വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മഹാരാഷ്ട്രയില്‍ ധോണി- രോഹിത് ഫാന്‍സുകാര്‍ ഏറ്റുമുട്ടി! യുവാവിന് ക്രൂരമര്‍ദ്ദനം, പ്രതികരിച്ച് സെവാഗ്

പരസ്യ ഹോര്‍ഡിങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്

കോലാപൂര്‍: ഐപിഎല്ലിന് ഇനി ആഴ്ചകള്‍ മാത്രം ശേഷിക്കെ മഹാരാഷ്ട്രയില്‍ എംഎസ് ധോണിയുടെയും രോഹിത് ശര്‍മയുടെയും ഫാന്‍സുകാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. രോഹിതിന്റെ ഒരു ആരാധകനെ കരിമ്പിന്‍ തോട്ടത്തില്‍ വച്ച് ധോണി ഫാന്‍സുകാര്‍ ചേര്‍ന്ന് തല്ലിച്ചതയ്ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോലാപൂര്‍ ജില്ലയിലെ കുറുന്ദ്‌വാദെന്ന സ്ഥലത്തായിരുന്നു ആക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യയുടെ മുന്‍ ഇതിഹാസ താരം വീരേന്ദര്‍ സെവാഗ് രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

1

ആഗസ്റ്റ് 15ന് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ അദ്ദേഹത്തിന്റെ നിരവധി ഹോര്‍ഡിങുകള്‍ നഗരത്തില്‍ പലയിടങ്ങളിലുമായി തൂക്കിയിരുന്നു. ശനിയാഴ്ച രോഹിതിന് ഖേല്‍രത്‌ന പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകരും തങ്ങളുടെ ഹീറോയെ പുകഴ്ത്തിക്കൊണ്ട് ഹോര്‍ഡിങുകള്‍ വച്ചിരുന്നു. എന്നാല്‍ രോഹിത് ആരാധകര്‍ വച്ച ചില ഹോര്‍ഡിങുകള്‍ ചില അജ്ഞാതര്‍ തകര്‍ത്തതാണ് സംഭവങ്ങളുടെ തുടക്കം. ഇതു ധോണി ഫാന്‍സും രോഹിത് ഫാന്‍സും തമ്മിലുള്ള തര്‍ക്കത്തിന് ഇടയാക്കുകയും ചെയ്തു.

ഇതിനിടെ് രോഹിത് ഫാന്‍സില്‍പ്പെട്ട ഒരു യുവാവ് ധോണിയുടെ ആരാധകരെ അധിക്ഷേപിച്ചത് പ്രശ്‌നം കൂടുതല്‍ വഷളാക്കുകയായിരുന്നു. പ്രകോപിതരായ ധോണി ഫാന്‍സുകാര്‍ ഈ യുവാവിനെ ആക്രമിക്കുകയും സമീപത്തെ കരിമ്പിന്‍ തോട്ടത്തില്‍ വച്ച് വളഞ്ഞിട്ട് മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചനകള്‍.

അതേസമയം, ഫാന്‍സുകാര്‍ തമ്മിലുള്ള ഈ ഏറ്റുമുട്ടലിനെ ശക്തമായി വിമര്‍ശിച്ച് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗുള്‍പ്പെടെ പലരും രംഗത്തുവന്നു. ട്വിറ്ററിലൂടെയാണ് സെവാഗ് ആരാധകര്‍ക്കെതിരേ ആഞ്ഞടിച്ചത്. വിവരമില്ലാത്തവരെ നിങ്ങള്‍ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്. താരങ്ങള്‍ തമ്മില്‍ പരസ്പരം വലിയ ബഹുമാനവും നല്ല അടുപ്പവുമാണുള്ളത്. അവര്‍ ഇതേക്കുറിച്ച് കൂടുതലായി സംസാരിക്കാറില്ലെന്നു മാത്രം. ആവശ്യമുള്ളത് മാത്രമേ താരങ്ങള്‍ പറയാറുള്ളൂ, എന്നാല്‍ ചില ഫാന്‍സുകാര്‍ക്കു ഭ്രാന്താണ്. ദയവു ചെയ്ത് നിങ്ങള്‍ പരസ്പരം ഏറ്റുമുട്ടരുത്, ടീം ഇന്ത്യയെ ഒന്നായി കാണൂയെന്നും സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

2

ഐപിഎല്ലിന്റെ 13ാം സീസണില്‍ കളിക്കുന്നതിനു വേണ്ടി ധോണിയും രോഹിത്തും ഇപ്പോള്‍ യുഎഇയിലാണുള്ളത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇ്ന്ത്യന്‍സിനൊപ്പം അഞ്ചാം കിരീടമാണ് രോഹിത് ലക്ഷ്യമിടുന്നതെങ്കില്‍ നാലാം കിരീടം തേടിയാണ് ധോണിയുടെ സിഎസ്‌കെ ഇറങ്ങുക.

Story first published: Sunday, August 23, 2020, 14:58 [IST]
Other articles published on Aug 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X