സങ്കക്കാരയെ പിന്നിലാക്കി ധോണി!! പുതിയ റെക്കോര്‍ഡ്... ഹിറ്റ്മാനും ഹിറ്റ്, ഇനി ദ്രാവിഡിനൊപ്പം
ദുബായ്: ത്രില്ലിങ് ഫൈനലില്‍ ബംഗ്ലാദേശിന്റെ കടുത്ത വെല്ലുവിളി മറികടന്ന് ഏഴാം തവണയും ഏഷ്യാ കപ്പ് സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലാണ് ടീം ഇന്ത്യ. അവസാന പന്ത് വരെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഇന്ത്യ കഷ്ടിച്ച് ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്. ചെറിയ വിജയലക്ഷ്യമായിരുന്നിട്ടും തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് പിഴുത് ബംഗ്ലാദേശ് ഇന്ത്യന്‍ ജയം അവസാന പന്ത് വരെ നീട്ടുകയായിരുന്നു.
ഇതു മൂന്നാം തവണയാണ് ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ ജേതാക്കളാവുന്നത്. ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയും ക്യാപ്റ്റന്‍ രോഹിത ശര്‍മയുമെല്ലാം പുതിയ റെക്കോര്‍ഡുകള്‍ ഫൈനലില്‍ കുറിക്കുകയും ചെയ്തു. കലാശക്കളിയിലെ പ്രധാന നാഴികക്കല്ലുകള്‍ എന്തൊക്കെയാണെന്നു നോക്കാം.

സങ്കക്കാരയെ മറികടന്ന് ധോണി
ഫൈനലില്‍ ബാറ്റിങില്‍ ധോണിയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ലെങ്കിലും വിക്കറ്റ് കീപ്പിങില്‍ അദ്ദേഹം ശരിക്കും കസറി. രണ്ടു സ്്റ്റംപിങുകളാണ് മല്‍സരത്തില്‍ ധോണി നടത്തിയത്. ഇതോടെ പുതിയൊരു റെക്കോര്‍ഡും അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചു.
ഏഷ്യാ കപ്പില്‍ ഏറ്റവുമധികം പേരെ സ്റ്റംപ് ചെയ്തു പുറത്താക്കിയ വിക്കറ്റ് കീപ്പറായി ധോണി മാറി. 12 സ്റ്റംപിങുകളാണ് താരം ഇതുവരെ നടത്തിയത്. മുന്‍ ലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കക്കാരയുടെ പേരിലായിരുന്ന 10 സറ്റംപിങുകളെന്ന റെക്കോര്‍ഡാണ് അദ്ദേഹം മറികടന്നത്.

ദ്രാവിഡിനൊപ്പം രോഹിത്ത്
തുടര്‍ച്ചയായ മല്‍സരഷെഡ്യൂളുകളെ തുടര്‍ന്നു വിരാട് കോലിക്കു വിശ്രമം നല്‍കിയതോടെയാണ് രോഹിത് ശര്‍മയ്ക്കു ഏഷ്യാ കപ്പില്‍ നായകസ്ഥാനം ലഭിച്ചത്. ഇന്ത്യക്കു കിരീടം സമ്മാനിച്ച് അദ്ദേഹം തന്നെയേല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയാക്കുകയും ചെയ്തു. ഏഷ്യാ കപ്പ് വിജയത്തോടെ പുതിയൊരു നേട്ടത്തിനും രോഹിത് അര്‍ഹനായി.
ക്യാപ്റ്റനെന്ന നിലയില്‍ ആദ്യത്തെ നാലു പരമ്പരകളും ജയിച്ച രണ്ടാമത്തെ ഇന്ത്യന്‍ താരമായി അദ്ദേഹം മാറി. ഇതിഹാതാരം രാഹുല്‍ ദ്രാവിഡാണ് നേരത്തേ ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്.

ബംഗ്ലാദശിന് നാണക്കേട്
ഓപ്പണിണ് വിക്കറ്റില്‍ 100ല്‍ കൂടുതല്‍ റണ്‍സെടുത്ത ശേഷം ഒരു ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കുറഞ്ഞ സ്‌കോറിന് പുറത്തായ രണ്ടാമത്തെ ടീമാണ് ബംഗ്ലാദേശ്. 222 റണ്‍സിനാണ് ഫൈനലില്‍ ബംഗ്ലാദേശ് ഓള്‍ഔട്ടായത്.
നേരത്തേ 1979ലെ ലോകകപ്പ് ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇംഗ്ലണ്ടും ആദ്യ വിക്കറ്റില്‍ 100നു മുകളില്‍ നേടിയ ശേഷം 194നു പുറത്തായിരുന്നു.

800 തികച്ച് ധോണി
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാച്ചിലൂടെയും സ്റ്റംപിങിലൂടെയുമെല്ലാം 800 പേരെ പുറത്താക്കിയ ലോകത്തിലെ തന്നെ മൂന്നാമത്തെ താരമായി ധോണി മാറി. മുമ്പ് ഓസ്‌ട്രേലിയയുടെ ഇതിഹാസ വിക്കറ്റ് കീപ്പറായ ആദം ഗില്‍ക്രിസ്റ്റും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ മാര്‍ക്ക് ബൗച്ചറും മമാത്രമാണ് ഈ നാഴികക്കല്ല് പിന്നിട്ടിട്ടുള്ളത്.

ഇന്ത്യയുടെ 700ാം വിജയം
ഏഷ്യാ കപ്പ് ഫൈനലിലേത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ 700ാമത്തെ വിജയം കൂടിയായിരുന്നു. ലോക ക്രിക്കറ്റിലെ മറ്റു രണ്ടു അതികായന്‍മാരായ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും മാത്രമേ നേരത്തേ ഇത്രയുമധികം മല്‍സരങ്ങളില്‍ വെന്നിക്കൊടി പാറിച്ചിട്ടുള്ളൂ.

ബംഗ്ലാദേശിന്റെ മികച്ച തുടക്കം
ഒരു നോക്കൗട്ട് മല്‍സരത്തില്‍ ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച തുടക്കമായിരുന്നു ഫൈനലിലേത്. ആദ്യ വിക്കറ്റില്‍ ലിറ്റണ്‍ ദാസ്- മെഹ്ദി ഹസന്‍ സഖ്യം 120 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
2012ലെ ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താനെതിരേ തമീം ഇഖ്ബാല്‍- നസിമുദ്ദീന്‍ സഖ്യം സ്ഥാപിച്ച 68 റണ്‍സെന്ന റെക്കോര്‍ഡ് ഇതോടെ തിരുത്തിക്കുറിക്കപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications