ആമിര്‍ ഖാനും ഷാരൂഖുമല്ല, ധോണിയാണ് ഇന്ത്യന്‍ അസഹിഷ്ണുതയുടെ ഇര, എന്തുകൊണ്ട്?
രാജ്യത്ത് അസഹിഷ്ണുത വളരുന്നു എന്ന് പറഞ്ഞത് ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാനാണ്. രാജ്യത്തെ അസഹിഷ്ണുതയോര്‍ത്ത് ഭാര്യയ്ക്ക് ആശങ്കയുണ്ടെന്ന് പറഞ്ഞത് മറ്റൊരു സൂപ്പര്‍ താരമായ ആമിര്‍ ഖാനാണ്. എന്നാല്‍ ഇവരാരുമല്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയാണ് ഇവടത്തെ അസഹിഷ്ണുതയുടെ ഏറ്റവും വലിയ ഇര. വെറുതെ പറയുകയല്ല, കാര്യമുണ്ട്.
ധോണിയുടെ കഴിഞ്ഞ ഒരു വര്‍ഷം പരിതാപകരമായിരുന്നു. ഓണ്‍ ഫീല്‍ഡിലും ഓഫ് ഫീല്‍ഡിലും. തുടക്കത്തിലേ ടെസ്റ്റ് കളി നിര്‍ത്തി. വലിയ വിജയങ്ങളൊന്നും ഉണ്ടായില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്ന ഐ പി എല്‍ ടീം നഷ്ടമായി. ഒത്തുകളിയുമായി ബന്ധപ്പെട്ട് ക്രെഡിബിലിറ്റി തന്നെ ചോദ്യം ചെയ്യപ്പെട്ടു. കഴിഞ്ഞില്ല, മതവികാരം വ്രണപ്പെടുത്തി എന്ന കേസ് തീരാശാപം പോലെ വിടാതെ പിന്തുടരുന്നു. എന്തിനാണ് ധോണിയോട് ഈ അസഹിഷ്ണുത...

ഇതിനും മാത്രം എന്തുണ്ടായി
ഇസ്ലാമില പ്രെവാചകനെ പോലെയൊന്നും അല്ല ഹിന്ദുമതത്തിലെ മുപ്പത്തിമുക്കോടി ദൈവങ്ങളുടെ കാര്യം. അവരുടെ വേഷങ്ങള്‍ ഇഷ്ടം പോലെ ആളുകള്‍ കെട്ടിയാടാറുണ്ട്. കലണ്ടറില്‍ അച്ചടിക്കാറുണ്ട്. പ്രച്ഛന്നവേഷത്തിന് പോലും കെട്ടാറുണ്ട്. എന്നിരിക്കേയാണ് ധോണിയെ, ഒരു മാഗസിന്‍ കവറില്‍ വിഷ്ണുവിന്റെ വേഷം കെട്ടി എന്ന് പറഞ്ഞ് പീഡിപ്പിക്കുന്നത്.

ഉദാഹരണം എത്ര വേണം
മക്കളെ രാമന്റെയോ കൃഷ്ണന്റെയോ വേഷം കെട്ടിക്കാത്ത എത്ര പേരുണ്ടാകും. ഇതൊന്നും ഇവിടെ ഒരു പുതിയ സംഭവമേ അല്ല. ദൈവങ്ങളുടെ വേഷങ്ങള്‍ കെട്ടിയ ധോണിയുടെ കൈയില്‍ മള്‍ട്ടി ബ്രാന്‍ഡ് സാധനങ്ങള്‍ ഉണ്ടായിരുന്നു എന്നതാകും ചിലപ്പോള്‍ പ്രശ്‌നമായിട്ടുണ്ടാകുക.

ആരെയാണ് വിളിക്കേണ്ടത്
ഈ കുറ്റത്തിനാണ് ധോണിക്ക് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. മാഗസിന്‍ എഡിറ്ററെയെ പബ്ലിഷറെയോ വിചാരണ ചെയ്യേണ്ട കുറ്റത്തിന് മോഡലിനെതിരെ കേസെടുത്തിരിക്കുന്നു. ഒരു സെലിബ്രിറ്റിയായിപ്പോയതുകൊണ്ടാണോ ധോണിക്ക് ഈ സ്ഥിതി വന്നത്.

ആദ്യമായിട്ടല്ല
യുവരാജ് സിംഗ് ടീമിന് പുറത്താകാന്‍ കാരണം ധോണിയാണ് എന്ന് പറഞ്ഞ് യുവിയുടെ അച്ഛന്‍ യോഗ്രാജ് സിംഗ് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. മാധ്യമങ്ങളാണ് ധോണിയെ ദൈവമാക്കുന്നത് എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.

എന്നിട്ടും യുവി ടീമില്‍
കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ യുവരാജിന്റെ ഒച്ചിഴയും ഇന്നിംഗ്‌സ് ആരാധകരില്‍ പോലും കടുത്ത എതിര്‍പ്പിന് ഇടയാക്കിയിരുന്നു. ഇന്ത്യ കളിയും തോറ്റു. എന്നിട്ടും ഈ ലോകകപ്പിലും യുവരാജിന് സ്ഥാനം കിട്ടി. എത്ര സഹിഷ്ണുതയുള്ള ആളായിരിക്കണം ഈ ധോണി അല്ലേ..

അല്‍പം സഹിഷ്ണുതയാകാം
ക്രിക്കറ്റിലെ മൂന്ന് ഐ സി സി കിരീടങ്ങള്‍ നേടിയ ഏക ക്യാപ്റ്റനാണ് ധോണി. മൂന്ന് ഫോര്‍മാറ്റുകളിലും ധോണി ടീമിനെ ഒന്നാം റാങ്കില്‍ എത്തിച്ചു. എന്നിട്ടും ധോണി രാജിവെക്കണം എന്ന് പറയുന്നത് കഷ്ടമാണ്. ധോണിയോട് കുറച്ച് സഹിഷ്ണുതയൊക്കെ ആവാം...

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications