വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ വീഴ്ത്തും ഈ ഐപിഎല്‍ ഇലവന്‍! ധോണി ക്യാപ്റ്റന്‍

ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചായിരുന്നു ഓസീസ് ജേതാക്കളായത്

ഏകദിന ലോകകപ്പില്‍ അഞ്ചു തവണ ചാംപ്യന്‍മാരായിട്ടും ഒരു തവണ പോലും ടി20 ലോകകപ്പില്‍ കിരീടം നേടാന്‍ കഴിഞ്ഞില്ലെന്ന നാണക്കേട് ദിവസങ്ങള്‍ക്കു മുമ്പായിരുന്നു ഓസ്‌ട്രേലിയ തീര്‍ത്തത്. യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഓസീസ് കന്നിക്കിരീടം കൈക്കലാക്കുകയായിരുന്നു. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനലില്‍ കിവീസിനെ എട്ടു വിക്കറ്റിനായിരുന്നു ആരോണ്‍ ഫിഞ്ച് നയിക്കുന്ന ഓസീസ് തുരത്തിയത്.

ടൂര്‍ണമെന്റിനു മുമ്പ് ആരും കിരീടസാധ്യത കല്‍പ്പിക്കാതിരുന്ന ടീമായിരുന്നു അവര്‍. എന്നാല്‍ എല്ലാ പ്രവചനങ്ങളും തെറ്റിച്ചുകൊണ്ട് ഓസീസ് കുട്ടി ക്രിക്കറ്റിലെ പുതിയ വിശ്വവിജയികളാവുകയായിരുന്നു. ഓസ്‌ട്രേലിയയും ഐപിഎല്‍ ടീമും ഏറ്റുമുട്ടിയാല്‍ എങ്ങനെയിരിക്കും? ഓസീസിനെ പരാജയപ്പെടുത്താന്‍ ശേഷിയുള്ള ഐപിഎല്‍ ഇലവനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ടീമില്‍ ആരൊക്കെയുണ്ടാവുമെന്ന് നോക്കാം.

റുതുരാജ്- വെങ്കടേഷ്

റുതുരാജ്- വെങ്കടേഷ്

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ റണ്‍മെഷീന്‍ റുതുരാജ് ഗെയ്ക്വാദും ഒരൊറ്റ സീസണ്‍ കൊണ്ട് ഹീറോയായി മാറിയ വെങ്കടേഷ് അയ്യരുമായിരിക്കും ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക. കഴിഞ്ഞ ഐപിഎല്‍ സീസണിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായിരുന്നു റുതുരാജ്. 635 റണ്‍സായിരുന്നു താരം വാരിക്കൂട്ടിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ സെഞ്ച്വറിയും മുംബൈ ഇന്ത്യന്‍സിനെതിരായ 88* (58) ഇന്നിങ്‌സുമെല്ലാം എടുത്തു പറയേണ്ടതാണ്. പേസ്- സ്പിന്‍ ഭേദമില്ലാതെ ബൗളര്‍മാരെ കൈകാര്യം ചെയ്യാന്‍ റുതുരാജിനായിരുന്നു. അദ്ദേഹത്തിന്റെ പല ഷോട്ടുകളും കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.
അതേസമയം, കഴിഞ്ഞ ഐപിഎല്ലിന്റെ രണ്ടാം പകുതിയിലായിരുന്നു കെകെആറിനു വേണ്ടി വെങ്കടേഷ് ഇറങ്ങിയത്. 370 റണ്‍സ് സീസണില്‍ നേടിയ അദ്ദേഹം മൂന്നു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. കെകെആറിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും വെങ്കിയായിരുന്നു. മീഡിയം പേസറായും ടീമിനു ആശ്രയിക്കാവുന് താരമാണ് അദ്ദേഹം.

 രാഹുല്‍- മോയിന്‍ അലി

രാഹുല്‍- മോയിന്‍ അലി

പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനും ഓപ്പണറുമായ ഇന്ത്യന്‍ താരം കെഎല്‍ രാഹുലാണ് മൂന്നാംനമ്പറില്‍ ബാറ്റ് ചെയ്യുക. പഞ്ചാബിനു വേണ്ടി സ്ഥിരയതാര്‍ന്ന പ്രകടനമാണ് ഓരോ സീസണിലും താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. പഞ്ചാബില്‍ ക്യാപ്റ്റന്‍സിക്കൊപ്പം വിക്കറ്റ് കീപ്പറുടെ അധികച്ചുമതല കൂടി രാഹുലിനുണ്ട്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് സെമി കാണാതെ പുറത്തായിരുന്നെങ്കിലും 13 മല്‍സരങ്ങളില്‍ നിന്നും 138.80 സ്‌ട്രൈക്ക് റേറ്റോടെ 626 റണ്‍സ് അദ്ദേഹം നേടിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ പുറത്താവാതെ നേടിയ 98 റണ്‍സ് രാഹുലിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു. ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും രാഹുല്‍ നേടിയിട്ടുണ്ട്.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുറുപ്പുചീട്ടുകളിലൊന്നായ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയാണ് ഇലവനില്‍ നാലാം നമ്പറില്‍ കളിക്കുക. സിഎസ്‌കെയ്ക്കു വേണ്ടി മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ട അലി 357 റണ്‍സും ആറു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. കെകെആറിനെതിരായ ഫൈനലിലും താരം മിന്നിച്ചു. 20 ബോളില്‍ 37 റണ്‍സ് അടിച്ചെടുത്ത അലി സിഎസ്‌കെയുടെ ടോട്ടല്‍ 192ലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചു. സ്പിന്നര്‍മാരെ വളരെ നന്നായി കൈകാര്യം ചെയ്യാന്‍ അലിക്കാവും. അതുകൊണ്ടു തന്നെ ഓസീസ് സ്പിന്നര്‍മാരായ ആദം സാംപ, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ക്കെതിരേ അനായാസം റണ്‍സെടുക്കാനും അലിക്കാവും.

 ഹെറ്റ്‌മെയര്‍, ജഡേജ

ഹെറ്റ്‌മെയര്‍, ജഡേജ

അഞ്ചാം നമ്പറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഷിംറോണ്‍ ഹെറ്റ്‌മെയറും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമാണുള്ളത്. കഴിഞ്ഞ ഐപിഎല്‍ സീസണെടുത്താല്‍ ബാറ്റര്‍മാരില്‍ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് ഹെറ്റ്‌മെയര്‍ക്കായിരുന്നു (168.05). ഡിസിക്കു വേണ്ടി അഞ്ച്, ആറ് പൊസിഷനുകളിലായിരുന്നു താരം കളിച്ചത്. ഫിനിഷറുടെ റോളില്‍ ഹെറ്റ്‌മെയര്‍ തിളങ്ങുകയും ചെയ്തു. മിഡ് വിക്കറ്റും ലോങ് ഓണുമാണ് താരത്തിന്റെ ഫേവറിറ്റ് പൊസിഷനുകള്‍ ഈ ഭാഗങ്ങളിലേക്കാണ് ഹെറ്റ്‌മെയര്‍ കൂറ്റന്‍ സിക്‌സറുകളടിച്ചിട്ടുള്ളത്. ഡെത്ത് ഓവറുകളില്‍ ഓസീസ് ബൗളിങ് നിരയെ കശാപ്പ് ചെയ്യാന്‍ താരത്തിനാവും.
ഫിനിഷറുടെ റോളില്‍ ജഡേജയുടെ മിടുക്കിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ബാറ്ററായി മാത്രമല്ല സ്പിന്‍ ബൗളറായും തകര്‍പ്പന്‍ ഫീല്‍ഡറായുമെല്ലാം സിഎസ്‌കെയ്ക്കു വേണ്ടി ഗംഭീര പ്രകടനമാണ് ജഡ്ഡു നടത്തിയിട്ടുള്ളത്. ഹെറ്റ്‌മെയറെപ്പോലെ തന്നെ ഓസീസ് ഡെത്ത് ഓവര്‍ ബൗളര്‍മാരെ ജഡേജ നന്നായി തന്നെ കൈകാര്യം ചെയ്യും.

 ധോണി (ക്യാപ്റ്റന്‍), റാഷിദ്

ധോണി (ക്യാപ്റ്റന്‍), റാഷിദ്

ഇലവനെ നയിക്കുക ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണിയായിരിക്കും. ടീമിന്റെ വിക്കറ്റ് കാക്കുന്നതും അദ്ദേഹം തന്നെ. ബാറ്റിങില്‍ ഇപ്പോള്‍ പഴയ മിടുക്കില്ലെങ്കിലും ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ധോണിയുടെ കഴിവിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയെ നാലാം കിരീടത്തിലേക്കു നയിച്ച് അദ്ദേഹം ഇതു തെളിയിക്കുകയും ചെയ്തിരുന്നു. ഫീല്‍ഡിങ് ക്രമീകരണത്തിലും ബൗളിങ് ചേഞ്ചിലുമെല്ലാം ധോണിയുടെ ക്യാപ്റ്റന്‍സി ഇപ്പോഴും അഗ്രസീവാണ്.
എട്ടാം സ്ഥാനത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനാണ്. അഫ്ഗാന്റെ പ്രീമിയര്‍ സ്പിന്നര്‍ കൂടിയായ അദ്ദേഹം ഏതു ഫോര്‍മാറ്റിലും അപകടകാരിയാണ്. കഴിഞ്ഞ സീസണില്‍ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നെങ്കിലും റാഷിദ് 6.69 ഇക്കോണമി റേറ്റില്‍ 18 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഓസീസ് താരങ്ങള്‍ സ്പിന്നര്‍മാര്‍ക്കെതിരേ അത്ര നന്നായി കളിക്കുന്നവരല്ല. അതുകൊണ്ടു തന്നെ റാഷിദിനെ നേരിടുക അവര്‍ക്കു ദുഷ്‌കരവുമായിരിക്കും.

 ഹര്‍ഷല്‍, നോര്‍ക്കിയ, ബുംറ

ഹര്‍ഷല്‍, നോര്‍ക്കിയ, ബുംറ

ഐപിഎല്‍ ഇലവനില്‍ പേസ് ബൗളിങ് കൈകാര്യം ചെയ്യുക റോയല്‍ ചാലഞ്ചേഴ്‌സ് പേസര്‍ ഹര്‍ഷല്‍ പട്ടേല്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സ് പേസര്‍ ആന്റിച്ച് നോര്‍ക്കിയ, മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറ എന്നിവര്‍ ചേര്‍ന്നായിരിക്കും. കഴിഞ്ഞ ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശിയായിരുന്നു ഹര്‍ഷല്‍. 32 വിക്കറ്റുകളായിരുന്നു താരം വീഴ്ത്തിയത്. മുംബൈ ഇന്ത്യന്‍സിനെതിരേ ഹാട്രിക്കടക്കം അഞ്ചു വിക്കറ്റുകളും കൊയ്തിരുന്നു.
നോര്‍ക്കിയ ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ ബൗളര്‍മാരില്‍ ഒരാളായിരുന്നു. കൂടാതെ മികച്ച ഇക്കോണമി റേറ്റില്‍ താരം ബൗള്‍ ചെയ്യുകയും ചെയ്തിരുന്നു. 150 കിമിക്കു മുകളില്‍ വരെ വേഗത്തില്‍ നോര്‍ക്കിയ പന്തെറിഞ്ഞിരുന്നു. മികച്ച ഡെത്ത് ഓവര്‍ ബൗളര്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. എട്ടു മല്‍സരങ്ങളില്‍ നിന്നും 12 വിക്കറ്റുകളാണ് നോര്‍ക്കിയ വീഴ്ത്തിയത്.
അതേസമയം, ഏതൊരു ബാറ്ററും ഭയക്കുന്ന ബൗളറാണ് ബുംറ. യോര്‍ക്കറുകളും ബൗണ്‍സറുകളും ഇന്‍സ്വിങറുകളും ഔട്ട് സ്വിങറുകളുമെല്ലാം ഒരുപോലെ പരീക്ഷിക്കാന്‍ അദ്ദേഹത്തിനു കഴിയും. കഴിഞ്ഞ ഐപിഎല്ലിന്റെ ആദ്യ പകുതിയില്‍ നിറം മങ്ങിയെങ്കിലും രണ്ടാംപകുതിയില്‍ ബുംറ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. 20 വിക്കറ്റുകളാണ് സീസണില്‍ അദ്ദേഹം വീഴ്ത്തിയത്.

Story first published: Wednesday, November 17, 2021, 20:07 [IST]
Other articles published on Nov 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X