സ്വന്തം നാട്ടില്‍ അവസാനമായി ലോകകപ്പുയര്‍ത്തി ഇന്ത്യ തങ്ങളുടെ മൂന്നാമത്തെയും വിരാട് കോലിക്കു കീഴില്‍ ആദ്യത്തെയും കിരീടമാണ് സ്വപ്‌നം കാണുന്നത്. ഏറ്റവും മികച്ച സംഘത്തെയാണ് ഇന്ത്യ ഇത്തവണ ലോകകപ്പിന് അയക്കുന്നത്.

യുവത്വത്തിനൊപ്പം അനുഭവസമ്പത്തിനും മുന്‍തൂക്കം നല്‍കിയാണ് ഇന്ത്യ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെപ്പോലുള്ളവരുടെ സാന്നിധ്യം ഇന്ത്യക്കു ലോകകപ്പില്‍ മുതല്‍ക്കൂട്ടായി മാറുമെന്ന് ഇന്ത്യ കണക്കുകൂട്ടുന്നു. ലോകകപ്പിലെ തന്ത്രങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ കോലി.

ധോണി വില മതിക്കാനാവാത്ത താരം

ധോണി വില മതിക്കാനാവാത്ത താരം

ധോണിയുടെയും രോഹിത് ശര്‍മയുടെയും സാന്നിധ്യം ലോകകപ്പില്‍ ഇന്ത്യക്കു ഗുണം ചെയ്യുമെന്ന് കോലി ചൂണ്ടിക്കാട്ടി. വിക്കറ്റിനു പിന്നില്‍ ധോണി വില മതിക്കാനാവാത്ത താരമാണ്. ക്രിക്കറ്റിലെ ഏറ്റവും സ്മാര്‍ട്ടായ താരങ്ങളിലൊരാളാണ് ധോണി. അദ്ദേഹത്തിന് പകരം വയ്ക്കാന്‍ മറ്റൊരാളില്ല. എന്തും ചെയ്യാന്‍ തനിക്കു സ്വാതന്ത്രം നല്‍കുന്നതും ഇതു തന്നെയാണ്. അനുഭവസമ്പത്തിന്റെ കാര്യത്തില്‍ ധോണി മറ്റുള്ളവരേക്കാള്‍ ഏറെ മുകളിലാണെന്നും കോലി പറഞ്ഞു.

കരിയര്‍ തുടങ്ങിയത് ധോണിക്ക് കീഴില്‍

കരിയര്‍ തുടങ്ങിയത് ധോണിക്ക് കീഴില്‍

ധോണിയെക്കുറിച്ച് താന്‍ എന്തു പറയാനാണെന്ന് കോലി ചോദിച്ചു. താന്‍ കരിയര്‍ ആരംഭിച്ചത് തന്നെ അദ്ദേഹത്തിനു കീഴിലാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ധോണിയുമായി വളരെ അടുത്ത് പെരുമാറാന്‍ അവസരം ലഭിക്കുകയും ചെയ്തു. ഇതു പല കാര്യങ്ങളും പഠിക്കാന്‍ തന്നെ സ ഹായിക്കുകയും ചെയ്തിട്ടുണ്ട്.
ധോണിയെ സംബന്ധിച്ച് ടീം തന്നെയാണ് ഏറ്റവും വലുത്. മറ്റെന്ത് സംഭവിച്ചാലും അദ്ദേഹം മുന്‍തൂക്കം നല്‍കുന്നത് ടീമിനാണ്. മറ്റെല്ലാത്തിനും മുകളില്‍ ധോണിയുടെ അനുഭവസമ്പത്ത് കൂടി ചേരുന്നതോടെ ഇന്ത്യക്ക് ഏറെ നേട്ടമാവുകയും ചെയ്യുമെന്നും കോലി ചൂണ്ടിക്കാട്ടി. ധോണിയുടെ ചില സ്റ്റംപിങുകള്‍ മല്‍സരഗതി തന്നെ മാറ്റി മറിക്കാറുണ്ട്. കഴിഞ്ഞ ഐപിഎല്ലിലും ഇതു കണ്ടു കഴിഞ്ഞതായി കോലി പറഞ്ഞു.

മൂന്നു പേരും കൂടി തീരുമാനിക്കും

മൂന്നു പേരും കൂടി തീരുമാനിക്കും

ലോകകപ്പില്‍ തന്ത്രങ്ങളൊരുക്കുന്ന കാര്യത്തില്‍ തനിക്കൊപ്പം ധോണിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കൂടി ഉണ്ടായിരിക്കുമെന്ന് കോലി വ്യക്തമാക്കി. ഐപിഎല്ലില്‍ അവര്‍ രണ്ടു പേരും ക്യാപ്റ്റന്‍മാരായിരുന്നു. അതുകൊണ്ടു തന്നെ ലോകകപ്പില്‍ ഇവരോടു കൂടി ആലോചിച്ചായിരിക്കും തീരുമാനങ്ങളെടുക്കുക. അത് ടീമിന് ഏറെ ഗുണം ചെയ്യും.
ഇവരെക്കൂടി മുന്നില്‍ കണ്ടാണ് ലോകകപ്പില്‍ തന്ത്രങ്ങളൊരുക്കാനായി ഒരു പൂളിനെ തിരഞ്ഞെടുക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചതെന്നും കോലി വെളിപ്പെടുത്തി.

Story first published: Thursday, May 16, 2019, 12:18 [IST]
Other articles published on May 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+